Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; കാസർകോഡ് വിദ്യാനഗറിൽ മരണമടഞ്ഞത് യുപി സ്വദേശിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ്

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; കാസർകോഡ് വിദ്യാനഗറിൽ മരണമടഞ്ഞത് യുപി സ്വദേശിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ്

ബുർഹാൻ തളങ്കര

വിദ്യാനഗർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മധൂർ പട്ളയിൽ വാടകയ്ക്ക് താമസിക്കുന്ന യുപി സ്വദേശി അഫ്താബിന്റെ മകൾ ഇനായി ഖാതൂൻ (ആറ് മാസം) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണത്തിൽ മറ്റു സംശയങ്ങളില്ലെന്നും ശ്വാസതടസം അനുഭവപ്പെട്ടാണ് കുട്ടി മരിച്ചതെന്നും പോസ്റ്റ്മോർടം നടത്തിയ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം യുപിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകരായ ഹൈദർ കുടുംബത്തിനുവേണ്ടി എല്ലാ സഹായസഹകരണങ്ങളും ചെയ്തു നൽകി. ദമ്പതികൾക്ക് മറ്റൊരു കുട്ടി കൂടി ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP