Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിത പുല്ലയിൽ ഒറ്റയ്ക്കല്ല; യുകെയിലുമുണ്ട് പിൻഗാമി; അതും പ്രവാസി മലയാളി ഫെഡറേഷൻ വഴി തന്നെ; യുകെയിലെ മുൻ ലോക കേരള സഭ അംഗം പാർട്ടി പോരിലെ ബലിയാടോ? പ്രവാസി മലയാളി ഫെഡറേഷന്റെ യൂറോപ്പ് കുടുംബ സംഗമത്തിൽ സ്ഥാനം പോയ യുകെ അംഗവും നിലവിലെ ലോക കേരള സഭ പ്രതിനിധി; വിവാദത്തിന്റെ യുകെ വെർഷൻ ഇങ്ങനെ

അനിത പുല്ലയിൽ ഒറ്റയ്ക്കല്ല; യുകെയിലുമുണ്ട് പിൻഗാമി; അതും പ്രവാസി മലയാളി ഫെഡറേഷൻ വഴി തന്നെ; യുകെയിലെ മുൻ ലോക കേരള സഭ അംഗം പാർട്ടി പോരിലെ ബലിയാടോ? പ്രവാസി മലയാളി ഫെഡറേഷന്റെ യൂറോപ്പ് കുടുംബ സംഗമത്തിൽ സ്ഥാനം പോയ യുകെ അംഗവും നിലവിലെ ലോക കേരള സഭ പ്രതിനിധി; വിവാദത്തിന്റെ യുകെ വെർഷൻ ഇങ്ങനെ

പ്രത്യേക ലേഖകൻ

ലണ്ടൻ: അനിത പുല്ലയിൽ ഒറ്റയ്ക്കല്ല, അനേകം പിൻഗാമികൾ അവർക്കൊപ്പമുണ്ട്, എന്തിനേറെ ഇങ്ങു യുകെയിൽ പോലും. അനിത പുല്ലയിൽ അംഗമായിരുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ കാര്യമല്ല പറഞ്ഞു വരുന്നത്, മറിച്ചു ലോക കേരള സഭ അംഗം ആണെന്ന ധാരണ സൃഷ്ടിച്ച് ഇത്തവണയും സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അനിതയ്ക്കും യുകെയിലും പിന്തുണക്കാരോ പിൻഗാമികളോ ഉണ്ടെന്നതാണ് സത്യം.

അഥവാ അനിത അറിഞ്ഞോ അറിയാതെയോ ചെയ്ത കാര്യം അതേവിധം അനുവർത്തിക്കാൻ തയ്യാറായതും യുകെയിലെ മുൻ ലോക കേരള സഭ അംഗം ആണെന്നതും ഏറെ സമാനത സൃഷ്ടിക്കുന്നു. അനിത ചെയ്ത അതേ കാര്യം തന്നെയാണ് സിപിഎം അനുഭാവിയായ യുകെയിലെ മുൻ ലോക കേരള സഭ അംഗവും ചെയ്തിരിക്കുന്നത്. ഒരുപക്ഷെ അറിഞ്ഞു കൊണ്ടല്ലെങ്കിൽ തന്റെ ചിത്രവും പേരും അടികുറപ്പും തെറ്റായി പ്രചരിപ്പിച്ച സംഘടനക്ക് എതിരെ പൊതു സമൂഹത്തിൽ തുറന്നു പറയാനുള്ള ബാധ്യതയുള്ള കാര്യം പോലും അവർ മറന്നു പോകുകയാണ്.

താൻ ഇപ്പോഴും ലോക കേരള സഭ അംഗം ആണെന്നാണ് അനിത പറയുന്നത്. യുകെയിലെ പിന്മുറക്കാരും പറയാതെ പറയുന്നത് ഇതുതന്നെ. മാത്രമല്ല അനിത കുഴപ്പത്തിലാക്കിയ പ്രവാസി മലയാളി ഫെഡറേഷൻ തന്നെയാണ് യുകെയിലെ പിന്മുറക്കാരെയും കുഴപ്പത്തിലാക്കിയത് എന്നതും യാദൃശ്ചികമായി. ഒരു പക്ഷെ യുകെയിലെ സിപിഎം ഫ്രാക്ഷനുകളായ സമീക്ഷയിലെയും കൈരളിയിലെയും ഉൾപ്പോരിൽ മുൻ ലോക കേരള സഭ അംഗം മനപ്പൂർവം വലിച്ചിഴക്കപ്പെട്ടിരിക്കാനും സാധ്യതയേറെയാണ്. കാരണം ഇതുവരെ പ്രവാസി മലയാളി ഫെഡറേഷനൊപ്പം പേര് കണ്ടിട്ടില്ലാത്ത യുകെയിലെ അംഗം ഇപ്പോൾ ആ സംഘടയിലേക്ക് ഓടിക്കയറിയതും ദുരൂഹമാണ്. മനഃപൂർവം അവഹേളിക്കാൻ ഇതിലും നല്ല വഴിയില്ലെന്ന് ഗ്രൂപ്പ് തിരിഞ്ഞുള്ള രാഷ്ട്രീയത്തിൽ പുതുമയുള്ള കാര്യവുമല്ല.

മാത്രമല്ല അപേക്ഷ നൽകിയിട്ടും ഇത്തവണ സമീക്ഷയിൽ നിന്നും ഒരാൾ പോലും ലോക കേരള സഭയിൽ എത്തരുത് എന്നും യുകെയിലെ കൈരളി വിഭാഗക്കാർക്ക് നിർബന്ധവും ആയിരുന്നു. ഇവരോട് ചേർന്ന് നിൽക്കുന്ന ഒന്നിലേറെ പേർ ഇത്തവണയും ലോക കേരള സഭയിൽ ഇടം പിടിച്ചിട്ടുണ്ട് എന്നത് ഫ്രാക്ഷനുകൾ തമ്മിലുള്ള ഉൾപ്പോരിന് വ്യക്തമായ തെളിവാണ്. അനിത വഴി വിവാദത്തിലായ പ്രവാസി മലയാളി ഫെഡറേഷന്റെ യൂറോപ്പ് കുടുംബ സംഗമത്തിലാണ് സ്ഥാനം പോയ യുകെയിലെ അംഗത്തെ നിലവിലെ ലോക കേരള സഭ അംഗം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇറ്റലിയിലെ സിസിലിയയിൽ ഉള്ള പാത്തിയിലാണ് ഇന്നലെ പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. യുകെയിൽ നിന്നും ആരെങ്കിലും ഈ സമ്മേളനത്തിൽ പങ്കെടുത്തോ എന്നും വ്യക്തമല്ല.

പ്രവാസി മലയാളി ഫെഡറേഷന് അനിത മുൻകൈ എടുത്തു യുകെയിൽ പ്രവർത്തനം തുടങ്ങാൻ മുൻ യുക്മ പ്രസിഡന്റ് അടക്കമുള്ളവർ തയ്യാറായതാണെങ്കിലും കൂടെ വന്നവർ പാലം വലിച്ചതിനാൽ മുൻ യുക്മ പ്രസിഡന്റിന്റെ മോഹം നടക്കാതെ പോകുകയായിരുന്നു. അതിനിടയിൽ അനിത വഴി വിവാദം ഉണ്ടായതോടെ പ്രവാസി മലയാളി ഫെഡറേഷന് യുകെയിലും സ്വാഭാവികമായും മൗനത്തിലായി.

ഇതിനിടയിലാണ് യുകെയിൽ നിന്നും വീണ്ടും ഒൻപത് അംഗ ദേശീയ കമ്മിറ്റി പ്രഖ്യാപനം ഉണ്ടാകുന്നതും മുൻ ലോക കേരള സഭ അംഗത്തെ പ്രത്യേക ചുമതല ഒന്നും നൽകാതെ അവതരിപ്പിച്ചിരിക്കുന്നതും. രേഖകളിൽ താൻ ഇപ്പോഴും ലോക കേരള സഭ അംഗമാണെന്നു പറയാൻ വനിതയ്ക്ക് നൂറു ശതമാനവും യോഗ്യതയുണ്ട്. കാരണം ലോക കേരള സഭയുടെ വെബ്‌സൈറ്റിലെ അംഗങ്ങളുടെ പട്ടികയിൽ അനിതയുടെ പേര് തന്നെയാണ് ഇറ്റലിയിൽ നിന്നുള്ള പ്രതിനിധിയായി ചേർത്തിരിക്കുന്നത്. പുതിയ അംഗങ്ങളെ ചേർത്തത് സംബന്ധിച്ച് സമ്മേളനം കഴിഞ്ഞിട്ടും പൊതു ജനത്തിന് കാര്യമായ വിവരം ലഭിച്ചിട്ടില്ല.

സമ്മേനത്തിനു മുൻപ് തന്നെ ഈ പൊരുത്തക്കേട് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും നാല് കോടി മുടക്കി നടത്തിയ സമ്മേളന നടത്തിപ്പുകാർക്ക് അംഗങ്ങളുടെ പേരൊക്കെ അപ്‌ഡേറ്റ് ചെയ്യണം എന്ന് തോന്നാതിരുന്നത് ഒരു പക്ഷെ അനിതയെ പോലെ പലർക്കും കറങ്ങി നടക്കാൻ അവസരം ആയിക്കോട്ടെ എന്ന ധാരണ കൊണ്ടാണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു. ഇക്കാരണത്താൽ തന്നെയാണ് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമത്തിന് യുകെയിലെ പ്രതിനിധിയെ വിശേഷിപ്പിക്കാൻ ഒരു സ്ഥാനപ്പേര് ലഭിച്ചതും.

കോടികൾ മുടക്കി കൊട്ടിഘോഷിക്കപ്പെട്ട റീ ബിൽഡ് കേരളയിലും ഒടുവിൽ സംഭവിച്ചതും ഇതുതന്നെയാണ്. റീ ബിൽഡ് എവിടെ വരെയായി എന്ന് തിരക്കി ചെന്നവർക്ക് ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും ഒരു വിവരവും ലഭിക്കാനില്ലായിരുന്നു. ഒടുവിൽ മാധ്യമ വാർത്തകളെ തുടർന്നാണ് വെബ് സൈറ്റ് അപ്‌ഡേറ്റ് ചെയ്യാൻ പോലും ഉത്തരവാദപ്പെട്ടവർ തയ്യാറായത്. എന്ത് കാര്യമായാലും വിവാദം ഉയർന്നില്ലെങ്കിൽ നടപടികൾ വൈകും എന്നതിന്റെ അവസാന ഉദാഹരണമായി മുന്നിലെത്തുകയാണ്. താൻ സാങ്കേതികമായി ഇപ്പോഴും ലോക കേരള സഭ അംഗം ആണെന്നാണ് പലരുടേയും അവകാശവാദം. ഇതിനായി അവർ ഉയർത്തികാട്ടുന്നത് ലോക കേരള സഭയുടെ ഔദ്യോഗിക വെബ് സൈറ്റിലെ മെമ്പർ ലിസ്റ്റും.

മാത്രമല്ല കാലാവധി കഴിഞ്ഞവർക്ക് ഇതുവരെ അതുസംബന്ധിച്ച അറിയിപ്പ് നൽകണമെന്ന മാന്യത ലോക കേരള സഭ നടത്തിപ്പുകാർക്ക് തോന്നിയിട്ടുമില്ല. അഥവാ അവരൊന്നും അതർഹിക്കുന്നു പോലുമില്ല എന്ന ചിന്തയുമാകാം ഈ അവധാനതയ്ക്ക് കാരണം. തുടക്കത്തിൽ പുതിയ അംഗങ്ങളുടെ പേര് വിവരവും അവർ പ്രതിനിധീകരിക്കുന്ന രാജ്യവും മേഖലയും ഒക്കെ വേർതിരിച്ചു മാധ്യമ പ്രവർത്തകർക്ക് നൽകിയിരുന്നെകിലും മൂന്നാം എഡിഷൻ ആയപ്പോൾ ആ പതിവും നിർത്തിയിരിക്കുകയാണ് ലോക കേരള സഭ നടത്തിപ്പുകാരായ കേരള സർക്കാർ. ഇതൊക്കെ ഇങ്ങനെ മതിയെന്ന ചിന്ത കൊണ്ടാണെങ്കിൽ അനിതയെപ്പോലുള്ള അവതാരങ്ങൾ വീണ്ടും കറങ്ങി നടക്കാൻ സർക്കാർ തന്നെ അവസരം ഒരുക്കുകയല്ലേ എന്ന് കരുതിയാലും അധികമാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP