Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സാറേ ഇത് അമ്പാടിയാ... സാറിന്റെ തൊപ്പി പോകും'; ആലപ്പുഴ സ്വകാര്യ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൽ പിടിക്കപ്പെട്ടപ്പോൾ പറഞ്ഞത് സിനിമാ സ്‌റ്റൈൽ ഡയലോഗ്; അമ്പാടി കണ്ണൻ മുൻപും സമാന കേസിൽ പ്രതിയെന്ന് പൊലീസ്

'സാറേ ഇത് അമ്പാടിയാ... സാറിന്റെ തൊപ്പി പോകും'; ആലപ്പുഴ സ്വകാര്യ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൽ പിടിക്കപ്പെട്ടപ്പോൾ പറഞ്ഞത് സിനിമാ സ്‌റ്റൈൽ ഡയലോഗ്; അമ്പാടി കണ്ണൻ മുൻപും സമാന കേസിൽ പ്രതിയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: 'സാറേ ഇത് അമ്പാടിയാ... സാറിന്റെ തൊപ്പി പോകും സാറേ'. ആലപ്പുഴയിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ അക്രമി പൊലീസിനോട് പറഞ്ഞ ഡയലോഗ് ഇങ്ങനെയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെയാണ് ആലപ്പുഴ ആപ്പൂർ സ്വദേശി അമ്പാടി കണ്ണൻ ലൈംഗിക അതിക്രമം കാട്ടിയത്. പിടിയിലായ ഘട്ടത്തിലായിരുന്നു ഈ ഡയലോഗുമായി അമ്പാടി കണ്ണൻ രംഗത്തെത്തിയത്.

മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരെ മർദിക്കാനും ഇയാൾ ശ്രമിച്ചു. ഞായറാഴ്ച പുലർച്ചെ കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സയ്ക്കായാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. വനിതാ ഡോക്ടർ പരിശോധിക്കാനെത്തിയപ്പോഴാണ് ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചത്.

പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മുൻപും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ബഹളമുണ്ടാക്കിയ ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരെ ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്. പ്രതി ലഹരിക്ക് അടിമയാണോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ആശുപത്രിയെ കുറിച്ചും ജീവനക്കാരേയും വ്യക്തമായ ധാരണയോടെയാണ് പുലർച്ചെ രണ്ട് മണിക്ക് അമ്പാടി ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെ ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP