Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിജിൽ പാലക്കലോടി ഫോമാ ഗ്ലോബൽ കൺവെൻഷൻ വെസ്റ്റേൺ റീജണൽ കോർഡിനേറ്റർ

സിജിൽ പാലക്കലോടി ഫോമാ ഗ്ലോബൽ കൺവെൻഷൻ വെസ്റ്റേൺ റീജണൽ കോർഡിനേറ്റർ

സ്വന്തം ലേഖകൻ

സാക്രമെന്റോ റീജിയണൽ മലയാളി അസോസിയേഷന്റെ (സർഗ്ഗം) പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തനം ആനുഷ്ഠിക്കുകയും ഇപ്പൊൾ സർഗ്ഗം ട്രസ്റ്റി ബോർഡ് അംഗം ആയി സേവനം ചെയ്കയും ചെയുന്ന സിജിൽ പാലക്കലോടി ഫോമാ ഗ്ലോബൽ കൺവെൻഷൻ വെസ്റ്റേൺ റീജണൽ കോർഡിനേറ്റർ ആയീ തിരഞ്ഞെടുക്കപെട്ടു ,

ഫോമാ വെസ്റ്റേൺ റീജണൽ അർ.വി.പി ജോസ് വടകര, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസഫ് ഔസോ പ്രിൻസ് നെച്ചികാട്ട് എന്നിവരോടൊപ്പം വിമൻസ് ഫോറം ട്രഷററായ ജാസ്മിൻ പരോളും വെസ്റ്റേൺ റീജിയനിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമാണ്.
ഫോമാ വെസ്റ്റേൺ റീജിയൺ കമ്മിറ്റി അംഗമായ സിജിൽ പാലക്കലോടി ഫോമയുടെ മുൻ നാഷണൽ കമ്മിറ്റി അംഗവും ഷിക്കാഗോ കൺവെൻഷൻ സബ് കമ്മിറ്റി കോ-ചെയർ ആയും മുൻപ് പ്രവർത്തിച്ചിരുന്നതാണ്.

റീജിയനിൽ നിന്നുള്ള രജിസ്‌ട്രേഷനുകൾ കോർഡിനേറ്റ് ചെയ്യുക, ആവരെ കൺവെൻഷൻ പരിപാടികളിലേക്ക് പങ്കെടുക്കുവാൻ നിർദ്ദേശിക്കുക , കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് റിസോർട്ടിൽ എത്തുമ്പോൾ വേണ്ടുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അർ.വി.പിയും, നാഷണൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കൺവെൻഷൻ റീജണൽ കോർഡിനേറ്റർമാരുടെ പ്രധാന ചുമതലകൾ.

മെക്‌സിക്കോയിലെ കാൻകൂനിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന കുടുബ സംഗമം അമേരിക്ക കാനഡ മെക്സികോ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളെ ഒത്തു ചേർക്കുന്ന ഒരു വേദിയായി മാറും. വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
വെസ്റ്റേൺ റീജിയനിൽ നിന്നും നൂറോളം കുടുംബങ്ങൾ കൺവെൻഷനിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . റെനി പൗലോസാണ് വെസ്റ്റേൺ റീജിയന്റെ ചാർജ് വഹിക്കുന്ന കൺവെൻഷൻ കോ ചെയർ .

ഇപ്പോൾ കൺവെൻഷൻ രെജിസ്‌ട്രേഷൻ കട്ട് ഓഫ് തീയതി ജൂലൈ 15 ആണ്, അതിനു ശേഷം രെജിസ്‌ട്രേഷൻ തീയതി നീട്ടണോ എന്നുള്ളത് തീരുമാനിക്കേണ്ടി വരും. ഫോമാ വെബ്‌സൈറ്റിലൂടെ എല്ലാവരും രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP