Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദിപുരുഷിന് ആവശ്യപ്പെട്ടത് 120 കോടിയോളം; പ്രതിഫലം 25 ശതമാനം വർധിപ്പിച്ച് പ്രഭാസ്; നിർമ്മാതാക്കൾ ആശങ്കയിലെന്ന് റിപ്പോർട്ട്

ആദിപുരുഷിന് ആവശ്യപ്പെട്ടത് 120 കോടിയോളം; പ്രതിഫലം 25 ശതമാനം വർധിപ്പിച്ച് പ്രഭാസ്; നിർമ്മാതാക്കൾ ആശങ്കയിലെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിനായി പ്രഭാസ് തന്റെ പ്രതിഫലം 25% വർധിച്ചതായി റിപ്പോർട്ടുകൾ. 500 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. 120 കോടിയോളം പ്രഭാസിന്റെ പ്രതിഫലം മാത്രമാണെന്നും തുടർന്ന് നിർമ്മാതാക്കൾ കടുത്ത ആശങ്കയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

ബാഹുബലിയുടെ വിജയത്തിന് ശേഷമാണ് പ്രഭാസ് പാൻ ഇന്ത്യൻ താരമായി ഉയർന്നത്. തുടർന്ന് ചെയ്ത സാഹോ സാമ്പത്തികമായി വിജയിച്ചുവെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങിയത്. 2022 ൽ പുറത്തിറങ്ങിയ രാധേ ശ്യാം പരാജയമായിരുന്നു. ഇതെല്ലാം നിർമ്മാതാക്കളുടെ ആശങ്കയ്ക്ക് കാരണമെന്നാണ് സൂചനകൾ.

രാമായണം പ്രമേയമാകുന്ന ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കുന്നത്. ടി- സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.

പ്രഭാസിന് പുറമേ കൃതി സനോൺ, സെയ്ഫ് അലിഖാൻ, സണ്ണി സിങ്, ദേവദത്താ നാഗേ, സൊണാൽ ചൗഹാൻ എന്നിവരാണ് മറ്റുതാരങ്ങൾ. ഹിന്ദിയിലും തെലുങ്കിലും ചിത്രം ഒരേ സമയം ചിത്രീകരിക്കുന്നു. 2023 ജനുവരി 12 ന് ചിത്രം റിലീസ് ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP