Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ; വിസ നൽകുന്നത് വിവിധ തൊഴിൽ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക്

നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ; വിസ നൽകുന്നത് വിവിധ തൊഴിൽ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ. വിവിധ തൊഴിൽ മേഖലകളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുമാണ് യുഎഇ ഭരണകൂടം ഗോൾഡൻ വിസ അനുവദിക്കുന്നത്.

പത്ത് വർഷം കാലാവധിയുള്ളതാണ് ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസ. രാജ്യത്ത് സ്പോൺസറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് സാധിക്കും. പത്ത് വർഷം കാലാവധി കഴിഞ്ഞാൽ തനിയെ പുതുക്കാനാകും.

2021 ഓഗസ്റ്റിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഗോൾഡൻ വിസ അനുവദിച്ചിരുന്നു. തുടർന്ന് മലയാള സിനിമയിലെ നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി,സുരാജ് വെഞ്ഞാറമ്മൂട്, ഗായിക കെ.എസ് ചിത്ര, നടിമാരായ മീന, ശ്വേത മേനോൻ, മീര ജാസ്മിൻ, നൈല ഉഷ, മിഥുൻ രമേശ് എന്നിവരും ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദര സൂചകമായി യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകാറുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP