Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രദേശിക വിപണിയോട് മുഖം തിരിച്ച് ടയർ കമ്പനികൾ; തുടർച്ചയായ മഴ കാരണം ഷീറ്റുത്പാദനവും കാര്യക്ഷമമല്ല; വില 171 രൂപ മാത്രവും; റബർ കർഷകർക്ക് ദുരിതം തുടരുന്നു

പ്രദേശിക വിപണിയോട് മുഖം തിരിച്ച് ടയർ കമ്പനികൾ; തുടർച്ചയായ മഴ കാരണം ഷീറ്റുത്പാദനവും കാര്യക്ഷമമല്ല; വില 171 രൂപ മാത്രവും; റബർ കർഷകർക്ക് ദുരിതം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: റബർ കർഷകർക്ക് ഇത് കഷ്ടകാലത്തിന്റെ സമയം, വില ഇടിവിനൊപ്പം ഉൽപ്പാദനവും കുറഞ്ഞതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. 171 രൂപയാണ് വ്യാപാരിവില. യുദ്ധവും മറ്റു പ്രശ്‌നങ്ങളുംകാരണം അന്താരാഷ്ട്രവിലയും കുറവാണ്. എന്നിട്ടും പ്രദേശിക വിപണി കാര്യക്ഷമമല്ല. പുറത്തെ വിപണി നിരീക്ഷിക്കുന്ന ടയർകമ്പനികളുടെ പ്രാദേശികവാങ്ങലും കാര്യക്ഷമമല്ല. തുടർച്ചയായ മഴ കാരണം ഷീറ്റുത്പാദനം കാര്യമായിട്ടില്ല.

അന്താരാഷ്ട്രവില കുറഞ്ഞുനിൽക്കുമ്പോൾ ടയർകമ്പനികൾ പുറത്തുനിന്ന് ഷീറ്റ് വാങ്ങുന്ന രീതിയുണ്ട്. പോയവർഷം ഒന്നരലക്ഷത്തിലധികം ടൺ റബ്ബർ ഇറക്കുമതിചെയ്ത് കമ്പനികൾ സൂക്ഷിച്ചിരുന്നു. പിന്നീട്, അന്താരാഷ്ട്രവില ഉയർന്നെങ്കിലും കമ്പനികൾ പ്രാദേശികമായി കാര്യമായി ഷീറ്റ് എടുത്തില്ല. ശേഖരം കൈവശമുള്ളതായിരുന്നു കാരണം.

ഒട്ടേറെ കൃഷിക്കാർ ഷീറ്റ് തയ്യാറാക്കുന്നത് നിർത്തി ലാറ്റക്‌സിലേക്ക് മാറുകയുംചെയ്തു. ലാറ്റക്‌സ് അധിഷ്ഠിത വ്യവസായം കോവിഡ് സാഹചര്യത്തിൽ മെച്ചപ്പെട്ടത് അവരുടെ വാങ്ങൽ ശേഷിയും കൂട്ടി. 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 2.07 ലക്ഷം ടൺ ഷീറ്റ് ഉത്പാദിപ്പിച്ചപ്പോൾ ലാറ്റക്‌സ് ഉത്പാദനം 41140 ടണ്ണായിരുന്നു. 2020-ൽ ഷീറ്റ് 1.66 ലക്ഷം ടണ്ണും ലാറ്റക്‌സ് 30880 ടണ്ണുമായിരുന്നു. 2019-ൽ ഷീറ്റ് 2.12 ലക്ഷം ടണ്ണും ലാറ്റക്‌സ് 32555 ടണ്ണുമായിരുന്നു. തുടർച്ചയായ മൂന്നുവർഷം ലാറ്റക്‌സ് ഉത്പാദനം 30000 ടണ്ണിന് മുകളിൽവന്നു.

ഇതിൽനിന്ന് കൃഷിക്കാരുടെ മനസ്സ് മാറ്റാൻ റബ്ബർബോർഡ് കിലോഗ്രാമിന് നാലുരൂപ പ്രകാരം ആശ്വാസധനം പ്രഖ്യാപിച്ചത് 2022-ൽ ചെറിയ ചലനം ഉണ്ടാക്കിയിരുന്നു. എന്നാൽ, ഏപ്രിൽ പാതിമുതൽ തുടർച്ചയായ മഴ വീണ്ടും പ്രശ്‌നമായി. മഴമറ ഇടുന്നതും കുറഞ്ഞു.

രജിസ്റ്റർചെയ്ത മുക്കാൽലക്ഷത്തോളം ടാപ്പിങ് തൊഴിലാളികൾ മറ്റ് തൊഴിലുകൾ തേടിപ്പോകുന്നുണ്ടെന്നും കൃഷിവിദഗ്ധനായ സുരേഷ് കോശി പറയുന്നു. ലാറ്റക്‌സിന് കൂടി ഇറക്കുമതി ഇളവ് വന്നേക്കാമെന്ന ഭയവും നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP