Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യോഗ ലോകത്തിന്റെ ഉത്സവം; കോവിഡ് മഹാമാരിയെ മറികടക്കാനും യോഗ സഹായകമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: 75 ഇടങ്ങളിലെ യോഗാദിന പരിപാടികളിൽ പങ്കെടുത്ത് 75 കേന്ദ്രമന്ത്രിമാർ

യോഗ ലോകത്തിന്റെ ഉത്സവം; കോവിഡ് മഹാമാരിയെ മറികടക്കാനും യോഗ സഹായകമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: 75 ഇടങ്ങളിലെ യോഗാദിന പരിപാടികളിൽ പങ്കെടുത്ത് 75 കേന്ദ്രമന്ത്രിമാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യോഗ ലോകത്തിന്റെ ഉത്സവമാണെന്ന് പ്രധാാനമന്ത്രി നരേന്ദ്ര മോദി. യോഗ ജീവിതശൈലിയായി മാറണമെന്നും കോവിഡ് മഹാമാരിയെ മറികടക്കാൻ യോഗ സഹായകമായെന്നും മോദി അഭിപ്രായപ്പെട്ടു. രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് മൈസൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടന്ന പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് വർഷം മുൻപ് വീടുകളിൽ മാത്രമാണ് യോഗ ചെയ്തിരുന്നത് ഇന്ന് ലോകമെമ്പാടും അതിനു സ്വീകാര്യത ലഭിച്ചെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 15,000 പേർ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തു. മൈസൂർ രാജാവ് യെദ്ദുവീർ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ, കർണാടക ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം യോഗയിൽ പങ്കെടുത്തു.

രാജ്യാന്തര യോഗദിനത്തിൽ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തെ 75 ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ യോഗപ്രദർശനം പുരോഗമിക്കുകയാണ്. 75 കേന്ദ്രമന്ത്രിമാരാണ് 75 ഇടങ്ങളിലെ യോഗാദിന പരിപാടികളിൽ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് മൈസുരുവിൽ നടക്കുന്ന യോഗദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. ആഭ്യന്തരമന്ത്രി അമിത്ഷാ ന്യൂഡൽഹിയിലും ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ നോയിഡയിലും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അരുണാചൽപ്രദേശിലെ ദോങ്ങിലും പരിപാടിയുടെ ഭാഗമായി.

കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടു വർഷം പൊതുവേദിയിൽ യോഗാചരണം മുടങ്ങിയിരുന്നു. 2014 ഡിസംബറിലാണ് യുഎൻ ജൂൺ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തു നടക്കുന്ന പരിപാടികൾക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നേതൃത്വം നൽകി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് പരിപാടി. യോഗാദിന പരിപാടികൾക്കായി കേന്ദ്ര സർക്കാർ പ്രത്യേകമായി തെരഞ്ഞെടുത്തിട്ടുള്ള 75 സ്ഥലങ്ങളിലൊന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനട.

രാവിലെ ആറ് മണിക്ക് മന്ത്രി മുരളീധരന്റെ പ്രഭാഷണത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ആഗോള യോഗാ ദിനം പ്രമാണിച്ച് ലോകമെങ്ങുമുള്ള യോഗാ പ്രായോജകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രസംഗം ലൈവായി സംപ്രേഷണം ചെയ്തു. വിവിധ യോഗാഭ്യാസങ്ങൾ ചെയ്യേണ്ടതെങ്ങനെയെന്നുള്ള ഡെമോൺസ്ട്രേഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.

ബിജെപിയുടെ നേതൃത്വത്തിൽ രാജ്യത്തെ 75,000 കേന്ദ്രങ്ങളിൽ യോഗ പരിശീലനം നടക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ആസാദി കാ അമൃതമഹോത്സവത്തിന്റെ ഭാഗമായാണ് രാജ്യത്തെ 75,000 സ്ഥലങ്ങൾ യോഗ പരിശീലനത്തിനു തിരഞ്ഞെടുത്തതെന്നു പാർട്ടി വക്താവ് സുംധാംശു ത്രിവേദി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP