Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പോളിയോയേയും തിരിച്ചു കൊണ്ടുവരുന്നു; വാക്സിൻ മറികടന്ന് പോളിയോ പടരുന്നു; ബ്രിട്ടനിൽ പോളിയോ കണ്ടെത്തിയത് നിർമ്മാർജ്ജനം ചെയ്ത് 20 വർഷങ്ങൾക്ക് ശേഷം; ലോകത്തിന് മറ്റൊരു ആശങ്ക കൂടി

കോവിഡ് പോളിയോയേയും തിരിച്ചു കൊണ്ടുവരുന്നു; വാക്സിൻ മറികടന്ന് പോളിയോ പടരുന്നു; ബ്രിട്ടനിൽ പോളിയോ കണ്ടെത്തിയത് നിർമ്മാർജ്ജനം ചെയ്ത് 20 വർഷങ്ങൾക്ക് ശേഷം; ലോകത്തിന് മറ്റൊരു ആശങ്ക കൂടി

മറുനാടൻ മലയാളി ബ്യൂറോ

മ്പൂർണ്ണ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ട് രണ്ടു പതിറ്റാണ്ടുകൾക്ക് ഇപ്പുറം ബ്രിട്ടനിൽ വീണ്ടും പോളിയോയുടെ സാന്നിദ്ധ്യം. വാസ്തവത്തിൽ ബ്രിട്ടനിൽ ഒരാൾക്ക് പോളിയോ പിടിപെട്ടിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. 1984 ൽ ആയിരുന്നു ബ്രിട്ടനിൽ ഒരുാൾക്ക് അവസനാമായി പോളിയോ ബാധിച്ചത്. അതിനുശേഷവും പുറത്തുനിന്നെത്തിയ ചിലരിൽ ഈ രോഗംറിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2003 ൽ ആയിരുന്നു ബ്രിട്ടൻ ഒരു സമ്പൂർണ്ണ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്.

പോളിയോ വാക്സിൻ മൂലം തന്നെ മ്യുട്ടേഷൻ സംഭവിച്ച പുതിയ ഇനം പോളിവൈറസാണ് ഇപ്പോൾ ഈ രോഗം പടരാൻ ഇടയാക്കിയത് എന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ ചിലയിടങ്ങളിലെ അഴുക്കു വെള്ള സാമ്പിളുകളിൽ ഇത്തരത്തിൽ പെട്ട പോളിവൈറസുകൾ കണ്ടെത്താനായിട്ടുണ്ട്. ഇതോടെ ഈ പുതിയ വകഭേദത്തിന്റെ സമൂഹവ്യാപനം നടന്നതായ ആശങ്കയും ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ആവശ്യമായ ഡോസിൽ പോളിയോ വാക്സിൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യ മൂന്ന് പോളിയോ വാക്സിനുകൾ ബാല്യകാലഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികൾക്ക് നൽകുന്നതാണ്. എന്നാൽ, ലണ്ടൻ ഒഴിച്ച് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ പോളിയോ വാക്സിൻ നൽകുന്നത് കാര്യക്ഷമമായി നടക്കുന്നില്ല. ചുമ, തുമ്മൽ എന്നിവയിലൂടെയും മലവിസർജ്യങ്ങളുടെ സാന്നിദ്ധ്യമുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്നത് മൂലവുമാണ് പോളിയോ വ്യാപിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിക്കും മെയ്‌ക്കും ഇടയിൽ പോളിയോ വൈറസിന്റെ സാന്നിധ്യം നിരവധി പേരിൽ കണ്ടെത്തിയതായി യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി അറിയിച്ചു.ഈ വൈറസ് ഇപ്പോൾ തുടർച്ചയായ മ്യുട്ടേഷന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അവർ പറയുന്നു.

ലൈവ് പോളിയോ വാക്സിൻ ( ദുർബലമായ വൈറസുകളേയാണ് ഇത്തരം വാക്സിനുകളിൽ ഉപയോഗിക്കുന്നത്) എടുത്ത ആരോ വിദേശത്തുനിന്നും ബ്രിട്ടനിലെത്തുകയും മലവിസർജ്ജനത്തിലൂടെ ആ വൈറസിനെ പൊതുയിടത്ത് എത്തിക്കുകയും ചെയ്തതായാണ് കരുതപ്പെടുന്നത്. നിലവിൽ ഇത് പടർന്ന് വ്യാപകമാകാനുള്ള സാധ്യത കുറവാണെന്ന് പറയുമ്പോഴും ഇത് ബാധിച്ചവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. കുരങ്ങുപനിയും, ദുരൂഹ ഹെപ്പറ്റൈറ്റിസുമൊക്കെ ബ്രിട്ടനെ വലയ്ക്കുന്ന സമയത്താണ് ഇപ്പോൾ പോളിയോയും എത്തിയിരിക്കുന്നത്.

ന്യുഹാമിലെ ലണ്ടൻ ബെക്ക്ടൺ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും പോളിവൈറസുകളുടെ നിരവധി സാമ്പിളുകൾ ലഭിച്ചതായി യു കെ എച്ച് എസ് എ സ്ഥിരീകരിച്ചു. മിക്ക രാജ്യങ്ങളും നിർജ്ജീവമായ വൈറസിനെ ഉപയോഗിച്ചു കൊണ്ടുള്ള വാക്സിനിലേക്ക് മാറിയെങ്കിലും ചില വികസ്വര രാജ്യങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നത് സജീവമായ എന്നാൽ ദുർബലമായ വൈറസുകളെ ഉപയോഗിക്കുന്ന വാക്സിനാണ്. അത്തരത്തിലുള്ള ആരോ ബ്രിട്ടനിൽ എത്തിയതാണെന്നും അവരിലൂടെ ആയിരിക്കാം പോളി വൈറസ് ബ്രിട്ടനിൽ എത്തിയതെന്നുമാണ് ഇപ്പോൾ കരുതപ്പെടുന്നത്.

1940 കളിലും 1950 കളിലും ലോകമാസകലം ലക്ഷക്കണക്കിന് കുട്ടികളെ ബാധിച്ച ഈ രോഗം ഇപ്പോൾ എത്രമാത്രം പടർന്നിട്ടുണ്ട് എന്നത് വ്യക്തമല്ല. രോഗം ബാധിച്ച എല്ലാവരിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടണമെന്നില്ല. ഏകദേശം 20 ശതമാനം പേർ മാത്രമാണ് പനി, മാംസപേശികളുടെ ശക്തിക്ഷയം, തലവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. എന്നാൽ, ഇത് ബാധിക്കുന്നവരിൽ 10 ശതമാനത്തിൽ താഴെപേർ മാതമാണ് കൈകാലുകളിൽ തളർച്ച അനുഭവിക്കാറുള്ളത്.

നിലവിൽ പോളിവൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യമായ കായികവ്യായാമം ലഭിക്കാത്ത കുട്ടികളിൽ പ്രതിരോധ ശേഷി കുറഞ്ഞു വരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൂടി കണക്കിലെടുക്കുമ്പോൾ പോളിയോ വൈറസിന്റെ സാന്നിധ്യം കൂടുതൽ ഭീഷണി ആവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP