Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവികുളം റെയ്ഞ്ചിൽ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തി; വകവരുത്തിയത് നാല് വയസ് പ്രായമുള്ള കാട്ടുപോത്തിനെ; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ദേവികുളം റെയ്ഞ്ചിൽ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തി; വകവരുത്തിയത് നാല് വയസ് പ്രായമുള്ള കാട്ടുപോത്തിനെ; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ അരുവിക്കാട് സെക്ഷനിൽ ഉൾപ്പെടുന്ന വനഭാഗത്തുനിന്ന് സമീപം കൂറ്റൻ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ചുകടത്തി. അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മച്ചിപ്ലാവ് സെക്ഷനിൽ കാട്ടുപോത്തിനെ വെവച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിന്റെ ചൂടാറും മുമ്പെയാണ് ദേവികുളം റെയിഞ്ചിൽ നിന്നും സമാന സംഭവം പുറത്തുവരുന്നത്.

4 വയസ് പ്രായമുള്ള കാട്ടുപോത്തിനെയാണ് വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയിട്ടുള്ളത്. സംഭവം നടന്നിട്ട് 4 ദിവസം പിന്നിട്ടു. കൃത്യം നടത്തിയവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും വേട്ടക്കാരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും മൂന്നാർ ഡി എഫ് ഒ അറയിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് ദേവികുളം റേഞ്ചയിിന് കീഴിലെ സെൻട്രൽ നഴ്‌സറിക്ക് സമീപം കാട്ടുപോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറുടെ പരിശോധനയിലാണ് വേട്ടയാടൽ സ്ഥീരീകരിച്ചത്. വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തലങ്ങും വിലങ്ങും പായുന്ന ഭാഗത്തുനിന്നാണ് കാട്ടുപോത്തിനെ വെടിവച്ച് കൊന്നത് എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.

മൂന്നാർ ഡിഎഫ്ഒ ഓഫീസിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കാട്ടുപോത്തിനെ വെടിവച്ചിട്ട വനപ്രദേശം. വേട്ടയാടിയ പോത്തിന്റെ ഇറച്ചി തലച്ചുമടായിട്ടായിരിക്കാം കടത്തിയതെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ അനുമാനം. മുറിച്ചെടുത്ത ഇറച്ചി എങ്ങനെ ഇവിടെ നിന്ന് കടത്തി, എവിടെയെല്ലാം എത്തിച്ച് വിൽപ്പന നടത്തി എന്നി കാര്യങ്ങളിൽ കൂട്ി വിശദ അന്വേഷണം നടത്തണമെന്ന് ഡി എഫ് ഒ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹൈറേഞ്ച് കേന്ദ്രീകരിച്ച് കാട്ടിറച്ചി സംഭരിച്ച് വിൽപ്പന നടത്തിവരുന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്നുള്ള സംശയങ്ങളും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ചുകടത്തിയതാണെന്ന് സ്ഥിരീകരിച്ചു. ഈ കേസിൽ 15 ഓളം പ്രതികൾ പിടിയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP