Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സ്വപ്ന മറച്ചുവെക്കുന്ന പലകാര്യങ്ങളും അറിയാം; രഹസ്യമൊഴി നൽകിയ ശേഷം പുറത്തുപറയും; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടി'; സ്വപ്നയുടെ കയ്യിൽ ഒരു തെളിവുമില്ലെന്ന് സരിത എസ് നായർ

'സ്വപ്ന മറച്ചുവെക്കുന്ന പലകാര്യങ്ങളും അറിയാം; രഹസ്യമൊഴി നൽകിയ ശേഷം പുറത്തുപറയും; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടി'; സ്വപ്നയുടെ കയ്യിൽ ഒരു തെളിവുമില്ലെന്ന് സരിത എസ് നായർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മറച്ചുവെക്കുന്ന പലകാര്യങ്ങളും അറിയാമെന്ന് സരിത എസ്.നായർ. രഹസ്യമൊഴി നൽകിയ ശേഷം അത് പുറത്തുപറയും. സ്വർണം ആർക്കുവേണ്ടി എത്തിച്ചതാണെന്ന് തനിക്കറിയാമെന്നും ഇത് കോടതിക്ക് മുന്നിൽ രഹസ്യമൊഴിയായി പറയുമെന്നും അത് പൊലീസ് അന്വേഷിക്കട്ടെയെന്നും സരിത വ്യക്തമാക്കി. വിവാദങ്ങൾക്ക് പിന്നിൽ പി.സി. ജോർജും ക്രൈം നന്ദകുമാറും എച്ച്.ആർ.ഡി.എസിലെ ഉദ്യോഗസ്ഥരും ആണെന്നും സരിത ആരോപിച്ചു.

രാജ്യാന്തര ശാഖകളുള്ള ജൂവലറി ഗ്രൂപിനായാണ് സ്വപ്ന സ്വർണം കടത്തിയതെന്ന് സരിത ആരോപിച്ചു. അതിന്റെ തെളിവുകൾ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയിൽ നൽകുന്ന രഹസ്യ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത വ്യക്തമാക്കി.

മുഖ്യമന്ത്രി ഇതിനകത്തില്ലെന്നും അവർ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അതുകൊണ്ട് ജാമ്യം കിട്ടുന്നില്ലെന്നുമാണ് ജയിലിൽവെച്ച് സ്വപ്ന പറഞ്ഞത്. ജയിലിൽ സ്വപ്ന പറഞ്ഞതുപോലെയുള്ള പീഡനങ്ങളൊന്നും തങ്ങളാരും കണ്ടില്ല. അത് എപ്പോഴാണ് സംഭവിച്ചതെന്നും അറിയില്ല. താൻ വളരെക്കുറച്ച് കാലമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

തന്നെപ്പോലെ പരാതിയുള്ള സ്ത്രീയാണ് സ്വപ്ന, സത്യമുണ്ടെങ്കിൽ അവരുടെ കൂടെ നിൽക്കാൻ താൻ തയ്യാറാണ്. ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള തെളിവ് ഹാജരാക്കാൻ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല.അവരുടെ കൈയിൽ ഒരു തെളിവുമില്ല, ഒരു പേപ്പർ പോലുമില്ല. ക്രൈം നന്ദകുമാറാണ് ഇതുകൊണ്ടുവരുന്നതെന്നും നന്ദകുമാറിന്റെ ഓഫീസിലാണ് ആദ്യ കൂടിക്കാഴ്ച നടന്നതെന്നും പറഞ്ഞിരുന്നു.

പി.സി. ജോർജ് സാറുമായി താൻ സംസാരിക്കാറുണ്ട്. ഇടയ്ക്കിടെ ഫോൺ വിളിക്കുന്നത് പതിവായിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് സ്വപ്നയെ അറിയാമോ എന്ന ചോദ്യം ചോദിച്ചത്. അന്ന് ചോദിച്ച ചോദ്യത്തിൽ എനിക്ക് വന്ന സംശയത്തിലാണ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചത്.സ്വപ്ന തന്റെയടുത്ത് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി ഇതിലൊന്നും ഇല്ലെന്നാണ്. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ ഡോളർ കടത്തിനെക്കുറിച്ച് മാത്രം പറഞ്ഞത്.

അവർ രഹസ്യമൊഴി നൽകിയ ശേഷം ബിരിയാണി ചെമ്പ് അടക്കമുള്ള കാര്യങ്ങൾ വന്നു. എന്റെ പേര് വരുന്നുവെന്ന് പറയുന്നു. ചില ഓൺലൈൻ മാധ്യമങ്ങളിൽ സീരിസായി അത് വരുന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും സരിത കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു

എന്തുകൊണ്ടാണ് തന്റെ പേര് ഇതിലേക്ക് കൊണ്ടുവരുന്നതെന്നും അവരുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നും സരിത പ്രതികരിച്ചു. ഒന്നുകിൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായിരിക്കാം, അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് കരുതിയാകാമെന്നും സരിത പറഞ്ഞു.

നേരത്തെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അന്വേഷണ ഏജൻസിക്ക് അല്ലാതെ ആർക്കും പകർപ്പ് നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തള്ളിയത്. കഴിഞ്ഞദിവസം സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയും കോടതി തള്ളിയിരുന്നു. അതേസമയം, കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സരിതയുടെ പ്രതികരണം

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ ഗൂഢാലോചനാ കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പിസി ജോർജ്ജ് സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയും പിസി ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നുമാണ് സരിത ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നൽകിയ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP