Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീരാമകൃഷ്ണൻ ഇടപെട്ടെത് പൊന്നാനി സ്വദേശി ലസീറിന്റെ ഒമാനിലുള്ള കോളേജിന് വേണ്ടി; ലീലയിൽ വെച്ച് ഷെയ്ഖുമായി കൂടിക്കാഴ്‌ച്ച നടത്തി; ട്രാവൽ റെക്കോർഡ് എടുത്താൽ ഇക്കാര്യം വ്യക്തമാകും; ഇടനിലക്കാരൻ മരിച്ചതിനാൽ പദ്ധതി മുന്നോട്ടു പോയില്ല; തനിക്ക് ജോലി വാഗ്ദാനവും ഉണ്ടായിരുന്നു; ആരോപണം ആവർത്തിച്ച് സ്വപ്ന

ശ്രീരാമകൃഷ്ണൻ ഇടപെട്ടെത് പൊന്നാനി സ്വദേശി ലസീറിന്റെ ഒമാനിലുള്ള കോളേജിന് വേണ്ടി; ലീലയിൽ വെച്ച് ഷെയ്ഖുമായി കൂടിക്കാഴ്‌ച്ച നടത്തി; ട്രാവൽ റെക്കോർഡ് എടുത്താൽ ഇക്കാര്യം വ്യക്തമാകും; ഇടനിലക്കാരൻ മരിച്ചതിനാൽ പദ്ധതി മുന്നോട്ടു പോയില്ല; തനിക്ക് ജോലി വാഗ്ദാനവും ഉണ്ടായിരുന്നു; ആരോപണം ആവർത്തിച്ച് സ്വപ്ന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. തന്റെ സുഹൃത്തായ പൊന്നാനി സ്വദേശി ലസീർ അഹമ്മദിന് വേണ്ടി ഇടപെട്ടു എന്ന ആരോപണമാണ് ശ്രീരാമകൃഷ്ണൻ തള്ളിയത്. അബുദാബിയിൽ അങ്ങനെയൊരു കോളേജ് ഇല്ലെന്നും ശൂന്യതയിൽ നിന്നുള്ള ആരോപണമാണ് സ്വപ്‌ന ഉന്നയിച്ചത് എന്നുമായിരുന്നു ശ്രീരാമകൃഷ്ണന്റെ മറുപടി.

എന്നാൽ, ശ്രീരാമകൃഷ്ണൻ ആരോപണം തള്ളുമ്പോഴും ഇതിൽ വിശദീകരണമായി സ്വപ്‌ന രംഗത്തുവന്നത്. ഒമാനിൽ മിഡിൽ ഈസ്റ്റ് കോളേജ് എന്ന സ്ഥാപനത്തിന് യുഎഇയിൽ ബ്രാഞ്ചു തുടങ്ങാൻ വേണ്ടിയാണ പി ശ്രീരാമകൃഷ്ണൻ ഇടപെട്ടതെന്ന് സ്വപ്‌ന ആവർത്തിക്കുന്നു. ഈ കോളേജിൽ താനും ശിവശങ്കറും സന്ദർശിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി. ഷാർജയിലെ ഷെയ്ഖുമായുള്ള കൂടിക്കാഴ്‌ച്ച നടന്നുവെന്നും സ്വപ്‌ന ആവർത്തിച്ചു.

ലീല ഹോട്ടലിൽ വച്ചായിരുന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഷാർജ ഷെയ്ഖുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. ഇതിന് ശേഷം അബുദാബിയിലെ ഷെയ്ഖുമാരുമായി തുടർച്ച ചർച്ചകളും നടന്നിരുന്നുതായും സ്വപ്‌ന വ്യക്തമാക്കുന്നു. ഇതിനിടെ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഒമാൻ പൗരനായിരുന്നു തുടർ ചർച്ചകൾ നയിച്ചത്. ഇദ്ദേഹം അകാലത്തിൽ മരണപ്പെട്ടതോടയാണ് കോളേജുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ മുന്നോട്ടു പോകാതാത്തത്. മറിച്ചായിരുന്നെങ്കിൽ താൻ യുഎഇ കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ച് ഈ കോളേജിന്റെ ഭാഗമായേനേ എന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

മസ്‌കറ്റിലെ കോളേജിൽ പി.ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്ന വിവരത്തെതുടർന്ന് കോളേജ് ഉടമ ലസീർ മുഹമ്മദിനെയും ഡീൻ ഡോ.കിരണിനെയും സുഹൃത്ത് പൊന്നാനി സ്വദേശി നാസ് അബ്ദുള്ളയെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഒമാനിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലസീർ അഹമ്മദിനെ പരിചയമുണ്ട്. പക്ഷെ അതിന്റെ പേരിൽ തനിക്കെതിരെ നിക്ഷേപമുണ്ടെന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധമാണെന്നും മൊഴിയിൽ പറയുന്ന പോലെ ഷാർജ ഭരണാധികാരിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടില്ലെന്നുമാണ് ശ്രീരാമകൃഷ്ണൻ ആവർത്തിക്കുന്നത്.

നേരത്തെ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളും ശരിയാണെന്ന് സ്വപ്‌ന ആവർത്തിച്ചിരുന്നു. ഷാർജാ സുൽത്തനുമായി ബിസനസ് പ്രപ്പോസൽ സംസാരിക്കാൻ എങ്ങനെ സാധിക്കുമെന്നുള്ള വിധത്തിലാണ് സ്വപ്നയുടെ ആരോപങ്ങൾ തള്ളിക്കൊണ്ടുള്ള പ്രചരണങ്ങൾ. ഇതോടെ ഈ പ്രചരണങ്ങൾക്കും കൂടുതൽ വ്യക്തത വരുത്തി സ്വപ്ന രംഗത്തെത്തി. എന്തുകൊണ്ടാണ് രാജകുടുംബവുമായി ബിസിനസ് പ്രപ്പോസൽ സംസാരിച്ചത് എന്നാണ് സ്വപ്ന വിശദീകരിച്ചത്. വീണ വിജയന് വേണ്ടിയുള്ള ബിസിനസ് പ്രപ്പോസൽ സംസാരിച്ചത് കമല വിജയനാണെന്നാണ് സ്വപ്ന വ്യക്തമാക്കിയത്.

വീണ യുഎഇയിൽ ബിസിനസ് തുടങ്ങുമ്പോൾ അത് രഹസ്യമായിരിക്കാനാണ് ആഗ്രഹിച്ചതെന്നും സ്വപ്ന വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഷാർജ ഷേയ്ഖുമായി ചർച്ച നടത്തിയത്. യൂസഫലിയെ പോലൊരാളെ ഇത്തരമൊരു ഇടപാടിൽ ഇടനിലക്കാരനായി നിർത്താനും അവർ ആഗ്രഹിച്ചിരുന്നില്ല. ഷാർജാ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമോ രാജകുടുംബത്തിലെ ആരുടെയെങ്കിലും സ്പോൺസർഷിപ്പോ മറ്റോ ആണെങ്കിൽ സർക്കാർ തലത്തിൽ അത്തരം ബന്ധം ഉണ്ടാകാമെന്നും മകളുടെ ബിസിനസ് ഇടപാടുകളിലെ കൂടുതൽ അന്വേഷണങ്ങളിൽ നിന്നും രക്ഷപെടാമെന്നും കണക്കു കൂട്ടിയതായാണ് സ്വപ്ന പറഞ്ഞത്.

എന്നാൽ, ഈ കണക്കു കൂട്ടൽ പാളിയത് സുൽത്താന്റെ ഭാര്യയുടെ അനിഷ്ടത്തിലാണെന്നും അവർ വ്യക്തമാക്കുന്നു. ഷാർജാ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഭാര്യ ഷെയ്ഖാ ജവാഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമിയും തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്താവളത്തിൽ നിന്നും കോവളം ലീലാ ഹോട്ടലിലേക്ക് ഷാർജാ ഭരണാധികാരിയുടെ ഭാര്യയെ കാറിൽ അനുഗമിച്ചത് കമലാ വിജയൻ ആയിരുന്നു.

ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ തന്നെ കമലാ വിജയൻ ബിസിനസ് പ്രൊപ്പോസൽ മുന്നോട്ടു വെച്ചത് ഷെയ്ഖാ ജവാഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമിയെ പ്രകോപിപ്പിച്ചു. അവർ ക്ലിഫ് ഹൗസിലെ വിരുന്നിൽ പങ്കെടുക്കുന്നില്ല എന്ന് ഇതേ തുടർന്ന് അറിയിച്ചതായി സ്വപ്ന പറയുന്നു. വീണയ്ക്ക് ഐ ടി ഹബ്ബ് തുടങ്ങുന്നതിന് പകരമായി വൻതോതിൽ സ്വർണവും ഡയമണ്ടും ഉപഹാരമായി നൽകാൻ കമലാ വിജയൻ ഒരുങ്ങിയതായും സ്വപ്ന പറയുന്നു. രാജകുടുംബത്തെ പ്രീതിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഈ നീക്കം പാളുകയാണ് ഉണ്ടായത്. സ്വർണവും ഡയമണ്ടും ഉപഹാരമായി നല്കിയെന്ന് താൻ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നാണ് സ്വപ്ന വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP