Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2007ൽ വിവാഹിതരായ ദമ്പതികൾ കൊടുങ്ങല്ലൂർ ക്രാഫ്റ്റിൽ വന്ധ്യതയ്ക്കു ചികിത്സ തേടി; ബീജസങ്കലന ശേഷമുള്ള ഭ്രൂണം 2014 മുതൽ ശീതീകരിച്ചു സൂക്ഷിച്ചു; ഗർഭപാത്രത്തിന്റെ ശേഷിക്കുറവ് ചികിൽസയ്ക്ക് തടസമായി; ഇനി മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ തുടർചികിത്സ; നിർണ്ണായകമായത് ഭ്രൂണം കൈമാറാനുള്ള ഹൈക്കോടതി വിധി

2007ൽ വിവാഹിതരായ ദമ്പതികൾ കൊടുങ്ങല്ലൂർ ക്രാഫ്റ്റിൽ വന്ധ്യതയ്ക്കു ചികിത്സ തേടി; ബീജസങ്കലന ശേഷമുള്ള ഭ്രൂണം 2014 മുതൽ ശീതീകരിച്ചു സൂക്ഷിച്ചു; ഗർഭപാത്രത്തിന്റെ ശേഷിക്കുറവ് ചികിൽസയ്ക്ക് തടസമായി; ഇനി മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ തുടർചികിത്സ; നിർണ്ണായകമായത് ഭ്രൂണം കൈമാറാനുള്ള ഹൈക്കോടതി വിധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എട്ടു വർഷമായി ജന്മം കാത്തിരിക്കുന്ന ഭ്രൂണം ഇനി ജീവൻ തുടിപ്പാകും. ദമ്പതികളുടെ വന്ധ്യതാ ചികിത്സയുടെ ഭാഗമായി 8 വർഷമായി ആശുപത്രിയിൽ ശീതീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഭ്രൂണം തുടർചികിത്സ തേടുന്ന മറ്റൊരു ആശുപത്രിയിലേക്കു കൈമാറും. ഹൈക്കോടതി ഇടപടെലാണ് ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (ആർട്) നിയന്ത്രണ നിയമം അനുസരിച്ച് ഭ്രൂണം കൈമാറുന്നത് അനുവദനീയല്ല. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ നിർണ്ണായകമാകുന്നത്.

പെരുമ്പാവൂർ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുണിന്റെ നിർണ്ണായക ഉത്തരവ്. കുഞ്ഞിനു ജന്മം നൽകുകയെന്ന ദമ്പതികളുടെ ആഗ്രഹവും ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശവും പരിഗണിക്കണമെന്നു വ്യക്തമാക്കിയാണ് ഉത്തരവ്. ബാധകമല്ലാത്ത നിയമവ്യവസ്ഥയുടെ പേരിൽ അതു നിഷേധിക്കാനാവില്ലെന്നും കോടതി വിശദീകരിച്ചു.

2007ൽ വിവാഹിതരായ ദമ്പതികൾ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ വന്ധ്യതയ്ക്കു ചികിത്സ തേടിയിരുന്നു. ചികിത്സാ നടപടിക്രമങ്ങളുടെ ഭാഗമായി ബീജസങ്കലനം നടത്തിയ ശേഷമുള്ള ഭ്രൂണം 2014 മുതൽ ശീതീകരിച്ചു സൂക്ഷിച്ചു. ഗർഭപാത്രത്തിനു വേണ്ടത്ര ശേഷി കൈവരിക്കാനായില്ലെന്ന കാരണത്താലായിരുന്നു ഇത്. ഡോക്ടറുടെ നിർദേശപ്രകാരം 2016ൽ ചികിത്സ നിർത്തി. സമാന ചികിത്സ നടത്തിയ ബന്ധുവിനു ഇരട്ടക്കുട്ടികൾ പിറന്ന സാഹചര്യത്തിലാണു ദമ്പതികൾക്കു വീണ്ടും പ്രതീക്ഷയായത്. അപ്പോഴാണ് നിയമ പ്രശ്‌നം വന്നത്.

മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ തുടർചികിത്സ നടത്താൻ ഭ്രൂണം കൈമാറണമെന്നു ദമ്പതികൾ ആവശ്യപ്പെട്ടെങ്കിലും 2022 ജനുവരിയിൽ നിലവിൽ വന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (ആർട്) നിയന്ത്രണ നിയമം അനുസരിച്ച് ഭ്രൂണം കൈമാറുന്നതിൽ തടസ്സമുണ്ടെന്ന് മറുപടി കിട്ടി. ഈ സാഹചര്യത്തിലായിരുന്നു ഹർജി. പരമാവധി 10 വർഷമാണു ഭ്രൂണം സംരക്ഷിക്കാൻ കഴിയുന്നതെന്നും ഇപ്പോൾത്തന്നെ 8 വർഷം കഴിഞ്ഞതിനാൽ അനുമതി വൈകരുതെന്നും ഹർജിക്കാർ വാക്കനാൽ വാദിച്ചു.

കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ 2014 മുതൽ ഭ്രൂണം സൂക്ഷിച്ചതിന്റെ ചെലവ് ഹർജിക്കാർ നൽകണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഭ്രൂണം വിട്ടുനൽകണം. മുവാറ്റുപുഴ സബൈൻ ആശുപത്രി അധികൃതർ അതു സ്വീകരിച്ച് കരുതലോടെ സൂക്ഷിക്കണം. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി നിയന്ത്രണ നിയമം വന്ധ്യതാ ചികിത്സയ്ക്കു വരുന്നവരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നു കോടതി പറഞ്ഞു. ദേശീയ ബോർഡിന്റെ അനുമതിയോടെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാം എന്നല്ലാതെ ഭ്രൂണം വിൽക്കാനും കൈമാറാനും ഉപയോഗിക്കാനും പാടില്ലെന്നാണ് 29ാം വകുപ്പിൽ പറയുന്നത്. പ്രത്യുൽപാദന കോശം, അണ്ഡം, ഭ്രൂണം തുടങ്ങിയവ വിൽക്കുന്നതും മറ്റും തടയാൻ ഉദ്ദേശിച്ചാണു വ്യവസ്ഥ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP