Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പയ്യന്നൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; ജയിലിൽ നിന്ന് ഇറങ്ങി മയക്കുമരുന്ന് വിൽപ്പന തുടങ്ങിയത് കുഞ്ഞിമംഗലം സ്വദേശി മുഹമ്മദ് അഫ്‌സൽ  

പയ്യന്നൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; ജയിലിൽ നിന്ന് ഇറങ്ങി മയക്കുമരുന്ന് വിൽപ്പന തുടങ്ങിയത് കുഞ്ഞിമംഗലം സ്വദേശി മുഹമ്മദ് അഫ്‌സൽ   

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണുരിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സിന്തറ്റിക്ക് മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവ് എക്‌സൈസിന്റെ പിടിയിൽ. പയ്യന്നൂർ എടാട്ട് വച്ചാണ് 8ഗ്രാം എംഡിഎംഎ യുമായി കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ അരയാപ്പുറത്ത് ഹൗസിൽ അബ്ദുൾ അസീസിന്റെ മകൻ എ മുഹമ്മദ് അഫ്‌സലിനെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ എൻ ഡി പി എസ് കേസെടുത്ത് വടകര കോടതിയിൽ ഹാജരാക്കും. നിരവധി ക്രിമിനൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് കണ്ണൂർ ജയിലിലായിരുന്ന പ്രതി ജയിലിൽ നിന്ന് ഇറങ്ങിയ ഉടനെയാണ് മയക്കുമരുന്ന് വിൽപ്പന തുടങ്ങിയത്.

ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. കുഞ്ഞിമംഗലം, പിലത്തറ, പഴയങ്ങാടി, മുട്ടം, പുതിയങ്ങാടി എന്നിവിടങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കും നിരവധി യുവാക്കൾക്കും മയക്കുമരുന്ന് എത്തിക്കുന്ന മൊത്ത വിതരണക്കാരനെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാൾ ബംഗ്‌ളൂര്, മൈസൂര്, മംഗ് ളൂര് എന്നിവടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP