Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊതുകിനെ തുരത്താൻ ഫണ്ട് അനുവദിച്ചത് എത്ര? ചെലവഴിച്ചത് എത്ര? ക്രോഡീകരിച്ചിട്ടില്ലെന്ന് വിചിത്ര മറുപടിയുമായി കൊച്ചി നഗരസഭ; കൊതുക് നിർമ്മാർജനത്തിനുള്ള സ്‌ക്വാഡ് പ്രവർത്തനം നിലച്ചു; കൊച്ചി 'പഴയ' കൊച്ചി തന്നെ!

കൊതുകിനെ തുരത്താൻ ഫണ്ട് അനുവദിച്ചത് എത്ര? ചെലവഴിച്ചത് എത്ര? ക്രോഡീകരിച്ചിട്ടില്ലെന്ന് വിചിത്ര മറുപടിയുമായി കൊച്ചി നഗരസഭ; കൊതുക് നിർമ്മാർജനത്തിനുള്ള സ്‌ക്വാഡ് പ്രവർത്തനം നിലച്ചു; കൊച്ചി 'പഴയ' കൊച്ചി തന്നെ!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്മാർട്ട് സിറ്റിയായ കൊച്ചി നഗരത്തിൽ 'സ്മാർട്ട്' ആയി വിലസുന്നതുകൊതുകൾ. നിർമ്മാർജനം, അത്ര സ്മാർട്ട് അല്ല. കൊച്ചി നഗരസഭാ കൊട്ടിഘോഷിച്ചു ആരംഭിച്ച കൊതുക് നിർമ്മാർജന സ്‌ക്വാഡിന്റെ പ്രവർത്തനം മാർച്ച് 31 നു അവസാനിച്ചു, നിലവിൽ പുതിയ സ്‌ക്വാഡ് രൂപീകരിച്ചിട്ടില്ലെന്നും വിവരാവകാശ മറുപടി.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കൊച്ചി നഗരസഭയുടെ ആരോഗ്യ വിഭാഗം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ. വർഷങ്ങളായി, കൊതുകിനെ തുരത്താൻ ബഡ്ജറ്റിൽ കോടികൾ വകയിരുത്തുന്ന കൊച്ചി നഗരസഭ, മെയ് 2014 മുതൽ 25 മെയ് 2022 വരെ എത്ര ഫണ്ട് അനുവദിച്ചു,എത്ര ചെലവഴിച്ചു എന്ന ഗോവിന്ദന്റെ സുപ്രധാന ചോദ്യത്തിന് ക്രോഡീകരിച്ചിട്ടില്ലെന്ന് വിചിത്ര മറുപടിയാണ് നൽകിയത്. ഇത് കൂടാതെ, കനാൽ, ഡ്രെയിനേജ് എന്നിവ വൃത്തിയാക്കാൻ എത്ര രൂപ ചെലവഴിച്ചു എന്ന ചോദ്യത്തിനും നഗരസഭ കൈമലർത്തി.

കൊതുക് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറിയ കാനകൾ വൃത്തിയാക്കുന്നതിന് 25,000 രൂപ അനുവദിച്ചിട്ടുണ്ട്. മഴക്കാല പൂർവ്വ ശുചീകരണത്തിനു 30,000 രൂപ ഓരോ വാർഡിനും നൽകിയിട്ടുണ്ട് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP