Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടുമുറ്റം ഖത്തർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നടുമുറ്റം ഖത്തർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദോഹ:ഐ സി ബി എഫുമായി സഹകരിച്ച് സ്ത്രീകൾക്ക് മാത്രമായി നടുമുറ്റം ഖത്തർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നജ്മ സ്ട്രീറ്റിലെ ഫോക്കസ് മെഡിക്കൽ സെന്ററിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ പതിനൊന്നു വരെയാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. ഇരുനൂറിലധികം ആളുകളാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്തിരുന്നത്.

ക്യാമ്പ് ഐ സി ബി എഫ് ആക്റ്റിങ് പ്രസിഡന്റ് വിനോദ് നായർ ഉദ്ഘാടനം ചെയ്തു.നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഫോക്കസ് മെഡിക്കൽ സെന്റർ പ്രതിനിധികൾ ,ഐ സി ബി എഫ് പ്രതിനിധികൾ എന്നിവർ ചേർന്ന് ബലൂണുകൾ പറത്തി.നടുമുറ്റം ആക്റ്റിങ് പ്രസിഡന്റ് നിത്യ സുബീഷ്,ഫോക്കസ് മെഡിക്കൽ സെന്റർ സി ഇ ഒ ആരിഫ് ,കൾച്ചറൽ ഫോറം പ്രസിഡന്റ് മുനീഷ് എ സി,ഐ സി ബി എഫ് മെഡിക്കൽ ക്യാമ്പ് ഹെഡ് രജനി മൂർത്തി തുടങ്ങിയവർ സംസാരിച്ചു.

മെനൊപ്പോസ് ആൻഡ് ഡിപ്രഷൻ എന്ന വിഷയത്തിൽ ഡോ.ഷിറിൻ സംസാരിച്ചു. ജനറൽ ഫിസിഷ്യൻ ഡോ.നവാല തയ്യിൽ, ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ.മാനസി,ഡെന്റൽ സ്‌പെഷ്യലിസ്റ്റ് ഡോ.നാജിയ ഫൈസൽ തുടങ്ങിയവർ ക്യാമ്പിൽ എത്തിയവരെ കൺസൾട്ട് ചെയ്തു.ആവശ്യക്കാർക്ക് സൗജന്യ മരുന്നുകളും തുടർ ചികിത്സക്കായി ഫോക്കസ് മെഡിക്കൽ സെന്ററിന്റെ സൗജന്യ മെഡിക്കൽ വൗച്ചറും വിതരണം ചെയ്തു.ഫോക്കസ് മെഡിക്കൽ സെന്ററിനുള്ള നടുമുറ്റം സ്‌നേഹോപഹാരം പി ആർ ആൻഡ് മീഡിയ കോഡിനേറ്റർ നൂർജഹാൻ ഫൈസലിൽ നിന്ന് ജനറൽ മാനേജർ പി കുഞ്ഞഹമ്മദും സി ഇ ഒ ആരിഫും ചേർന്ന് സ്വീകരിച്ചു.ഐ സി ബി എഫ് ജോയിൻ സെക്രട്ടറി കാരോൾ,കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.

നടുമുറ്റം വൈസ് പ്രസിഡന്റ് നുഫൈസ ഹാഫിസ്,ജനറൽ സെക്രട്ടറി മുഫീദ അബ്ദുൽ അഹദ്,സെക്രട്ടറി സകീന അബ്ദുല്ല,അഡ്‌മിൻ സെക്രട്ടറി ഫാത്വിമ തസ്‌നീം,ട്രഷറർ റുബീന മുഹമ്മദ് കുഞ്ഞി ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലത കൃഷ്ണ,സുമയ്യ തസീൻ,അജീന,മാജിദ,സന നസീം,ഷാദിയ ശരീഫ്,വാഹിദ നസീർ,ജോളി തോമസ്,ഹമാമ ഷാഹിദ്,ആബിദ സുബൈർ,ഷീബ മത്തായി കുര്യൻ,സഹല കെ,ഹുമൈറ വാഹിദ്,സനിയ്യ കെ സി,ഷെറിൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP