Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞിനെ എടുത്തോടിയത് പിടിക്കപ്പെട്ടപ്പോൾ ഊമയായി ഗംഭീര അഭിനയം; നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല; പൊലീസ് എത്തിയപ്പോൾ 'സംസാര ശേഷി' തിരിച്ചു കിട്ടി; കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മഞ്ജു സംഭവ ദിവസം സമീപ വീടുകളിലും ഭിക്ഷ യാചിച്ചെത്തി

കുഞ്ഞിനെ എടുത്തോടിയത് പിടിക്കപ്പെട്ടപ്പോൾ ഊമയായി ഗംഭീര അഭിനയം; നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല; പൊലീസ് എത്തിയപ്പോൾ 'സംസാര ശേഷി' തിരിച്ചു കിട്ടി; കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മഞ്ജു സംഭവ ദിവസം സമീപ വീടുകളിലും ഭിക്ഷ യാചിച്ചെത്തി

മറുനാടൻ മലയാളി ബ്യൂറോ

ഏനാദിമംഗലം: പത്തനംതിട്ടയിൽ കുഞ്ഞിനെ വീട്ടുമുറ്റത്തു നിന്നും ഭിക്ഷാടക തട്ടിക്കൊണ്ടുപോകാൻ തുനിഞ്ഞ സംഭവം പ്രദേശവാസികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഊമയായി അഭിനയിച്ച് വീടുകളിലെത്തി ഭിക്ഷ യാചിക്കുന്ന നാടോടി സ്ത്രീയായിരുന്നു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇവർ പച്ചക്കള്ളമാണ് പയറ്റിയത്. സംസാര ശേഷിയില്ലെന്ന് പറഞ്ഞായിരുന്നു ഇവർ വീടുകൾ കേന്ദ്രീകരിച്ചു ഭിക്ഷയെടുത്തിരുന്നത്.

തമിഴ്‌നാട് വെല്ലൂർ സ്വദേശിനി മഞ്ജുവിനെ (40) അടൂർ പൊലീസ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ തുനിഞ്ഞതിന് അറസ്റ്റു ചെയ്തത്. മരുതിമൂട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് ഈ നാടോടി സ്ത്രീ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നേകാൽ വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. കുട്ടിയുടെ അമ്മ വീടിനുള്ളിലും അച്ഛൻ വീടിനോടു ചേർന്നുള്ള വർക്ഷോപ്പിലുമായിരുന്നു.

നാടോടി സ്ത്രീ കുട്ടിയെ എടുത്ത് വേഗത്തിൽ പാഞ്ഞു. വർക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് പണിയായുധം എടുക്കുന്നതിനായി തിരിഞ്ഞപ്പോഴാണ് കുട്ടിയുമായി നാടോടി സ്ത്രീ ഓടുന്നത് കണ്ടത്. ഉടൻ ബഹളമുണ്ടാക്കിയതോടെ അവർ കുട്ടിയെ ഉപേക്ഷിച്ച് ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു.

നാട്ടുകാരുടെ പിടിയിലായപ്പോൾ ഊമയായി അഭിനയിച്ചെങ്കിലും സംസാര ശേഷിയുള്ളതായി തെളിഞ്ഞു. നാട്ടുകാര്ക്ക് മുന്നിൽ സംസാര ശേഷിയില്ലാത്ത വിധത്തിൽ അഭിനയിച്ച സ്ത്രീക്ക് പൊലീസ് എത്തി വേണ്ട വിധത്തിൽ ചോദിച്ചപ്പോൾ സംസാര ശേഷി തിരിച്ചു കിട്ടി. സമീപത്തുള്ള ചില വീടുകളിലും ഇവർ ഇന്നലെ രാവിലെ ഭിക്ഷ യാചിച്ച് എത്തിയിരുന്നു. മോഷണ കേസുകളിൽ അടക്കം ഇവർ പ്രതിയാണോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP