Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭനിരോധനം ഇനി പുരുഷന്മാർക്കും; പുരുഷന്മാർക്കുള്ള ഗുളിക പരീക്ഷണം അവസാനഘട്ടത്തിൽ; ആദ്യരണ്ടുഘട്ടത്തിലും 90 ശതമാനം വിജയിച്ചതായി ഗവേഷകർ

ഗർഭനിരോധനം ഇനി പുരുഷന്മാർക്കും; പുരുഷന്മാർക്കുള്ള ഗുളിക പരീക്ഷണം അവസാനഘട്ടത്തിൽ; ആദ്യരണ്ടുഘട്ടത്തിലും 90 ശതമാനം വിജയിച്ചതായി ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഗർഭനിരോധന മാർഗം സ്വീകരിക്കാനുള്ള ചുമതല സ്ത്രീകൾക്ക് മാത്രമെന്ന ധാരണ മാറാൻ പോകുന്നു. പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ വലിയ മുന്നേറ്റം. അറ്റ്ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റി വാർഷികയോഗത്തിൽ ഒരു കൂട്ടം ഗവേഷകരാണ് ഏറെ പ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണിപ്പോൾ പ്രതീക്ഷ നൽകിയിരിക്കുന്നത്. ആദ്യപരീക്ഷണഘട്ടത്തിൽ ഏകദേശം 90 ശതമാനത്തിലധികം ഫലം നൽകിയ മരുന്നുകൾ രണ്ടാംഘട്ടത്തിലും മികവുനിലനിർത്തുന്നതായാണ് സൂചനകൾ.

എലികളിലും മറ്റുമുള്ള പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു ക്ലിനിക്കൽ പരീക്ഷണം. 96 പുരുഷന്മാരാണ് ആദ്യഘട്ടത്തിൽ പങ്കെടുത്തത്. മരുന്നു കഴിക്കാതിരുന്നവരെക്കാൾ ബീജാണുക്കളുെട എണ്ണം 28 ദിവസം നിത്യേന 200 എം.ജി. മരുന്നുകഴിച്ചവർക്ക് കുറവായിരുന്നു. ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടത് പ്രതിദിനം 400 എം.ജി. മരുന്നു കഴിച്ചവരിലാണ്. മരുന്നുപയോഗിച്ചവർക്ക് പറയത്തക്ക പാർശ്വഫലങ്ങളുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. കൂടുതൽ പേരിലാണിത് നടക്കുക. ഇതിന്റെ ഫലവും മികച്ചതാണെങ്കിൽ മൂന്നാംഘട്ടത്തിലേക്ക് കടക്കാം. ഇതോടെ ഗുളിക വിപണിയിലെത്തുമെന്ന് കാര്യം ഉറപ്പാകും.

നിലവിൽ വാസക്ടമി, ഉറകൾ എന്നിങ്ങനെ രണ്ടുമാർഗങ്ങളാണ് പുരുഷന്മാരുടെ മുന്നിലുണ്ടായിരുന്നത്. ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കേണ്ട ചുമതല ഏറിയ പങ്കും സ്ത്രീകളിൽ നിക്ഷിപ്തമായിരിക്കുന്നത് വിമർശനവിധേയമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP