Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാധവ വാര്യർ ജലീലിന്റെ ബിനാമി എന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം കെട്ടിച്ചമച്ചത്; ജലീലുമായോ സംസ്ഥാന സർക്കാരുമായോ ഇടപാടുകൾ ഇല്ല; വിശദീകരണവുമായി ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി; മാധവ വാര്യരുമായി തർക്കമില്ലെന്ന് എച്ച്ആർഡിഎസും

മാധവ വാര്യർ ജലീലിന്റെ ബിനാമി എന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം കെട്ടിച്ചമച്ചത്; ജലീലുമായോ സംസ്ഥാന സർക്കാരുമായോ ഇടപാടുകൾ ഇല്ല; വിശദീകരണവുമായി ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി; മാധവ വാര്യരുമായി തർക്കമില്ലെന്ന് എച്ച്ആർഡിഎസും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കെ.ടി.ജലീലുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി. കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ മാധവ വാര്യർ സ്വപ്‌ന ആരോപിച്ചത് പോലെ ജലീലിന്റെ ബിനാമിയല്ല. ജലീലുമായോ സംസ്ഥാന സർക്കാരുമായോ യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്വപ്നയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. സ്ഥാപകരിൽ ഒരാളായ മാധവ വാര്യർ 2014ൽ ചുമതലകൾ ഒഴിഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനി ഡയറക്ടർ ജെ. ശ്യാം സുന്ദറാണ് വിശദീകരണ കുറിപ്പ് ഇറക്കിയത്.

ഫ്‌ളൈ ജാക്ക് ലൊജിസ്റ്റിക്‌സ് കമ്പനി ഉടമയായ മാധവ വാര്യർ ജലീലിന്റെ ഇടപാടുകൾക്ക് മുന്നിൽ നിന്നിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെ.ടി.ജലീൽ 17 ടൺ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നും കമ്പനിയുടെ ഉടമ മാധവ വാര്യർ കെ.ടി.ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്.

അതേസമയം, മാധവ് വാര്യരുമായി തർക്കമില്ലെന്ന് എച്ച്ആർഡിഎസ് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ ജോയ് മാത്യു അറിയിച്ചു. മാധവ് വാര്യരുടെ കമ്പനിക്കാണ് അട്ടപ്പാടിയിലെ വീട് നിർമ്മാണ കരാർ നൽകിയത്. 192 വീടുകൾ നിർമ്മിച്ചതിൽ ചിലത് പൂർത്തിയായിട്ടില്ല. ഇതാണ് പണം നൽകാത്തതിന് കാരണം. ഇനി രണ്ടര കോടി രൂപയാണ് നൽകാനുള്ളത്. പണി പൂർത്തിയായാലുടൻ പണം നൽകും. വീട് പണി പൂർത്തിയാക്കാത്തതിന് മാധവ് വാര്യരുടെ കമ്പനിക്ക് നോട്ടിസ് നൽകിയിരുന്നു. മാധവ് വാര്യർക്ക് നൽകിയ ചെക്ക് മടങ്ങിയത് സാങ്കേതികത്വം മാത്രമെന്നും ജോയ് മാത്യു പറഞ്ഞു.

മാധവാവര്യർ കെ.ടി.ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നു. എന്നാൽ മാധവ വാര്യരും ജലീലും ആരോപണം തള്ളി രംഗത്തെത്തി. മാധവ വാര്യരും എച്ച്ആർഡിഎസും തർക്കം നിലനിൽക്കുന്നുണ്ട് ഇതാണ് അദ്ദേഹത്തെ ആരോപണത്തിലേക്ക് സ്വപ്ന വലിച്ചിഴക്കാൻ കാരണമെന്നും കെ.ടി.ജലീൽ പറഞ്ഞിരുന്നു.

എച്ച്ആർഡിഎസ് എന്ന് പറയുന്ന സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന സ്ഥാപനവുമായി മാധവവാര്യർക്ക് തർക്കങ്ങളുണ്ട്. അട്ടപ്പാടിയിൽ എച്ച്ആർഡിഎസ് സ്ഥാപിച്ചു നൽകിയ വീടുകളുടെ നിർമ്മാണം നടത്തിയിരിക്കുന്നത് മാധവവാര്യരുടെ ഫൗണ്ടേഷനാണ്. അവർക്ക് എച്ച്ആർഡിഎസ് കൊടുക്കേണ്ട പണം നൽകിയില്ല, വണ്ടിചെക്ക് നൽകി, ഇതേതുടർന്ന് മുംബൈ ഹൈക്കോടതിയിൽ എച്ച്ആർഡിഎസിനെതിരെ വാര്യർ ഫൗണ്ടേഷൻ കേസ് നൽകിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണ് സ്വപ്ന, മാധവ വാര്യരുടെ പേര് പറയാനിടയായതെന്നും ജലീൽ പറഞ്ഞു. ഇത് സംബന്ധിച്ചാണ് എച്ച്ആർഡിഎസ് വിശദീകരണം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP