Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'തല പലവട്ടം വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചു, വടിവാൾ കഴുത്തിൽ വെച്ചു ഭീഷണിപ്പെടുത്തി വീഡിയോ എടുത്തു; 30 തിലേറെപേർ വളഞ്ഞിട്ട് ആക്രമിച്ചു; പലരെയും നേരിട്ടറിയാം; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ, ലീഗ് പ്രവർത്തകർ'; ബാലുശ്ശേരിയിൽ ആൾകൂട്ട ആക്രമണം നേരിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ

'തല പലവട്ടം വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചു, വടിവാൾ കഴുത്തിൽ വെച്ചു ഭീഷണിപ്പെടുത്തി വീഡിയോ എടുത്തു; 30 തിലേറെപേർ വളഞ്ഞിട്ട് ആക്രമിച്ചു; പലരെയും നേരിട്ടറിയാം; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ, ലീഗ് പ്രവർത്തകർ'; ബാലുശ്ശേരിയിൽ ആൾകൂട്ട ആക്രമണം നേരിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റ സംഭവം കേരളത്തിന്റെ നിയമവാഴ്‌ച്ചയെ വെല്ലുവിളിക്കുന്നതായി വിമർശനം. 30 പേർ വരുന്ന സംഘമാണ് വളഞ്ഞിട്ട് ആക്രമിച്ചതെന്നാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണു പറയുന്നത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ- ലീഗ് പ്രവർത്തകരായിരുന്നു. പോസ്റ്റർ കീറുന്ന ആളെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയതെന്നാണ് പരാതി. തന്റെ ആസൂത്രിതമായി കുടുക്കിയതാണെന്നാണ് ജിഷ്ണു ആരോപിക്കുന്നത്.

അടികൊണ്ട് ചീർത്ത മുഖവുമായാണ് ജിഷ്ണു മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പ്രതികരിച്ചു. ലീഗ് - എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്‌ളക്‌സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. അവരിൽ പലരെയും നേരിട്ട് കണ്ടിട്ടുണ്ട്. ചില ആളുകൾ പുറത്ത് നിന്നെത്തിയവരാണ്. ആയുധവുമായെത്തിയാണ് ആക്രമണമുണ്ടായതെന്നും ജിഷ്ണു വിശദീകരിച്ചു.

ജിഷ്ണൂവിന്റെ വാക്കുകൾ ഇങ്ങനെ: 'തന്റെ പിറന്നാൾ ആണിന്ന്. സുഹൃത്തിനെയും കൂട്ടി മടങ്ങുന്നതിനിടെയാണ് ലീഗിന്റെയും എസ്ഡിപിഐയുടെയും സംഘം ഒരു പ്രകോപനവും കൂടാതെ മർദിച്ചത്. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനം. പോസ്റ്റർ കീറുന്നത് ആരാണെന്ന് ചോദിച്ചാണ് മർദ്ദനമുണ്ടായത്.ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലെന്ന് പറഞ്ഞു. അറിയില്ലെങ്കിൽ പറഞ്ഞു തരാം, നിന്റെ പാർട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്ന് പറഞ്ഞു. വീഡിയോ ഓൺ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ പറയണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്‌ത്തി. ആക്രമിച്ചു. ഇതോടെ കഴുത്തിൽ കത്തി വച്ച് പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചു.

ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ, ലീഗ് പ്രവർത്തകരാണ്. വന്നവരിൽ ചിലർ എസ്ഡിപിഐ പ്രവർത്തകരാണ്. ലീഗ് നേതാവ് പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായത്. കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പൊലീസെത്തിയാണ് മോചിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസിനെയും അവർ ഭീഷണിപ്പെടുത്തി. മർദിച്ച ആളുകളെ കണ്ടാൽ തിരിച്ചറിയും. ചിലർ നാട്ടിൽ ഉള്ളവരാണ് മറ്റുചിലർ പുറത്ത് നിന്നും എത്തിയവരാണ്'. അവരെ നാട്ടിൽ കണ്ടിട്ടില്ലെന്നും ജിഷ്ണു വിശദീകരിച്ചു.

കോഴിക്കോട് ബാലുശ്ശേരിയിൽ ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനെ സംഘം ചേർന്ന് ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് ജിഷ്ണുവിന് ക്രൂര മർദ്ദനമേറ്റത്. എസ് ഡി പി ഐയുടെ ഫ്‌ളക്‌സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് - എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്നാണ് ജിഷ്ണുവും സിപിഎമ്മും ആരോപിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടൂർ പാലോളിയിൽ വച്ചായിരുന്നു ആക്രമണം. ആക്രമിച്ച ശേഷം കുറ്റസമ്മതം നടത്തുന്ന വിഡിയോ ആണ് ഈ അക്രമികൾ ചിത്രീകരിച്ചിരിക്കുന്നത്. ഫ്‌ളക്‌സ് കീറിയത് താനാണെന്നും പ്രദേശത്തെ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് അത് കീറിയതെന്നുമാണ് ഈ വിഡിയോയിൽ പറയുന്നത്. സംഭവത്തിൽ അക്രമികൾക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP