Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോങ്കോങ്ങിന്റെ മൂഖമുദ്രയായത് അരനൂറ്റാണ്ടോളം;എലിസബത്ത് രാജ്ഞി ഉൾപ്പടെ ആതിഥേയത്വം സ്വീകരിച്ചെത്തിയത് നിരവധിപേർ; ഹോങ്കോങ്ങിലെ ഒഴുകും ഭക്ഷണശാല കടലിൽ മുങ്ങി; അപകടം അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിനിടെ; അപകടത്തിൽ ആർക്കും പരിക്കില്ലെന്നു റിപ്പോർട്ട്

ഹോങ്കോങ്ങിന്റെ മൂഖമുദ്രയായത് അരനൂറ്റാണ്ടോളം;എലിസബത്ത് രാജ്ഞി ഉൾപ്പടെ ആതിഥേയത്വം സ്വീകരിച്ചെത്തിയത് നിരവധിപേർ;  ഹോങ്കോങ്ങിലെ ഒഴുകും ഭക്ഷണശാല കടലിൽ മുങ്ങി; അപകടം അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിനിടെ; അപകടത്തിൽ ആർക്കും പരിക്കില്ലെന്നു റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോങ്: അര നൂറ്റാണ്ടോളം ലോകത്തിനു മുന്നിൽ ഹോങ്കോങ്ങിന്റെ മുഖമുദ്രയായിരുന്ന ഒഴുകും ഭക്ഷണശാല ദക്ഷിണ ചൈനാ കടലിൽ മുങ്ങി.ഒരു തുറമുഖത്തേക്ക് റെസ്റ്റൊറന്റ് യാത്ര ചെയ്യുകയായിരുന്നുവെന്നും ചില പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് ഇത് തെക്കൻ ചൈനാ കടലിലുള്ള ഷിൻഷ ദ്വീപുകൾക്കു സമീപം തലകീഴായി മറിയുകയായിരുന്നുവെന്നും അബെർദീൻ റെസ്റ്റൊറന്റ് എന്റർപ്രൈസസ് ലിമിറ്റഡ് പത്രക്കുറിപ്പിൽ അറിയിച്ചു. റെസ്റ്റൊറന്റിന്റെ നടത്തിപ്പുചുമതല അബെർദീൻ റെസ്റ്റൊറന്റ് എന്റർപ്രൈസസ് ലിമിറ്റഡിനാണ്.

ഒരാഴ്ച മുൻപ് അറ്റകുറ്റപ്പണികൾക്കായി ഇത് ഹോങ്കോങ്ങിൽ നിന്നു ബോട്ടുകളിൽ കെട്ടിവലിച്ചു മാറ്റാൻ തുടങ്ങിയിരുന്നു. ഈ യാത്രയ്ക്കിടെ ഷീഷാ ദ്വീപുകൾക്കു സമീപത്തുകൂടി പോകുമ്പോൾ കൂടുതൽ തകരാറു പറ്റുകയും വെള്ളം കയറി മുങ്ങുകയുമായിരുന്നു.അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ നിരവധി പേർ സാമൂഹികമാധ്യമങ്ങളിലൂടെ ദുഃഖം രേഖപ്പെടുത്തി. ചിലർ റെസ്റ്റൊറന്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ചിലരാകട്ടെ വിടവാങ്ങൽ സന്ദേശങ്ങൾ ഷെയർ ചെയ്തു.

പ്രതികൂലാവസ്ഥയിൽ ശനിയാഴ്ചതന്നെ ഭക്ഷണശാല ചരിഞ്ഞു തുടങ്ങിയിരുന്നു. ദക്ഷിണചൈനാ കടലിലെ പാരസെൽ ദ്വീപിനു സമീപത്തുകൂടി നീങ്ങുമ്പോൾ വെള്ളം ഇരച്ചു കയറുകയായിരുന്നെന്നാണു റിപ്പോർട്ട്. രക്ഷിക്കാനുള്ള ചുമതല കെട്ടിവലിക്കുന്ന കമ്പനിക്കുണ്ടായിരുന്നെങ്കിലും നിർഭാഗ്യവശാൽ അവർക്കതിനു കഴിഞ്ഞില്ലെന്ന് റസ്റ്റോറന്റ് ഉടമസ്ഥരുടെ വക്താക്കൾ പറഞ്ഞു.

ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ജംബോ ഏകദേശം 50 വർഷത്തോളമായി നീറ്റിലിങ്ങിയിട്ട്.ജംബോ കിങ്ഡം എന്നറിയപ്പെട്ടിരുന്ന മൂന്നുനിലകളുള്ള റെസ്റ്റോറന്റാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റൊറന്റായിരുന്നു ഇത് ഒരിക്കൽ. ഏകദേശം 80 മീറ്ററാണ് ജംബോ കിങ്ഡത്തിന്റെ ഉയരം. മറ്റൊരു ചെറിയ റെസ്റ്റൊറന്റ് ബോട്ട്, സീഫുഡ് ടാങ്കുകളുടെ പത്തേമാരി, അടുക്കള പ്രവർത്തിക്കുന്ന ബോട്ട്, സന്ദർശകരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന എട്ട് ചെറിയ കടത്തുതോണികൾ എന്നിവ അടങ്ങുന്നതാണ് ജംബോ കിങ്ഡം.

കോവിഡ് വ്യാപനത്തെത്തുടർന്ന് 2020-ൽ അടച്ചിടപ്പെട്ട റസ്റ്റോറന്റ് കുറച്ചുകാലമായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അതിനുമുമ്പായി ജലപ്പരപ്പിനു മുകളിൽ പൊങ്ങിക്കിടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അതിപ്രശസ്തരുൾപ്പെടെ എണ്ണമറ്റ ആളുകൾക്ക് രുചിവിഭവങ്ങൾ നൽകി പ്രശസ്തമായിരുന്നു റസ്റ്ററന്റ്.എലിസബത്ത് രാജ്ഞി, ഹോളിവുഡ് നടൻ ടോം ക്രൂയ്സ്, ബ്രിട്ടീഷ് വ്യവസായി റിച്ചാർഡ് ബ്രാൻസൺ തുടങ്ങി ഒട്ടേറെ പ്രമുഖർ ഇവിടെനിന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.

പ്രശസ്തമായ പല സിനിമകളിലും ചങ്ങാട ഭക്ഷണശാല ചിത്രീകരിക്കപ്പെടുകയും ചെയ്തു.2013 മുതൽ ലാഭത്തിലല്ലാത്ത കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കാനായിരുന്നു നീക്കം. പുതിയ നടത്തിപ്പുകാർ അതിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് ദുരന്തം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP