Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹൂസ്റ്റണിൽ അഞ്ചു വയസുകാരൻ കാറിലിരുന്ന് ചൂടേറ്റു മരിച്ചു; കാറിൽ കുട്ടികളുമായി സഞ്ചരിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്

ഹൂസ്റ്റണിൽ അഞ്ചു വയസുകാരൻ കാറിലിരുന്ന് ചൂടേറ്റു മരിച്ചു; കാറിൽ കുട്ടികളുമായി സഞ്ചരിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്

പി.പി. ചെറിയാൻ

ഹാരിസ്‌കൗണ്ടി (ഹൂസ്റ്റൺ): മൂന്നു മണിക്കൂറുകളോളം കാറിനകത്ത്‌പെട്ടുപോയ അഞ്ചുവയസുകാരൻ ചൂടേറ്റ് മരിച്ചു. ഹാരിസ്‌കൗണ്ടി ബ്ലെയർ ഹിൽ 13700 ബ്ലോക്കിലായിരുന്നു സംഭവമെന്ന് കൗണ്ടി ഷെറിഫ് ഗൊൺസാലോസ് പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു കുട്ടി കാറിനകത്ത് അകപ്പെട്ടത്.

അഞ്ചു വയസുകാരന്റെ മാതാവും, എട്ട് വയസുള്ള സഹോദരിയും ജന്മദിനാഘോഷങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് കടയിൽ പോയത്. വാങ്ങിയശേഷം തിരിച്ചു വീട്ടിൽ എത്തി. ധൃതഗതിയിൽ ഒരുക്കങ്ങൾ നടത്തുന്നതിന് മുൻസീറ്റിലുണ്ടായിരുന്ന മകളേയും കൂട്ടി മാതാവ് പുറത്തിറങ്ങി. പുറകിലുള്ള അഞ്ചു വയസുകാരൻ സീറ്റ് ബെൽറ്റ് ഊരി പുറത്തുവരുമെന്നാണ് മാതാവ് കരുതിയതെന്ന് പൊലീസ് പറഞ്ഞു. അങ്ങനെ സാധാരണ ചെയ്യാറുണ്ടെന്നും മാതാവ് പറഞ്ഞു. എന്നാൽ കാർ വാടകയ്‌ക്കെടുത്തതായിരുന്നു. അതിന്റെ ഓട്ടോമാറ്റിക്ക് ഡോർസിസ്റ്റം തകരാറിലായിരുന്നുവെന്ന് മാതാവിനറിയില്ലായിരുന്നു. രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞിട്ടും മകനെ കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയപ്പോഴായിരുന്നു കാറിലിരുന്ന് ചൂടേറ്റു മരിച്ച വിവരം പുറത്തറിയുന്നത്.

അപകടമരണമായിരുന്നുവെന്നും, മാതാവിനെതിരെ കേസെടുക്കണമോ എന്നതു തീരുമാനിച്ചിട്ടില്ലെന്നും കൗണ്ടി ഷെറിഫ് ഗോൺസാലോസ് പറഞ്ഞു.
ജന്മദിനം ആഘോഷിക്കുവാൻ തയാറായ കുടുംബത്തിന്റെ ദുഃഖം ഹൃദയഭേദകമായിരുന്നുവെന്നും പൊലീസ് കൂട്ടിചേർത്തു. കാറിൽ കുട്ടികളുമായി സഞ്ചരിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP