Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടാറ്റയുടെ ഇലക്ട്രിക് കാറിന് തീപിടിച്ചു; അപകട കാരണം വ്യക്തമായിട്ടില്ല; അന്വേഷണം നടത്തുമെന്ന് കമ്പനി

ടാറ്റയുടെ ഇലക്ട്രിക് കാറിന് തീപിടിച്ചു; അപകട കാരണം വ്യക്തമായിട്ടില്ല; അന്വേഷണം നടത്തുമെന്ന് കമ്പനി

സ്വന്തം ലേഖകൻ

മുംബൈ: ടാറ്റയുടെ ഇലക്ട്രിക് കാറിന് തീപിടിച്ചു. ടാറ്റ നെക്‌സോൺ ഇലക്ട്രിക് കാറിനാമ് തീപിടിച്ചത്. തീപിടിത്തത്തിൽ അന്വേഷണം തുടങ്ങി ടാറ്റ. കഴിഞ്ഞ ദിവസം മുംബൈയിലാണ് നെക്‌സോൺ ഇ.വിക്ക് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ, ഇതിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിനിടെയാണ് സംഭവത്തിൽ ടാറ്റ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

കാറിന്റെ ബാറ്ററിക്കാണ് തീപിടിച്ചതെന്നാണ് നിഗമനം. രണ്ട് മാസം മുമ്പ് വാങ്ങിയ കാറാണ് തീപിടിച്ചത്. സംഭവമുണ്ടാവുമ്പോൾ അസാധാരണമായ ചൂടോ കനത്ത മഴയോ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നില്ല. വാഹനം ഓടിക്കുന്നതിനിടെ പുക വരുന്നത് കണ്ട് ഉടമ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് വാഹനത്തിന് തീപിടിച്ചു.

തീപിടിത്തത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന് ശേഷം ഇക്കാര്യത്തിൽ പ്രതികരണം നടത്താം. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ടാറ്റ മോട്ടോഴ്‌സ് പ്രതിജ്ഞബദ്ധരാണെന്ന് കമ്പനി വക്താവ് അറിയിച്ചു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ഇലക്ട്രിക് കാറാണ് നെക്‌സോൺ. ഇതുവരെ 30,000ത്തോളം നെക്‌സോൺ ഇ.വിയാണ് വിറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP