Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

16ാം വയസ്സിൽ ആദ്യ പ്രസവം; 33 വയസ്സായപ്പോൾ മക്കൾ 12; എന്നിട്ടും മതിയാവാതെ ഭർത്താവ്; ബ്രിട്ടനിലെ ഒരു വിശാല കുടുംബത്തിന്റെ കഥ

16ാം വയസ്സിൽ ആദ്യ പ്രസവം; 33 വയസ്സായപ്പോൾ മക്കൾ 12; എന്നിട്ടും മതിയാവാതെ ഭർത്താവ്; ബ്രിട്ടനിലെ ഒരു വിശാല കുടുംബത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പതിനേഴ് വർഷങ്ങൾക്കിടയിൽ 12 കുട്ടികൾക്ക് ജന്മം കൊടുത്ത അമ്മ പറയുന്നു ഇനി മതിയെന്ന്. എന്നാൽ ഭർത്താവിനാകട്ടെ ഇനിയും മക്കൾ വേണമെന്ന ആവശ്യവും. ബ്രിട്ടനിലെ ഒരു വലിയ കുടുംബത്തിന്റെ കഥ അതീവ രസകരമായ ഒന്നാണ്. 2004 -ൽ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകുമ്പോൾ കൻസാസിലെ ആർക്കൻസാസ് നഗരത്തിലുള്ള ബ്രിട്നി ചർച്ചിന് പ്രായം വെറും 16 വയസ്സ്. 17 മുതൽ 19 വയസ്സിനിടയിൽ വീണ്ടും മൂന്ന് കുട്ടികൾക്ക് കൂടി അവർ ജന്മം നൽകി.

തന്റെ 20 കളിൽ അവർ മറ്റ് നാല് കുട്ടികൾക്ക് കൂട് ജന്മം നൽകി. പിന്നീട് തന്റെ 30-ാം വയസ്സിൽ അവർക്ക് ഒറ്റ പ്രസവത്തിൽ ഉണ്ടായത് മൂന്നു കുട്ടികൾ. കഴിഞ്ഞവർഷം തന്റെ 32-ാം വയസ്സിൽ അവർ പന്ത്രണ്ടാമത്തെ കുട്ടിക്കും ജന്മം നൽകി. തന്റെ ഭർത്താവിൻ' ഇനിയും കുട്ടികൾ വേണമെന്ന ആഗ്രഹമുണ്ടെങ്കിലും തനിക്ക് പ്രസവിച്ച് മതിയായി എന്നാണ് ബ്രിട്ട്നി പറയുന്നത്. പന്ത്രണ്ട് കുട്ടികളിൽ ഏഴുപേരാണ് ഇവർക്കും ഭർത്താവ് 30 കാരനായ ക്രിസ്സിനും കൂടിയുള്ളത്. ബാക്കി അഞ്ചു കുട്ടികൾ ബ്രിട്ട്നിയുടെ മുൻകാല ബന്ധങ്ങളിൽ നിന്നുള്ളവരാണ്.

അഞ്ചു കുട്ടികളെ സിംഗിൾ പാരന്റ് എന്നനിലയിൽ ബ്രിട്ട്നി വളർത്തിക്കൊണ്ടു വരുന്നതിനിടയിലാണ് ജോലിസ്ഥലത്ത് വെച്ച് ക്രിസ്സുമായി കണ്ടുമുട്ടുന്നത്. ബ്രിട്ട്നിയുടെ മൂത്ത മകബ് ക്രിസ്മാൻ കഴിഞ്ഞമാസം ഹൈസ്‌കൂൾ ഗ്രാഡ്വേറ്റ് ചെയ്തു. മാത്രമല്ല, ബ്രിട്ട്നിയുടെ സ്വന്തം അനുജത്തിയേക്കാൾ പ്രായവും ഈ മകനുണ്ട്. ഏഴ് ആൺകുട്ടികളേയും അഞ്ച് പെൺകുട്ടികളേയും പ്രസവിച്ച ബ്രിട്ട്നി ചർച്ച് 11 വർഷക്കാലത്തിനിടയിൽ ഉദ്ദേശം 98 മാസങ്ങളാണ് ഗർഭിണിയായി ജീവിച്ചത്. മൂന്നു കുട്ടികൾക്ക് ജന്മം കൊടുത്ത പ്രസവമൊഴിച്ചുള്ളതെല്ലാം സ്വാഭാവിക പ്രസവങ്ങളായിരുന്നു എന്നാണ് അവർ പറയുന്നത്. മൂന്നു കുട്ടികൾക്ക് ജന്മം നൽകിയത് സിസേറിയൻ വഴിയായിരുന്നു.

മറ്റൊരു കുട്ടിക്ക് കൂടി ജന്മം കൊടുക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെങ്കിലും, ആരോഗ്യമുള്ള മറ്റൊരു കുഞ്ഞിനു കൂടി ജന്മം നൽകാൻ തനിക്ക് കഴിയും എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണവർ. ഏകദേശം 1.8 മില്യൺ ഫോളോവേഴ്സ് ഉള്ള തന്റെ ടിക്ടോക്ക് അക്കൗണ്ടിലൂടേയാണ് ബ്രിട്ട്നി ചർച്ച് തങ്ങളുടെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത്. പല ലൈവ് വീഡിയോകളിലും അവർ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി പറയാറുമുണ്ട്.

ഭർത്താവായ ക്രിസ് തന്നെ പണിതീർത്ത, 12 പേർക്ക് ഇരിക്കാവുന്ന തീൻ മേശയിൽ ഒരുമിച്ചിരുന്നാണ് അവർ ഊണുകഴിക്കാറുള്ളത്. അഞ്ചു കിടപ്പുമുറികളുള്ള വീട്ടിൽ നാലെണ്ണത്തിലായി കുട്ടികൾ ഉറങ്ങും എന്നും അവർ പറയുന്നു. മൂന്നു കുട്ടികൾ ഉണ്ടായതിനു ശേഷം അവർ വാങ്ങിയ 15 സീറ്റുള്ള ഫോർഡ് ട്രാൻസിറ്റിൽ അവർ ഒരുമിച്ച് യാത്ര ചെയ്യും. അതുകൂടാതെ അവർക്ക് ഒരു ഹോണ്ട പൈലർ എസ് യു വി കൂടിയുണ്ട്.

കുട്ടികൾക്ക് എല്ലാവർക്കുമായി ഒരു ദിവസം രണ്ട് ഗാലൻ പലാണ് ആവശ്യമെന്ന ബ്രിട്ട്നി പറയുന്നു. അതിനു മാത്രം അവർക്ക് പ്രതിമാസം 200 പൗണ്ട് ചെലവ വരുന്നുണ്ട്. പലവ്യഞ്ജനങ്ങൾക്കും മറ്റുമായി എത്ര ചെലവിടുന്നു എന്നത് ഇതുവരെ കണക്കാക്കിയിട്ടില്ല എന്നും അവർ പറയുന്നു. കഴിഞ്ഞ മാസം തന്റെ ഓരോ പ്രസവ സമയത്തും തനിക്ക് എത്ര വയസ്സായിരുന്നു എന്ന വിവരം വിശദമായി പോസ്റ്റ് ചെയ്തതോടെയയിരുന്നു ബ്രിട്ട്നി ചർച്ച വൈറലായത്.

ആരാധകർ ഏറെയുണ്ടെങ്കിലുംഅവരുടേ വീഡിയോകൾക്ക് കീഴിൽ ധാരാളം ട്രോളുകളും വരാറുണ്ട്. ഇത്രയധികം കുട്ടികൾ ഉള്ളതിനെ പറ്റി കളിയാക്കുന്നവരും ഏറെയാണ്. ജനസംഖ്യ വർദ്ധനവിനു കാരണമാകുന്നു എന്നും തത്ഫലമായി സാമൂഹ്യക്ഷേമത്തിനെതിരെ പ്രവർത്തിക്കുന്നു എന്നൊക്കെ ആരോപിക്കുന്നവരും കുറവല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP