Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രാക്കിലേക്ക് നോക്കി അരുതെന്ന് കാണിച്ചു; എന്നിട്ടും ട്രാക്കിലിറങ്ങി; പാഞ്ഞെത്തുന്ന ട്രെയിന് മുന്നിൽ നിന്നും കൈപിടിച്ച് ഉയർത്തിയത് ജീവിതത്തിലേക്ക്; യാത്രക്കാരിയെ ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷിക്കുന്ന ദൃശ്യം പങ്കുവച്ച് റെയിൽവേ

ട്രാക്കിലേക്ക് നോക്കി അരുതെന്ന് കാണിച്ചു; എന്നിട്ടും ട്രാക്കിലിറങ്ങി; പാഞ്ഞെത്തുന്ന ട്രെയിന് മുന്നിൽ നിന്നും കൈപിടിച്ച് ഉയർത്തിയത് ജീവിതത്തിലേക്ക്; യാത്രക്കാരിയെ ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷിക്കുന്ന ദൃശ്യം പങ്കുവച്ച് റെയിൽവേ

ന്യൂസ് ഡെസ്‌ക്‌

ലക്‌നൗ: പാഞ്ഞെത്തുന്ന ട്രെയിന് മുന്നിൽ നിന്നും യാത്രക്കാരിയെ അത്ഭുതകരമായി ആർപിഎഫ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രാലയം. ആർപിഎഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടലാണ് ഈ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്.

ഉത്തർ പ്രദേശിലെ ലളിത്പുരിൽ നിന്നുള്ളതാണ് സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ. റെയിൽവേ പ്ലാറ്റ്ഫോമിന് അകത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്.

പ്ലാറ്റ്ഫോമിൽ ഒരു ആർപിഎഫ് ഉദ്യോഗസ്ഥനും മറ്റൊരാളും നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഇവർ ട്രാക്കിലേക്ക് നോക്കി അരുതെന്ന് കൈ കാണിക്കുന്നത് കാണാം. എന്നാൽ സെക്കന്റുകൾക്കുള്ളിൽ ഇവർ ട്രാക്കിന് അടുത്തേക്ക് ഓടുകയാണ്. തുടർന്ന് ഒരു സ്ത്രീയെ കൈപിടിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റുന്നു. തൊട്ടടുത്ത നിമിഷം തീവണ്ടി വേഗത്തിൽ പാഞ്ഞുപോകുന്നതും കാണാം.

അവരെ സഹായിക്കാൻ ഒരു സെക്കന്റ് വൈകിയിരുന്നെങ്കിൽ പ്ലാറ്റ്ഫോമിനും ട്രെയ്നിനും ഇടയിൽപെട്ട് അവരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. ഇത്തരം ദുരന്തങ്ങൾ ഇതിനു മുമ്പ് ഒരുപാട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആർപിഎഫ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപടെലിനെ അഭിനന്ദിച്ച് നിരവധി പേർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു സെക്കന്റെങ്കിലും ചിന്തിക്കാൻ വൈകിയിരുന്നെങ്കിൽ അവിടെ അപകടം സംഭവിക്കുമായിരുന്നെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു. ഈ രീതിയിൽ റെയിൽവേ പാളം മുറിച്ചുകടക്കരുതെന്ന് ആവശ്യപ്പെട്ടാണ് റെയിൽവേ മന്ത്രാലയം വീഡിയോ പങ്കുവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP