Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കടൽ കടന്നെത്തിയത് 600 പേർ; റുവാണ്ടയിലേക്കുള്ള വിമാനത്തിൽ കയറില്ലെന്ന് അനധികൃത കുടിയേറ്റക്കാർ; യൂറോപ്യൻ കോടതിയെ മറികടക്കാൻ നിയമം നിർമ്മിക്കാൻ ഒരുങ്ങി ബ്രിട്ടൻ

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കടൽ കടന്നെത്തിയത് 600 പേർ; റുവാണ്ടയിലേക്കുള്ള വിമാനത്തിൽ കയറില്ലെന്ന് അനധികൃത കുടിയേറ്റക്കാർ; യൂറോപ്യൻ കോടതിയെ മറികടക്കാൻ നിയമം നിർമ്മിക്കാൻ ഒരുങ്ങി ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അനധികൃതമായി ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അഭയാർത്ഥികൾ പറയുന്നത് പ്രീതി പട്ടേൽ ഏർപ്പെടുത്തുന്ന റുവാണ്ടൻ വിമാനത്തിൽ അവർ കയറില്ലെന്നാണ്. ഇത്തരത്തിലുള്ള നയങ്ങൾ ഒന്നും തന്നെ അനധികൃത കുടിയേറ്റക്കാരെ പിന്തിരിപ്പിക്കാൻ പ്രാപ്തമല്ലെന്നാണ് ഇത് തെളിയിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായിഫ്രാൻസിൽ നിന്നും ചാനൽ കടന്ന് എത്തിയത് 680 അഭയാർത്ഥികളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ നാലു കുട്ടികൾ ഉൾപ്പടേയുള്ള ഒരു ആറംഗ കുടുംബവുമുണ്ട്.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ നിന്നും രക്ഷപ്പെട്ട് ഇറാനും തുർക്കിയും വഴി യു കെയിൽ എത്തിയ സുലൈമാൻ എന്ന 20 കാരൻ പറഞ്ഞത് ഇത്തരത്തിലുള്ള നയം കൊണ്ടൊന്നും അഭയാർത്ഥികളെ തടയാൻ കഴിയില്ലെന്നാണ്. ബ്രിട്ടനിലുള്ള തന്റെ സഹോദരനോടൊപ്പം ജീവിക്കാനാണ് സുലൈമാൻ യു കെയിൽ എത്തിയത്.

കാറ്റും കോളുമില്ലാതെ ഇപ്പോൾ ഇംഗ്ലീഷ് ചാനൽ ശാന്തമായിരിക്കുകയാണ്. അതാണ് ഇപ്പോൾ അഭയാർത്ഥികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരിന്റെ അനധികൃത കുടിയേറ്റം തടയുവാനുള്ള നടപടികളുടെ പരാജയത്തെ കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്നലെ 230അഭയാർത്ഥികളായിരുന്നു ബ്രിട്ടനിലെത്തിയത്. തൊട്ടു മുൻപത്തെ ദിവസം 11 ചെറു ബോട്ടുകളിലായി എത്തിയത് 444 പേരും.

അതേസമയം, മനുഷ്യാവകാശ നിയമങ്ങൾ ദുരുപയോഗം ചെയ്ത് അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ വൈകിപ്പിക്കാൻ ചിലർ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ അതിനെ മറികടക്കുവാനുള്ള നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് സർക്കാർ. യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ ഇൻജക്ഷൻ മറികടക്കുവാനുള്ള വകുപ്പും അതിൽ ഉണ്ടാകുമെന്ന് ഡൊമിനിക് റാബ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. യൂറോപ്യൻ കോടതിയുടെ പ്രത്യേക ഉത്തരവായിരുന്നു ചൊവ്വാഴ്‌ച്ചയിലെ റുവാണ്ടൻ വിമാനം റദ്ദാക്കുന്നതിന് കാരണമായത്.

അതേസമയം, യൂറോപ്യൻ യൂണിയൻ വിട്ടതുപോലെ യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് വിടാൻ ബ്രിട്ടൻ ഉദ്ദേശിക്കുന്നില്ലെന്നും റാബ് വ്യക്തമാക്കി. ചില ഭരണകക്ഷി എം പിമാർ പോലും യൂറോപ്യൻ കൺവെൻഷൻ വിടണമെന്ന ആവശ്യം ഉയർത്തിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ നാടുകടുത്തന്ന പ്രക്രിയ എളുപ്പത്തിൽ ആക്കുവാനുള്ള ഉപാധികളും പുതിയ നിയമത്തിൽ ഉണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP