Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാൽപ്പതിൽ മാർക്ക് ഇടേണ്ടതിന് പകരം ഇരുപതിൽ ഇരുപത് മാർക്ക് നൽകി അദ്ധ്യാപിക; സെന്റ് തെരസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപികയുടെ പിഴവ് മൂലം കുട്ടികൾക്ക് നഷ്ടമായത് ഫുൾ മാർക്കക്കും എ പ്ലസും

നാൽപ്പതിൽ മാർക്ക് ഇടേണ്ടതിന് പകരം ഇരുപതിൽ ഇരുപത് മാർക്ക് നൽകി അദ്ധ്യാപിക; സെന്റ് തെരസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപികയുടെ പിഴവ് മൂലം കുട്ടികൾക്ക് നഷ്ടമായത് ഫുൾ മാർക്കക്കും എ പ്ലസും

സ്വന്തം ലേഖകൻ

കണ്ണൂർ: സെന്റ് തെരസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപികയുടെ പിഴവ് മൂലം കുട്ടികൾക്ക് നഷ്ടമായത് ഫുൾ മാർക്കക്കും എ പ്ലസും. പ്രാക്ടിക്കൽ പരീക്ഷക്ക് പൊതുവിൽ 40-ൽ ആണ് മാർക്ക് ഇടാറ്. എന്നാൽ പുറത്തുനിന്നും വന്ന അദ്ധ്യാപിക 20-ൽ ആണ് മാർക്ക് ഇട്ടത്.

40-ൽ ഇടേണ്ട മാർക്ക് 20-ൽ ഇട്ടത്തിലെ ചതി റിസൾട്ട് വന്ന ശേഷമാണ് സ്‌കൂൾ അധികൃതർ ശ്രദ്ധിച്ചത്. 20-ൽ പുറത്തുനിന്നും വന്ന അദ്ധ്യാപിക മിക്ക കുട്ടികൾക്കും മുഴുവൻ മാർക്ക് നൽകിയതാണ്. ആ സമയത്ത് സ്‌കൂളിലുള്ള മറ്റു ടീച്ചർമാർ ഇതുകൊണ്ട് തന്നെ നല്ല മാർക്ക് പ്രതീക്ഷിച്ചതുമാണ്. എന്നാൽ റിസൾട്ട് വന്നപ്പോളാണ് കാര്യങ്ങൾ തകിടം മറിഞ്ഞത് അറിഞ്ഞത്.

കണക്ക് പരീക്ഷയ്ക്കാണ് ഈ പിഴവ് അദ്ധ്യാപികയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 40-ൽ ഇടേണ്ട മാർക്ക് 20-ൽ ഇട്ടപ്പോൾ ഓരോ വിദ്യാർത്ഥികൾക്കും നഷ്ടമായത് 20 മാർക്ക് ആണ്. ഈ അദ്ധ്യാപികയുടെ ഭാഗത്തു നിന്നും അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒരു പിഴവ് വന്നതെന്ന് സ്‌കൂൾ അധികൃതർ വിശ്വസിക്കുന്നില്ല.

സയൻസ് വിഷയത്തിൽ ആകെ രണ്ടു പേർക്കു മാത്രമാണ് സ്‌കൂളിൽ എ പ്ലസ് ലഭിച്ചത്. നിരവധി പേർക്ക് എ പ്ലസ് പ്രതീക്ഷയുണ്ടായിരുന്നു. ഇത്തരത്തിൽ എപ്ലസിൽ വന്ന കുറവ് കാരണമാണ് സ്‌കൂൾ അധികൃതർ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ശ്രമിച്ചത്. അപ്പോഴാണ് അദ്ധ്യാപകരുടെ ഭാഗത്തു വന്ന പിഴവ് മനസ്സിലാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് സ്‌കൂൾ അധികൃതർ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP