Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്‌പ്പ്; അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരുക്കേറ്റു; വെടിയുതിർത്ത അക്രമി കസ്റ്റഡിയിൽ

അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്‌പ്പ്; അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരുക്കേറ്റു; വെടിയുതിർത്ത അക്രമി കസ്റ്റഡിയിൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്‌പ്പ്. അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റാവിയ ഹിൽസിലെ സെന്റ് സ്റ്റീഫൻസ് എപിസ്‌കോപൽ പള്ളിയിൽ പ്രാദേശിക സമയം വൈകീട്ട് 6.22നായിരുന്നു സംഭവം. പരുക്കേറ്റവരുടെയോ കസ്റ്റഡിയിലുള്ളയാളുടെയോ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസം യുഎസിലെ ഫിലഡൽഫിയയിലും വെർജീനിയയിലും വെടിവയ്പുകളിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഫിലഡൽഫിയയിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ സ്ത്രീ അടക്കം 3 പേരാണു കൊല്ലപ്പെട്ടത്. 11 പേർക്കു പരുക്കേറ്റു. സെൻട്രൽ വെർജീനിയയിലെ ചെസ്റ്റർഫീൽഡിൽ ബിരുദപാർട്ടിക്കിടെ നടന്ന വെടിവയ്പിലാണ് ഇരുപതുകാരൻ കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു.

വെടിവയ്പു സംഭവങ്ങൾ വർധിക്കുന്നതിനിടെ കർശനമായ തോക്കു നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തു വന്നിരുന്നു. ടെക്‌സസിലെ സ്‌കൂളിൽ പതിനെട്ടുകാരൻ നടത്തിയ വെടിവയ്പിൽ 9 വിദ്യാർത്ഥികളും 2 അദ്ധ്യാപകരും കൊല്ലപ്പെട്ടതും രാജ്യത്തിനെ നടുക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP