Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൂളിമാട് പാലം തകർന്നത് സാങ്കേതിക തകരാർ മൂലം; ഹൈഡ്രോളിക് ജാക്കിലുണ്ടായ തകരാർ പ്രശ്‌നമായെന്ന് പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ട്; രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശം

കൂളിമാട് പാലം തകർന്നത് സാങ്കേതിക തകരാർ മൂലം; ഹൈഡ്രോളിക് ജാക്കിലുണ്ടായ തകരാർ പ്രശ്‌നമായെന്ന് പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ട്; രണ്ട് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചാലിയാറിന് കുറുകേയുള്ള കൂളിമാട് പാലം നിർമ്മാണത്തിനിടെ തകർന്നത് സാങ്കേതിക തകരാർ മൂലമെന്ന് പൊതുമരാമത്ത് വിജിലൻസിന്റെ റിപ്പോർട്ട്. നാശനശഷ്ടങ്ങൾ കരാർ കമ്പനി നികത്തണം. എക്സിക്യൂട്ടിവ് എൻജിനിയർക്കും അസിസ്റ്റന്റ് എൻജിനിയർക്കുമെതിരെ നടപടിയെടുക്കാൻ പിഡബ്ലുഡി സെക്രട്ടറിക്ക് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി.

കരാർ കമ്പനി വ്യക്തമാക്കിയതുപോലെ ഹൈഡ്രോളിക് ജാക്കിയിലുണ്ടായ തകരാറാണെന്ന വാദം വിജിലൻസും അംഗീകരിക്കുകയായിരുന്നു. വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി പിഡബ്ലുഡി സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടിവ് എൻജിനിയർക്കും അസിസ്റ്റന്റ് എൻജിനിയർക്കുമെതിരെ നടപടി സ്വീകരിക്കും.

പാലത്തിന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കും. നിർമ്മാണ സമയത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലും ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മേലിൽ ഇത്തരം വീഴ്ച സംഭവിക്കാൻ പാടില്ലെന്ന് കരാർ കമ്പനിയായ ഊരാളുങ്കലിന് മന്ത്രി കർശനനിർദ്ദേശവും നൽകി.
ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിർമ്മാണങ്ങൾ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിർദ്ദേശിച്ചു.

പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലൻസ് ആദ്യം സമർപ്പിച്ച റിപ്പോർട്ട് മന്ത്രി തിരിച്ചയച്ചിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് നൽകാനാണ് പൊതുമരാമത്ത് വിജിലൻസിനോട് ആവശ്യപ്പെട്ടതെന്നും റിയാസ് പറഞ്ഞു. അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച് വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജീനിയർ എം.അൻസാർ ആദ്യം തയ്യാറാക്കിയ റിപ്പോർട്ടിൽ രണ്ട് പിഴവുകളാണ് ചൂണ്ടിക്കാണിച്ചത്. ബീമുകൾ ഉറപ്പിക്കുമ്പോൾ ഹൈഡ്രോളിക് ജാക്ക് തകരാറായതാണ് ഒരു പ്രശ്‌നം. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നടതടക്കം മാനുഷിക പിഴവുകൾ സംഭവിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു.

ഈ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ്, ഇതിൽ എന്താണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണമെന്തെന്ന് വ്യക്തമാക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. മാനുഷിക പിഴവാണെങ്കിൽ വിധഗ്ധ തൊഴിലാളികൾ ഇല്ലാതിരുന്നതാണോ അപകടത്തിന് കാരണമെന്ന് വിശദമാക്കാനും മന്ത്രി നിർദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയത്.

ഇക്കഴിഞ്ഞ മെയ് 16 നായിരുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകൾ നിർമ്മാണത്തിനിടെ തകർന്നത്. അപകടം നടക്കുമ്പോൾ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവർ ഉൾപ്പെടെ എഞ്ചിനീയേഴ്‌സ് അസോസിയേഷന്റെ കലാകായിക മേളയിൽ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP