Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൃത്തി പോരെന്ന് പറഞ്ഞ് ഗണേശ് കുമാർ ഡോക്ടർമാരോട് ചൂടായ അതേ ആശുപത്രിയിലെ സീലിംഗുകൾ അടർന്നുവീണു; രോഗികൾ പരിസരത്ത് ഇല്ലാതിരുന്നത് വൻഅപകടം ഒഴിവാക്കി; കെട്ടിടം ഉദ്ഘാടനം ചെയ്തത് രണ്ടുമാസം മുമ്പ്; സർക്കാരിന്റെ 'നിർമ്മിതി'യുടെ നിർമ്മാണത്തിൽ അഴിമതി ആരോപണം

വൃത്തി പോരെന്ന് പറഞ്ഞ് ഗണേശ് കുമാർ ഡോക്ടർമാരോട് ചൂടായ അതേ ആശുപത്രിയിലെ സീലിംഗുകൾ അടർന്നുവീണു; രോഗികൾ പരിസരത്ത് ഇല്ലാതിരുന്നത് വൻഅപകടം ഒഴിവാക്കി; കെട്ടിടം ഉദ്ഘാടനം ചെയ്തത് രണ്ടുമാസം മുമ്പ്; സർക്കാരിന്റെ 'നിർമ്മിതി'യുടെ നിർമ്മാണത്തിൽ അഴിമതി ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: വൃത്തി പോരാത്തതിന്റെ പേരിൽ കെ.ബി.ഗണേശ് കുമാർ എംഎൽഎ, ജീവനക്കാരെ ശകാരിച്ച പത്തനാപുരത്തെ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗുകൾ അടർന്നുവീണു. തലവൂർ ആയുർവേദ ആശുപത്രിയിലെ കെട്ടിടത്തിന്റെ സീലിംഗുകളാണ് തകർന്നു വീണത്. കെ ബി ഗണേശ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. രോഗികളാരും പരിസരത്ത് ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ആശുപത്രി പല തവണ സന്ദർശിച്ച ഗണേശ് കുമാർ ഒരിക്കൽ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ടിട്ട് ആശുപത്രി ജീവനക്കാരെ ശകാരിച്ചത് വാർത്തയായിരുന്നു. സംസ്ഥാന സർക്കാരിന്റെ 'നിർമ്മിതി'ക്കായിരുന്നു കെട്ടിടത്തിന്റെ മേൽനോട്ട ചുമതല. അതേസമയം, സംഭവത്തിൽ അഴിമതി ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി.

ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വേദിയിലിരിക്കെ ആയുർവേദ ഡോക്ടർമാരുടെ സംഘടനകളെ ഗണേശ് കുമാർ വിമർശിച്ചത് വിവാദമായിരുന്നു. സംഘടനാചുമതലയുള്ള ഡോക്ടർമാരുടെ പേരുകൾ പറഞ്ഞ്, ചില അലവലാതി ഡോക്ടർമാർ തനിക്കെതിരെ പറയുന്നത് കേട്ടെന്നായിരുന്നു ഗണേശ് കുമാറിന്റെ പരാമർശം.

പുര കത്തുമ്പോൾ വാഴ വെട്ടാമെന്ന് കരുതിയിറങ്ങുന്ന അലവലാതികൾ എന്നാണ് സംഘടനാ നേതാക്കളെ എംഎൽഎ വിശേഷിപ്പിച്ചത്. ഉദ്ഘാടനത്തിന് തയ്യാറായ കൊല്ലം തലവൂർ ആയുർവേദ ആശുപത്രിയുടെ കാര്യത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഗണേശ് കുമാർ എംഎൽഎ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി ശകാരിച്ചിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ഉദ്ഘാടന വേദിയിലെ വിമർശനം വന്നത്.

ഉദ്ഘാടനത്തിന് ഒരാഴ്ച മുമ്പ് ആശുപത്രി എംഎൽഎ സന്ദർശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടർമാരെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനകളും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെതിരായാണ് ഗണേശ് കുമാർ വിമർശനം ഉന്നയിച്ചത്. മാത്രമല്ല സ്വയം ചൂലെടുത്ത് തറ വൃത്തിയാക്കുകയും ചെയ്തു. കോടികൾ മുടക്കി ഇത്രയും വലിയ കെട്ടിടം നിർമ്മിച്ച ശേഷം ഇതുപോലെ വില പിടിപ്പുള്ള ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോരാ അത് വേണ്ട വിധം പരിപാലിക്കുകയും വേണമെന്ന് ഗണേശ് കുമാർ ആശുപത്രി അധികൃതരെ ശകാരിച്ചു.

കെട്ടിടം നിർമ്മിച്ച് ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോരാ അത് പരിപാലിക്കാൻ മതിയായ ജീവനക്കാരില്ല എന്നത് എംഎൽഎ മനസിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവൺമെന്റ് ആയുർവേദ ഓഫീസേഴ്സ് ഫെഡറേഷനും ചൂണ്ടിക്കാട്ടിയിരുന്നു. പരാമർശം ഡോക്ടർക്കെതിരെയല്ലെന്നും ആശുപത്രിയിലെ വൃത്തിയില്ലായ്മയെ ചൂണ്ടികാണിച്ചതാണെന്നും ഗണേശ് മറുപടിയും പറഞ്ഞു.

പത്തനാപുരം ഗവൺമെന്റ് ആയുർവേദ ആശുപത്രി വൃത്തിയാക്കാത്തതിന് ഡോക്ടർമാർ എംഎൽഎ ഗണേശ്കുമാർ ശകാരിച്ച വീഡിയോ സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഗണേശിന്റെത് വെറും ഷോയാണെന്ന വിമർശനവും ഇതിനിടെ ഉയർന്നിരുന്നു. എംഎൽഎ വെറുതേ ഷോ കാണിച്ചു പോയാൽ പോരെന്നാണ് ആയുർവേദ ഡോക്ടർമാരുടെ പക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ ആരോഗ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP