Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമതർക്ക് മുമ്പിൽ സമ്പൂർണ കീഴടങ്ങലിന് ഉദ്ധവ് താക്കറെ; 24 മണിക്കൂറിനകം എംഎൽഎമാർ മുംബൈയിൽ മടങ്ങി വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങൾ ചർച്ച ചെയ്യണം; മഹാവികാസ് അഘാടി സഖ്യത്തിൽ നിന്നും പുറത്തുപോകാനും തയ്യാറെന്ന് സഞ്ജയ് റാവുത്ത്; താക്കറെ ക്യാമ്പിൽ 13 എൽഎഎമാർ മാത്രമുള്ളപ്പോൾ കരുത്തു കാട്ടി ഷിൻഡേ

വിമതർക്ക് മുമ്പിൽ സമ്പൂർണ കീഴടങ്ങലിന് ഉദ്ധവ് താക്കറെ; 24 മണിക്കൂറിനകം എംഎൽഎമാർ മുംബൈയിൽ മടങ്ങി വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങൾ ചർച്ച ചെയ്യണം; മഹാവികാസ് അഘാടി സഖ്യത്തിൽ നിന്നും പുറത്തുപോകാനും തയ്യാറെന്ന് സഞ്ജയ് റാവുത്ത്; താക്കറെ ക്യാമ്പിൽ 13 എൽഎഎമാർ മാത്രമുള്ളപ്പോൾ കരുത്തു കാട്ടി ഷിൻഡേ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിമത നേതാവ് ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിമതർ കരുത്തുകാട്ടിയതോടെ ശിവസേന നേതൃത്വം മുട്ടു മടക്കുന്നു. അവസാന അടവെന്ന നിലയിൽ എൻസിപി-കോൺഗ്രസ് സഖ്യം വിടാൻ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. മുതിർന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം അറിയിച്ചത്. അതേസമയം 24 മണിക്കൂറിനകം വിമത എംഎൽഎമാർ മടങ്ങി വരണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു.

'എംഎൽഎമാർ ഗുവാഹട്ടിയിൽ നിന്ന് ആശയവിനിമയം നടത്തരുത്. അവർ മുംബൈയിൽ വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങൾ ചർച്ചചെയ്യണം. എല്ലാ എംഎൽഎമാരുടെയും ഇഷ്ടം ഇതാണെങ്കിൽ മഹാവികാസ് അഘാടിയിൽനിന്ന് പുറത്തുപോകുന്നത് പരിഗണിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ അതിനായി അവർ ഇവിടെ വന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യണം', സഞ്ജയ് റാവുത്ത് മുംബൈയിൽ പറഞ്ഞു.

അതേസമയം, റാവുത്തിന്റെ വാക്കുകൾ പൂർണ്ണമായും വിശ്വാസത്തിലടെുക്കാൻ വിമത എംഎൽഎമാർ തയ്യാറായിട്ടില്ല. നേരത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിന് എത്തിയത് മകൻ ആദിത്യ താക്കറെയടക്കം 13 എംഎ‍ൽഎമാർ മാത്രംമായിരുന്നു പങ്കെടുത്തത്. അതേസമയം, ശിവസേന നേതാവും മന്ത്രിയുമായ ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത പക്ഷത്തിലേക്ക് കൂടുതൽ എംഎ‍ൽഎമാർ എത്തുകയാണ്. 35 ശിവസേന എംഎ‍ൽഎമാരും ഏഴ് സ്വതന്ത്ര എംഎ‍ൽഎമാരും ഒപ്പമുണ്ടെന്നാണ് ഷിൻഡെയുടെ അവകാശ വാദം.

ഇന്ന് രാവിലെ മൂന്ന് ശിവസേന എംഎ‍ൽഎമാർ കൂടി ഗുവാഹതിയിലെ വിമത ക്യാമ്പിലെത്തിയിരുന്നു.സാവന്ത്വാഡിയിൽ നിന്നുള്ള ദീപക് കേശകർ, ചെമ്പൂരിൽ നിന്നുള്ള മങ്കേഷ് കുടൽക്കർ, ദാദറിൽ നിന്നുള്ള സദാ സർവങ്കർ എന്നിവരാണ് മുംബൈയിൽ നിന്ന് എത്തിയത്. യഥാർഥ ശിവസേന തങ്ങളാണെന്നാണ് ഷിൻഡെയുടെ വാദം. അതിനിടെ, ശിവസേന മന്ത്രി ഏക് നാഥ് ഷിൻഡെയെ നിയമസഭാകക്ഷി നേതാവായും ഭരത് ഗൊഗാവാലയെ ചീഫ് വിപ്പായും നിയമിച്ചുകൊണ്ടുള്ള വിമത പക്ഷത്തിന്റെ അപേക്ഷ സ്പീക്കർ തള്ളി.

അതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ദവ് താക്കറെയെ പുറത്താക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വിമത എംഎ‍ൽഎ ദീപക് കേശകർ. പകരം ബിജെപിയുമായി ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കാണ് ആഗ്രഹിക്കുന്നതെന്നും ദീപക് വ്യക്തമാക്കി. ദീപക് കേശകർ ആണ് ഏറ്റവും ഒടുവിലായി ഔദ്യോഗിക പക്ഷത്തുനിന്ന് കൂറുമാറിയ വിമതപക്ഷത്ത് ചേർന്നത്. വ്യാഴാഴ്ച രാവിലെയാണ് ദീപക് ഗുവാഹതിയിലെ വിമത കാമ്പിലെത്തിയത്.

രണ്ടു ദിവസം മുമ്പ് ഉദ്ദവിനൊപ്പമായിരുന്നു ദീപക്. കോൺഗ്രസും എൻ.സി.പിയും വിട്ട് ശിവസേന ബിജെപിക്കൊപ്പം ചേരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തിൽ കാലതാമസമുണ്ടാകരുതെന്നും എംഎ‍ൽഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി യാതൊരു ഭിന്നതയുമില്ല. സഖ്യകക്ഷികളോടാണ് പ്രശ്‌നമുള്ളത്. വികസനത്തിന് കേന്ദ്രം ഭരിക്കുന്ന പാർട്ടി തന്നെ സംസ്ഥാനങ്ങളും ഭരിക്കുന്നതാണ് നല്ലതെന്നും വിമത എംഎ‍ൽഎ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിപദമെന്ന വാഗ്ദാനത്തിന് മുന്നിൽ വീഴില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയാണ് വിമതവിഭാഗത്തിന് ചുക്കാൻ പിടിക്കുന്ന ഏകനാഥ് ഷിൻഡെ. രാജിയല്ലാതെ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ വേറെ വഴികളില്ലെന്ന് ഷിൻഡെ പക്ഷം പറയുന്നു. എട്ട് മന്ത്രിസ്ഥാനങ്ങൾ, രണ്ട് സഹമന്ത്രിപദവികൾ, രണ്ട് കേന്ദ്രമന്ത്രിപദവി എന്നിവയാണ് ഷിൻഡേയ്ക്ക് മുന്നിൽ ബിജെപി വച്ചിരിക്കുന്ന ഓഫറുകൾ.

അതേസമയം, ശിവസേനയുടെ ചിഹ്നം അടക്കം നേടി പാർട്ടിയുടെ ഔദ്യോഗികപക്ഷമാകാൻ ഒരുങ്ങുകയാണ് വിമതർ. ശിവസേന എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും തങ്ങൾക്കൊപ്പമാണെന്നും, ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമതർ സമീപിക്കും. അതേസമയം, ബിജെപിയിലേക്ക് ലയിക്കണമെന്ന ആവശ്യം ഏകനാഥ് ഷിൻഡെ അംഗീകരിച്ചില്ല. ശിവസേന പ്രവർത്തകനായി നിന്നുകൊണ്ട് തന്നെ ബിജെപിയുമായി സഖ്യം ചേർന്ന്, അധികാരത്തിൽ എത്താനാണ് ഷിൻഡെയുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP