Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2024 മുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും; സ്‌കൂളുകൾക്ക് റാങ്കിങ്: പാഠ്യപദ്ധതി പരിഷ്‌ക്കരണം തുടങ്ങി

2024 മുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും; സ്‌കൂളുകൾക്ക് റാങ്കിങ്: പാഠ്യപദ്ധതി പരിഷ്‌ക്കരണം തുടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണം തുടങ്ങി. സ്‌കൂളുകൾക്ക് നിലവാരനിർണയവും ഗ്രേഡിങ്ങും ഏർപ്പെടുത്തണമെന്ന് ശുപാർശ. സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ കരട് സമീപനരേഖയിലാണ് ഇക്കാര്യം പറയുന്നത്.

ഉയർന്ന നിലവാരം പുലർത്തുന്ന സ്‌കൂളുകൾക്ക്, കോളേജുകൾക്കുള്ള നാക് അക്രഡിറ്റേഷനു സമാനമായ റാങ്കിങ്ങും ഇന്റേണൽ, എക്‌സ്റ്റേണൽ ഗ്രേഡുകളും ഏർപ്പെടുത്തണം. ഡിജിറ്റൽ വിദ്യാഭ്യാസത്തിനും തൊഴിൽപഠനത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ പാഠ്യപദ്ധതി. വിശദ രൂപരേഖ തയ്യാറാക്കാനുള്ള ശില്പശാല തിരുവനന്തപുരത്ത് തുടങ്ങി.

2024 അധ്യയനവർഷംമുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിൽവരും. കേന്ദ്ര വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് പരിഷ്‌കാരം. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ നടപ്പാക്കുന്ന പഠനരീതി കേരളത്തിനനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP