Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഷെയ്ഖ് ഹസീനയുടെ സമ്മാനം; ഒരു മെട്രിക് ടൺ 'അമ്രപാലി' മാമ്പഴം

ഇന്ത്യൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഷെയ്ഖ് ഹസീനയുടെ സമ്മാനം; ഒരു മെട്രിക് ടൺ 'അമ്രപാലി' മാമ്പഴം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു മെട്രിക് ടൺ 'അമ്രപാളി' മാമ്പഴം അയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കാലങ്ങളായി ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ തുടരുന്ന മാംഗോ-ഹിൽസ നയതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഷെയ്ഖ ഹസീന മാമ്പഴമയച്ചത്.

നയതന്ത്ര ചാനൽ വഴിയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയുടെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമ്മാനം അയച്ചത്. ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത് ബംഗ്ലാദേശ് ഹൈക്കമ്മീഷണറാണ്. കഴിഞ്ഞ വർഷം പശ്ചിമ ബംഗാൾ, ത്രിപുര, അസം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രി ഹസീന മാമ്പഴം സമ്മാനമായി അയച്ചിരുന്നു. ഇപ്പോൾ ബംഗ്ലാദേശിൽ മാമ്പഴത്തിന്റെ ഏറ്റവും നല്ല സീസണാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP