Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി എസ് പിടിഎം അർത്തിയിൽ സ്‌കൂൾ വായന പക്ഷാചരണത്തിന്റെ ഭാഗമായി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു

പി എസ് പിടിഎം അർത്തിയിൽ സ്‌കൂൾ വായന പക്ഷാചരണത്തിന്റെ ഭാഗമായി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

 കുന്നത്തൂർ :- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ശൂരനാട് വടക്ക് പിഎസ്‌പിടിഎം എൽ പി (അർത്തിയിൽ ) സ്‌കൂളിൽ പുസ്തക പ്രദർശനവും, നാടൻപാട്ട് പരിശീലനവും,സ്‌കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. ജൂൺ 19 ന് തുടങ്ങി ജൂലൈ 07 വരെ നീണ്ട് നിൽക്കുന്ന പരിപാടികള്ളാണ് നമുക്ക് വായനയിലൂടെ വളരാം എന്ന പേരിൽ സംഘടിപ്പിക്കുന്നത്.

സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എച്ച് എം റെജീന ഹസൻ അദ്ധ്യക്ഷയായി.ശാസ്താംകോട്ട ബിപിഒ കിഷോർ കെ കൊച്ചയ്യം വായനദിന സന്ദേശം നല്കി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് സ്‌കൂൾ ലൈബ്രറിക്ക് പുസ്തകം കൈമാറി .ഫെലോഷിപ്പ് ജേതാവും നാടൻപാട്ട് കലാകരനുമായ ബൈജു മലനട നാടൻപാട്ട് പരിശീലനത്തിന് നേതൃത്വം നല്കി. താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ ,ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, സുമ ടീച്ചർ, ധന്യ ടീച്ചർ, റ്റി എസ് നൗഷാദ്, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP