Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കയ്യിലിരുന്ന ഐഫോൺ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം മലപ്പുറം കോക്കൂരിൽ

കയ്യിലിരുന്ന ഐഫോൺ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം മലപ്പുറം കോക്കൂരിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: യുവാവിന്റെ കയ്യിലിരുന്ന ഐഫോൺ പൊട്ടിത്തെറിച്ച് തലനാരിഴക്ക് യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാലിന്റെ ഐഫോൺ 6 പ്ളസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈൽ ഹാങ് ആയതിനെ തുടർന്ന് സർവീസിന് നൽകാൻ പോകുന്നതിനിടെ പോക്കറ്റിൽ കിടന്ന മൊബൈൽ പെട്ടെന്ന് ചൂടാവുകയായിരുന്നു.

ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിർത്തി പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാൻ തുടങ്ങിയതോടെ മൊബൈൽ പുറത്തേക്ക് എറിയുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് മൊബൈൽ പൊട്ടി തെറിച്ചത്.

മൊബൈൽ പുറത്തേക്ക് എറിഞ്ഞതുകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു.മൊബൈൽ പൂർണ്ണമായും തകർന്നതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി ഷോർട്ട് ആയതാവാം മൊബൈൽ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് നിഗമനം.മൊബൈൽ നഷ്ടപ്പെട്ടെങ്കിലും അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവാവ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP