Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മാഗ്' ബാസ്‌കറ്റ്ബാൾ ടൂർണമെന്റ്; സീറോ മലബാർ ടീം ജേതാക്കൾ

'മാഗ്' ബാസ്‌കറ്റ്ബാൾ ടൂർണമെന്റ്; സീറോ മലബാർ ടീം ജേതാക്കൾ

ജീമോൻ റാന്നി

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺന്റെ നേതൃത്വത്തിൽ നടന്ന ഇരുപത്തിയൊന്നാമത് ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ സീറോ മലബാർ ടീം ജേതാക്കളായി.

ജൂൺ 11, 12 തീയതികളിൽ ഹൂസ്റ്റൺ ട്രിനിറ്റി സെന്ററിൽ വച്ച് നടന്ന ബാസ്‌ക്കറ്റ്‌ബോൾ മാമാങ്കത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിന്റെ ഉദ്ഘാടനം മാഗ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള നിർവഹിച്ചു. മാഗ് കമ്മിറ്റിയംഗം ആൻഡ്രൂസ് ജേക്കബ് സ്വാഗതം അറിയിച്ചു.

തുടക്കം മുതൽ വാശിയേറിയ മത്സരങ്ങൾ കൊണ്ട് കാണികളെ ആവേശത്തിലാഴ്‌ത്തിയ ടൂർണമെന്റിൽ അവസാന നിമിഷങ്ങൾ വരെ ലീഡുകൾ മാറിമറിഞ്ഞ സെമിഫൈനൽ ഫൈനൽ മത്സരങ്ങൾ ടൂർണമെന്റിന്റെ മാറ്റുകൂട്ടി. ആദ്യ സെമിയിൽ സ്‌ക്വാഡ് 7 ടീമിനെ ഒരു പോയിന്റിന് അട്ടിമറിച്ച് ഐ പി സി ഹെബ്രോൺ ടീം (61-60) ഫൈനലിൽ ഇടം തേടിയപ്പോൾ, രണ്ടാം സെമിയിൽ ആദ്യം മുതലേ ആധിപത്യം പുലർത്തിയ സീറോ മലബാർ ടീം ഹൂസ്റ്റൺ ഹീറ്റിനെ പരാജയപ്പെടുത്തി ഫൈനലിൽ എത്തുകയായിരുന്നു. കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഫൈനൽ മത്സരത്തിൽ അവസാന മിനിറ്റുകളിൽ ലീഡുകൾ മാറി മറിഞ്ഞുവെങ്കിലും സിറോ മലബാർ ടീം അവസാനം ഇ.വി.ജോൺ മെമോറിയൽ എവറോളിങ് ട്രോഫിയിൽ മുത്തമിട്ടു (67-64). റണ്ണേഴ്‌സപ്പിനുള്ള അക്‌ബർ ട്രാവൽസ് ഓഫ് ഇന്ത്യ എവറോളിങ് ട്രോഫി ഐപിസി ടീം കരസ്ഥമാക്കി. ടൂർണമെന്റിലെ ബെസ്റ്റ് പ്ലേയർ ആയി ജൂബിൻ അലക്‌സാണ്ടർ (സീറോ മലബാർ) റൈസിങ് പ്ലേയർ ആയി ഫെൽമിൻ ജോസഫ് (ഐ പി സി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

16 പേർ പങ്കെടുത്ത 3 പോയിന്റ് ഷൂട്ടിങ് മത്സരത്തിൽ സീറോ മലബാർ ടീമിലെ ലാൻസ് പ്രിൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സ്‌ക്വാഡ് സെവൻ ടീമിലെ നെയ്തൻ സാവിയോ രണ്ടാം സ്ഥാനം നേടി. 3 പോയിന്റ് ഷൂട്ടിങ് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ഹൂസ്റ്റണിലെ മലയാളി ബാസ്‌ക്കറ്റ്‌ബോൾ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിന്ന ജെയ്‌സൺ ജോസഫ് (സെന്റ് ഗ്രിഗോറിയോസ്), ലാൻസ് പ്രിൻസ് (സീറോ മലബാർ), ജസ്റ്റിൻ ജോൺ (ട്രിനിറ്റി മാർത്തോമാ), സ്റ്റീവ് ഇലഞ്ഞിക്കൽ (സിറോ മലബാർ) എന്നിവർക്ക് മാഗ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.

ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി മാഗ് സ്പോർട്സ് കോർഡിനേറ്റർ വിനോദ് ചെറിയാൻ റാന്നിയും റജി കോട്ടയവും നേതൃത്വം നൽകി.

സമാപന ചടങ്ങിൽ മാഗ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, മാഗ് മുൻ പ്രസിഡന്റ് സുരേന്ദ്രൻ പട്ടേൽ, മാഗ് സെക്രട്ടറി രാജേഷ് വർഗീസ്, മാഗ് ട്രഷറർ ജിനു തോമസ്, ജോയിൻ ട്രഷറർ ജോസ് ജോൺ, ഹൂസ്റ്റണിലെ പ്രമുഖ മാധ്യമപ്രവർത്തകനായ ജീമോൻ റാന്നി എന്നിവരുടെ സാന്നിധ്യത്തിൽ ജോബിൻ പ്രിയൻ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പ്രിയൻ ജേക്കപ്പ് വിജയികൾക്കുള്ള എവറോളിങ് ട്രോഫിയും ക്യാഷ് അവാർഡും ടൂർണമെന്റ് ചാംപ്യന്മാരായ സീറോ മലബാർ ടീമിന് സമ്മാനിച്ചു.

റണ്ണേഴ്‌സ് അപ്പിനുള്ള അക്‌ബർ ട്രാവൽസ് എവറോളിങ് ട്രോഫി മാഗ് പ്രസിഡന്റ് അനിൽകുമാർ ആറന്മുളയിൽ നിന്നും ഐപിസി ഹെബ്രോൺ ടീം ഏറ്റുവാങ്ങി. ടൂർണമെന്റിന്റെ നടത്തിപ്പിനായി പ്രവർത്തിച്ച എല്ലാവർക്കും, എല്ലാ സ്‌പോൺസർമാർക്കും, പങ്കെടുത്ത എല്ലാ ടീമുകൾക്കും, ടൂർണമെന്റ് കാണുവാൻ എത്തിച്ചേർന്ന എല്ലാ കാണികൾക്കും മാഗ് ട്രഷറർ ജിനു തോമസ് നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP