Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കാന്തല്ലൂരിലെ ഫാം ഹൗസിലെ അവധിക്കാലത്ത് വന്ന പുറം വേദന; മണിക്കുറുകൾക്കുള്ളിൽ ഐസിയുവിലേക്ക് മാറ്റുമ്പോൾ വീൽചെയറിൽ ഇരുന്ന് മുഖംകൊണ്ട് എന്തോ പറയാൻ ശ്രമിച്ചു; മലയാളത്തിന്റെ ക്ഷൂഭിത യവ്വൗനത്തിന്റെ ഓർമ്മകൾക്ക് 25 വയസ്സ് തികയുന്നു;സുകുമാരന്റെ അവസാന മണിക്കൂറുകൾ ഓർത്തെടുത്ത് മല്ലിക സുകുമാരൻ; അഭിമുഖത്തിന്റെ മുന്നാംഭാഗം

കാന്തല്ലൂരിലെ ഫാം ഹൗസിലെ അവധിക്കാലത്ത് വന്ന പുറം വേദന; മണിക്കുറുകൾക്കുള്ളിൽ ഐസിയുവിലേക്ക് മാറ്റുമ്പോൾ വീൽചെയറിൽ ഇരുന്ന് മുഖംകൊണ്ട് എന്തോ പറയാൻ ശ്രമിച്ചു; മലയാളത്തിന്റെ ക്ഷൂഭിത യവ്വൗനത്തിന്റെ ഓർമ്മകൾക്ക് 25 വയസ്സ് തികയുന്നു;സുകുമാരന്റെ അവസാന മണിക്കൂറുകൾ ഓർത്തെടുത്ത് മല്ലിക സുകുമാരൻ; അഭിമുഖത്തിന്റെ മുന്നാംഭാഗം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള സിനിമയുടെ ക്ഷൂഭിത യവ്വൗനമെന്നാണ് സുകുമാരനെ ചലച്ചിത്രലോകം വിശേഷിപ്പിച്ചിരുന്നത്.മുഖത്തെ കാർക്കശ്യവും വാക്കും പ്രവൃത്തിയും ഒന്നാകുന്ന പ്രകൃതവും ആ വിളിപ്പേരിനെ ഊട്ടിയുറപ്പിച്ചു.ഇന്ന് സുകുമാരന്റെ ഓർമ്മകൾക്ക് 25 വയസ്സ് പൂർത്തിയാവുകയാണ്.കാന്തല്ലൂരിലെ ഫാം ഹൗസിൽ ഒരു പുറംവേദനയായി വന്ന ഹാർ്ട്ട് അറ്റാക്ക് നടനെ കവർന്നപ്പോൾ അക്ഷരാർത്ഥത്തിൽ വിറങ്ങളിച്ചത് മലയാള സിനിമാ ലോകം കൂടിയായിരുന്നു.

സുകുമാരന്റെ ഓർമ്മകൾക്ക് 25 വയസ്സ് തികയുമ്പോൾ അവസാന മണിക്കുറുകൾ ഓർത്തെടുക്കുകയാണ് മല്ലിക സുകുമാരൻ.സിനിമാത്തിക്കിന അനുവദിച്ച അഭിമുഖത്തിന്റെ മൂന്നാം ഭാഗം


സുകുവേട്ടന് ഈ സിനിമയുടെ തിരക്കും രണ്ട് കൂട്ടികളെ വളർത്തിയെടുക്കുന്ന ഒരു ഘട്ടമുണ്ടല്ലോ അതെങ്ങിനെയായിരുന്നു?

അ സമയത്ത് ഇന്ദ്രനെ ബോർഡിങ്ങ് സ്‌കുളിൽ നിർത്തിയിരുന്നു ഒരു വർഷം.രാജു അന്ന് കൊച്ചുകുഞ്ഞ.അ സമയത്തൊക്കെ നല്ല ഓർമ്മകൾ ഉണ്ട്.നമ്മൾ ഇരകൾ നിർമ്മിക്കുന്ന സമയം.ഇന്നൊക്കെ യുണിറ്റിലേക്ക് ഫുഡൊക്ക എത്തുമല്ലോ അന്ന് രാവിലെത്തെ ചായയോ കട്ടൻകാപ്പിയൊക്കെ നമ്മൾ തന്നെ കൊണ്ടുപോകണം,ഞാൻ വെളുപ്പിനെ എഴുന്നേറ്റ് ഉണ്ടാക്കും.സുകുവേട്ടൻ കാറോടിച്ച് അവരുടെ മുറിയിൽ കൊണ്ടുക്കൊടുക്കും.

പിന്നെ എന്തൊക്കെ തിരക്കുണ്ടെങ്കിലും കുടുംബത്തിനായി സുകുവേട്ടൻ സമയം മാറ്റിവെക്കുമായിരുന്നു.ഞങ്ങളുടെ കാര്യത്തിൽ മാത്രമല്ല. അമ്മയുടെയും അമ്മാവന്മാരുടെയും ഒക്കെ സുഖവിവരങ്ങൾ നേരിട്ട് ചെന്നന്വേഷിക്കുമായിരുന്നു.പിന്നെ സമുക്ക് എത്രയൊക്കെ തിരക്കുണ്ടെങ്കിലും മക്കളെ അത് ബാധിക്കരുതെന്ന് സുകുവേട്ടൻ നിർബന്ധമായിരുന്നു.

ഇന്ദ്രനും പൃഥ്വിക്കും ചെറുപ്പത്തിൽ സിനിമാ മോഹം ഉണ്ടായിരുന്നോ?

സിനിമാ മോഹം എന്നല്ല.. പക്ഷെ കലാമേഖലയിൽ താൽപ്പര്യം ഉണ്ടായിരുന്നു.സ്‌കുൾ വിദ്യാഭ്യാസ കാലത്ത് തന്നെ സ്വന്തമായി നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.അങ്ങിനെ സ്‌കുളിൽ കുട്ടികളുടെ എന്ത് പരിപാടിയുണ്ടായാലും സുകുവേട്ടൻ തിരക്ക് മാറ്റിവച്ച് വരും.ഒരിക്കൽ സ്‌കുളിലെ പ്രകടനം കണ്ട് സുകുവേട്ടൻ എന്നോട് പറഞ്ഞിരുന്നു.. ഇനി നോക്കണ്ട മല്ലികെ ഇവന്മാർ സിനിമയിൽ തന്നെ വരും..ഉറപ്പാ എന്ന്.എന്നോട് മാത്രമല്ല അടുത്ത സുഹൃത്തുക്കളായ സംവിധായകരോടും തമാശരൂപേണ പറഞ്ഞിട്ടുണ്ട്.. രണ്ടെണ്ണം വീട്ടിൽ വളർന്നുവരുന്നുണ്ട്..ഡേറ്റും ചോദിച്ച് വരേണ്ടി വരുമേ എന്ന്..

സത്യം പറഞ്ഞാൽ അതാണ് എന്റെ ഏറ്റവും വലിയ വിഷമവും.. മക്കളുടെ ഈ വളർച്ച സുകുവേട്ടൻ കാണണമായിരുന്നു.അതിന് അവസരം ലഭിക്കാതെ പോയല്ലോ എന്ന്.കാരണം എന്റെ വാശികൂട്ടിയായിരുന്നു അത്.. സുകുവേട്ടൻ ഏൽപ്പിച്ച ജോലി.മക്കളെ നന്നായി വളർത്തണം അവരെ ഒരു നിലയിൽ എത്തിക്കണമെന്നത്.അത് സഫലമാകുമ്പോൾ സുകുവേട്ടൻ ഇല്ലാതെ പോയി.

സുകുമാരന്റെ മരണം സംഭവിക്കുന്നത് എങ്ങിനെയാണ്?

അയ്യോ... അത് താങ്ങാൻ പറ്റാത്ത സംഭവമായിരുന്നു.മറയുരിൽ നിന്ന് 8 കിലോമീറ്ററോളം ദുരത്തുള്ള കാന്തല്ലൂരിൽ ഞങ്ങൾ ഒരു ഫാമും അവിടെ കുറച്ച് കൃഷിയുമുണ്ടായിരുന്നു.ഇന്ദ്രന്റെ അഡ്‌മിഷൻ ഒക്കെ കഴിഞ്ഞ് ഒരു അവധിക്കാലമെന്നോണം ഞങ്ങൾ അവിടെ പോയതായിരുന്നു.സുകുവേട്ടൻ നല്ല ചെയിൻ സ്മോക്കറായിരുന്നു.മദ്യപാനം വല്ലപ്പോഴുമെ ഉണ്ടായിരുന്നുള്ളു.അങ്ങിനെ ഫാമിൽ എത്തി തൊട്ടടുത്ത ദിവസം പുലർച്ചെ സുകുവേട്ടൻ വന്ന് എന്നോട് പറഞ്ഞു പുറത്ത് ഒരു ഉളുക്ക് പോലെ എന്ന്..അവിടെ അപ്പൊ നല്ല തണുപ്പായിരുന്നു. തണുപ്പത്ത് ഷർട്ട് ഇടാതെ കിടന്നിട്ടാവും എന്ന് ഞാൻ മറുപടിയും പറഞ്ഞ് കയ്യിലുണ്ടായിരുന്ന ഒരു പെയിൻബാം പുരട്ടിക്കൊടുക്കുകയും ചെയ്തു.

കുറച്ച് സമയം കിടന്നിട്ടും അത് ശരിയായില്ല. വീണ്ടും എഴുന്നേറ്റ് വന്ന് എന്നോട് പറഞ്ഞു അത് പോകുന്നില്ലലോ എന്ന്.മാത്രമല്ല ശ്വാസമെടുക്കുമ്പോ എന്തോ ഒരു അസ്വസ്ഥത പോലെയെന്നും.അത് കേട്ടപ്പോ എനിക്ക് പേടിയായി.ഞങ്ങളുടെ കൂടെ അന്ന് ഡ്രൈവറും ഒരു അസിസ്റ്റന്റ് പയ്യനും ഇന്ദ്രനും ഉണ്ട്.പൃഥ്വി സൈനിക സ്‌കുളിലാണ്.വേദന മാറ്റമില്ലെന്ന് പറഞ്ഞപ്പോ ഞാൻ പറഞ്ഞു.നമുക്കെന്ന നാളത്തന്നെ അങ്ങ് പോകാം. വീട്ടിലെത്തി നോക്കാമെന്ന്.

തൊട്ടടുട്ട ദിവസം തന്നെ ഞങ്ങൾ മടങ്ങുകയും ചെയ്തു.പക്ഷെ അപ്പോഴും സുകുവേട്ടൻ ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.അപ്പോൾ ഞാൻ ചോദിച്ചു സുകുവേട്ട വേദന വല്ലാതുണ്ടോ ന്ന്..എയ് ഇല്ലടി പ്രശ്നമൊന്നുമില്ലെന്ന് പറയുയും ചെയ്തു.പക്ഷെ യാത്ര പകുതി പിന്നിട്ടപ്പോ സുകുവേട്ടൻ ഒരു സിഗരറ്റ് വേണമെന്ന് പറഞ്ഞു.ഞാൻ പറഞ്ഞു ഇപ്പോ വേണ്ട സുകുവേട്ട..നമൂക്ക് തിരുവനന്തപുരം വരെ പോകണ്ട.എറണാകുളത്തേക്ക് പോകാം എന്ന്.

അന്ന് നമ്മുടെ കെ കരുണാകരന്റെ മകൾ പത്മജയുടെ ഭർത്താവ് വേണുഗോപാൽ ഡോക്ടറാണല്ലോ.അവരുടെ കുടുംബവും നമ്മളും ഒരു കുടുംബം പോലെയായിരുന്നു.അങ്ങിനെ നേരെ അവരുടെ വീട്ടിലേക്ക് പോയി.അവിടെ അപ്പോ വേണു ഇല്ല.ഡ്യൂട്ടി കഴിഞ്ഞ് എത്തുന്നതേ ഉള്ളു.ഫോണിൽ വിളിച്ചപ്പോൾ വേണു പറഞ്ഞു ചേട്ടൻ വിഷമിക്കണ്ട കമ്മത്ത് ഡോക്ടർ അങ്ങോട്ട് വരും എന്ന്.അപ്പോഴേക്കും സുകുവേട്ടൻ വേണുവിന്റെ അമ്മയോട് പറഞ്ഞു ചേച്ചി എനിക്കൊരു ചൂട് ചായ ഇട്ടു തരാമോ ഞാനൊന്ന് കുളിച്ച് വരാം എന്ന്.

സുകുവേട്ടൻ കുളിച്ച് വന്നപ്പോഴേക്കും ഡോക്ടറെത്തി.പരിശോധിച്ച ഡോക്ടർ കുറച്ച് സമയം ഒന്നും മിണ്ടിയില്ല.അപ്പോൾ തന്നെ എനിക്ക് ടെൻഷനായി.കമ്മത്ത് ഡോക്ടർ വേണുവിനെ വിളിച്ച് കാര്യം പറഞ്ഞു.വേണു നമ്മളോട് പറഞ്ഞു.ചേട്ട നമുക്ക് ഹോസ്പിറ്റൽ പോകാം.
ചെറിയ പ്രശ്നം കാണുന്നുണ്ട്.പക്ഷെ ചേട്ടൻ നടക്കരുത് എന്ന്.അങ്ങിനെ കസേരയിൽ ഇരുത്തിയാണ് സുകുവേട്ടനെ വാഹനത്തിലേക്ക് കയറ്റി ആശുപത്രിയിലെത്തിക്കുന്നത്.

അവിടെ എത്തിയപ്പോ ഡോക്ടർ പറഞ്ഞു അറ്റാക്കാണ്..മാഡം ഒറ്റയ്ക്ക് നിൽക്കണ്ട കൂടെ ആരെയെങ്കിലും വിളിച്ച് നിർത്തണം എന്ന്. ഇതൊക്കെ കേട്ടപ്പോൾ പിന്നെ എനിക്ക് എന്താ വേണ്ടത് എന്നൊന്നും മനസിലാകാത്ത അവസ്ഥ.എന്റെ ചേട്ടന്മാരെയൊക്കെ വിളിച്ച് ഞാൻ വിവരം പറഞ്ഞിരുന്നു.അവർ അന്ന് അമേരിക്കയിലാണ്.ഞാൻ കൂട്ടിന് തിരുവനന്തപുരത്തെ അമ്മവാനന്റെ മകളെ വിളിച്ചു.അങ്ങിനെ മൂന്നു ദിവസം ആയപ്പോഴേക്കും സുകുവേട്ടൻ ഒന്ന് ഒകെയായി.കാണാൻ വന്ന ജനാർദ്ദനൻ ചേട്ടനോട് ഒന്നുമില്ലട.. ഞാൻ സിഗരറ്റ് വലി നിർത്താൻ ഇവൾ പറഞ്ഞുണ്ടാക്കിയ ഈ അറ്റാക്ക് എന്നൊക്കെ പറയുകയും ചെയ്തു.

അന്ന് സുകുവേട്ടനെ റൂമിലേക്ക് മാറ്റി.ചെറുതായി ആഹാരമൊക്കെ കൊടുക്കാം എന്ന് ഡോക്ടർമാർ പറയുകയും ചെയ്തു.അന്ന് ഉച്ചയായപ്പോൾ എനിക്ക് നാടൻ കറികളൊക്കെ കൂട്ടി ഭക്ഷണം കഴിക്കാൻ തോന്നുന്നു എന്ന് പറഞ്ഞതുകൊണ്ട് ഞാൻ വേണുവിന്റെ അമ്മയെ വിളിച്ച് പറയുകയും അമ്മ കറികളൊക്കെ ഉണ്ടാക്കി ഭക്ഷണവും കൊണ്ട് വന്നു.ഭക്ഷണം കഴിച്ച് ഇന്ദ്രൻ അമ്മയെ കൊണ്ട് വിടാൻ പോകുന്ന സമയം എന്തോ വായിച്ചുകൊണ്ടിരുന്ന സുകുവേട്ടൻ എനിക്കെന്തോ വൈയ്യായ്കയുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റു ഭിത്തിയിൽ പിടിച്ചു.എന്താ എന്ന് ചോദിച്ച് ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എന്റെ ചുമലിൽ അമർത്തി പിടിച്ചു.അതൊരു വല്ലാത്ത പിടുത്തമായിരുന്നു.

ഞാൻ ഉറക്കെ സിസ്റ്ററെ വിളിച്ചു.സിസ്റ്റർ ഓടി വന്ന് സർ അവിടെ ഇരിക്ക് ഞാൻ വീൽ ചെയർ കൊണ്ടുവരാം എന്ന് പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല.ഒടുവിൽ ഡോക്ടർ വഴക്കുപറയും എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു.എന്റെ കരച്ചിൽ കേട്ട് അമ്മയെ കൊണ്ട് വിടാൻ പോയ ഇന്ദ്രൻ അമ്മയെ കൂട്ടി തന്നെ തിരികെ വന്നു.എന്താ അമ്മേ എന്ന് ചോദിച്ചു അച്ഛൻ വീണ്ടും വയ്യാതായെന്ന് പറഞ്ഞു.അവൻ ഐസിയുവിലേക്ക് പോയി.ഡോക്ടർമാർ വിളിച്ച് കൊണ്ട് ഞാൻ ഒന്നുപോയി നോക്കി വാതിൽ തുറന്നപ്പോൾ കണ്ടത് സുകുവേട്ടന്റെ നെഞ്ചിലൊക്കെ ഡോക്ടർമാർ അമർത്തുന്നതാണ്.പിന്നെ എനിക്കവിടെ നിൽക്കാൻ കഴിഞ്ഞില്ല.കുറച്ച് സമയം കഴിഞ്ഞ് ഇന്ദ്രൻ വന്നു പറഞ്ഞു അമ്മേ അച്ഛൻ പോയി എന്ന്..

ആ വിൽചെയറിൽ ഇരുന്ന് ഐസിയുവിലേക്ക് പോകുമ്പോൾ സുകുവേട്ടൻ എന്റെ മുഖത്ത് നോക്കി മുഖം ഇരുവശത്തേക്കും ചലിപ്പിച്ചിരുന്നു.എന്തോ പറയാനെന്ന പോലെ.. ഞാൻ ഇനി തിരിച്ചുവരില്ലെന്ന് എന്നോട് പറഞ്ഞതാണോ എന്ന് പലയാവർത്തി ഞാൻ ചിന്തിച്ചിട്ടുണ്ട്. അങ്ങിനെ രാജുവിനെ വിവരമറിയിച്ചു. അന്ന് രാത്രി ഞങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചു.വേണുവായിരുന്നു എല്ലാ സഹായവും ചെയ്ത് തന്നത്.ആംബുലൻസിന് പിന്നാലെ വേണുവിനും പത്മജയ്ക്കുമൊപ്പം അവരുടെ കാറിലാണ് ഞാൻ തിരുവനന്തപുരത്തേക്ക് വന്നത്.

വരുമ്പോ ഞാൻ കാണുന്നത് വീട്ടിൽ നിറയെ ആളുകളാണ്.വരുന്നവർക്കൊക്കെ ചായയും കാപ്പിയും ഒക്കെ നൽകി നമ്മുടെ വീടിന്റെ മുന്നിൽ പെട്ടിക്കട നടത്തിയിരുന്ന ഒരു ഭായി.അദ്ദേഹമാണ് പിറ്റേന്ന് സംസ്‌ക്കാരം പൂർത്തിയാകുന്നവരെ വരുന്നവർക്കൊക്കെ ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കയും ഒക്കെ ചെയ്തത്.എല്ലാം കഴിഞ്ഞ് കുറെ ദിവസത്തിന് ശേഷം ഞാൻ അദ്ദേഹത്തെ പോയി കണ്ടു പറഞ്ഞു ഒരു സഹോദരനോട് ചോദിക്കുംപോലെ ചോദിക്കുകയാണ് ഒരു പാട് കാശ് ചെലവായെന്ന് അറിയാം.എത്രത്തോളം ചെലവായെന്ന് പറയാമോയെന്ന് അതിന് അദ്ദേഹം നൽകിയ മറുപടി ഇതിലും ഭേദം ഒരു കത്തിയെടുത്ത് അമ്മയെന്നെ അങ്ങ് കുത്ത് എന്നായിരുന്നു.ഞങ്ങളുടെ സുകുമാരൻ സാറിന്റെ കാര്യത്തിന് ഞങ്ങൾ കണക്ക് പറയുമോ എന്നായിരുന്നു മറുപടി.അത്രമേൽ പ്രിയങ്കരനായിരുന്നു സുകുവേട്ടൻ ഈ നാട്ടുകാർക്ക്

സംസ്‌ക്കാര ചടങ്ങുകൾ ഒക്കെ കഴിഞ്ഞ അന്ന് വൈകുന്നേരത്തെ ശൂന്യത ഇപ്പോഴും ഓർക്കാറുണ്ടോ?

അന്ന് ഞാൻ ഇങ്ങിനെ ഒരോന്ന് ഓർത്ത്കൊണ്ട് ഇരിക്കുന്നു.രാജുവും ഇന്ദ്രനും എന്റെ രണ്ട് വശവും.രാജുവിനെ എനിക്കിപ്പോഴും പേടി അതാണ്.അവൻ ഒന്നും തുറന്ന് പറയില്ല.എല്ലാം മനസിൽ ഇട്ട് ഒതുക്കി നിൽക്കുന്ന പ്രകൃതമാണ്.എന്റെ മുഖത്തേക്ക് ഒന്നും മിണ്ടാതെ നോക്കിയിരുന്ന അവന്റെ മുഖം ഇപ്പോഴും എനിക്കോർമ്മയുണ്ട്. പിന്നീടുള്ള കുറച്ച് നാളുകൾ ഞങ്ങൾക്ക് വല്ലാത്ത അവസ്ഥയായിരുന്നു.കുറച്ച് നാൾ എവിടേക്കെങ്കിലും മാറിതാമസിച്ചാലോ എന്നൊക്കെ ഓർത്തു.

അപ്പോഴാണ് എന്നെപ്പോലെ തന്നെ തളർന്നിരിക്കുന്ന മക്കളെക്കുറിച്ച് ഞാൻ ഓർക്കുന്നത്. രാജുവിന് അന്ന പത്താം ക്ലാസ് പരിക്ഷയോട് അടുക്കുന്ന സമയം.സുകുവേട്ടൻ എപ്പോഴും പറയുന്ന കാര്യമാണ്.. എന്തൊക്കെ കാര്യത്തിൽ ഉപേക്ഷവിചാരിച്ചാലും മക്കളുടെ കാര്യത്തിൽ അരുത് എന്ന്.അങ്ങിനെ എവിടുന്നൊക്കെയോ ഒരു ധൈര്യം മനസിന് കിട്ടി.അങ്ങിനെ കുട്ടികളുടെ വീണ്ടും സ്‌കുളിലേക്കും കോളേജിലേക്കും വിട്ടതോടെ ഞാൻ വീണ്ടും തനിച്ചായപോലെയായി.

ഒന്നര വർഷത്തോളം കഴിഞ്ഞപ്പോൾ അക്കാലത്താണ് സിനിമാ താരങ്ങൾ അഭിനയിക്കുന്ന സീരിയൽ വരുന്നത് പെയ്തൊഴിയാതെ..അങ്ങിനെ അതിന്റെ സംവിധായകൻ കെ കെ രാജീവും നിർമ്മാതാവും എന്നെ അഭിനയത്തിലേക്ക് വിളിക്കാൻ വന്നു.മക്കളുടെ കൂടെ അനുവാദത്തോടെയാണ് ഞാൻ വീണ്ടും മടങ്ങിവരുന്നത്.

ഇന്ദ്രൻ ഡിഗ്രീ പൂർത്തിയാക്കി ചെന്നൈയിൽ ജോലിക്ക് കയറുന്ന സമയത്താണ് രാജു സ്വന്തമായി ഓസ്്ട്രേലിയയിലെ കോഴ്സ് കണ്ടെത്തുന്നതും അങ്ങോട്ടേക്ക് പോകുന്നതും.അപ്പോഴാണ് ഇന്ദ്രന് ചെന്നൈയിൽ ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്.അത് കണ്ടാണ് വിനയൻ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യനിലേക്ക് ഇന്ദ്രനെ ക്ഷണിക്കുന്നത്

ഇതിന്റെ പിന്നാലെ ഞാനും അത്യാവശ്യം സജീവമാകാൻ തുടങ്ങി.ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ഭാരവാഹിത്വത്തിലേക്ക് ഞാൻ വരുന്നത് അങ്ങിനെയാണ്. സൊസൈറ്റി ഉണ്ടെങ്കിലും അതിന്റെ പ്രവർത്തനമാക്കെ വളരെ മന്ദീഭവിച്ച നിലയിലായിരുന്നു.അപ്പോഴാണ് അതിനെ ഒന്നു പുനരുജ്ജീവിപ്പിക്കാൻ ഞാൻ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്.അന്ന് എനിക്ക് മീഡിയ തന്ന സപ്പോർട്ടിൽ ഇന്നും എനിക്ക് കേരളത്തിലെ മീഡിയയോട് കടപ്പാടുണ്ട്.

അ ചടങ്ങിന്റെ സമയത്താണ് രഞ്ജിത്ത് രാജുവിനെ കാണുന്നത്.അവൻ അന്ന് അവധിക്ക് വന്നതാണ് ഓസ്ട്രേലിയയിൽ നിന്ന്.രഞ്ജിത്ത് എന്നോട് കാര്യം പറഞ്ഞപ്പോ ഞാൻ പറഞ്ഞു അവന് അവധി കുറവാണെന്ന് തോന്നുന്നു രഞ്ജിത്തെ..അതൊന്നും പ്രശ്നമില്ല ചേച്ചി നമുക്ക് പെട്ടെന്ന് തീർക്കാം എന്ന് പറഞ്ഞു.ഞാൻ രാജുവിനോട് പറഞ്ഞപ്പോ അവനും സമ്മതിച്ചു.അപ്പൊ ലീവിന്റെ കാര്യം ഞാൻ ചോദിച്ചപ്പൊ അവൻ പറഞ്ഞു ഒരുമാസം വരെ ഒക്കെ നീട്ടികിട്ടുമെന്ന്.

പക്ഷെ അ സിനിമ ചെയ്യുമ്പോൾ തന്നെ മറ്റ് രണ്ട് മൂന്ന് പടങ്ങൾ അവനെത്തേടി വന്നു. എന്ത് ചെയ്യുമെന്ന കൺഫ്യൂഷനിലായി ഞാനും അവനും.പിന്നെ അവൻ തിരിച്ചുപോയിട്ടില്ല. അതുപോലെ തന്നെയാണ് ഇന്ദ്രനും. ജോലി രാജിവെച്ച് സിനിമയിലേക്കെത്തിയത്.

മകനെന്ന രാജവും സിനിമാക്കാരനെന്ന രാജുവും തമ്മിൽ മാറ്റമുണ്ടോ?

മാറ്റമൊന്നുമില്ല.. എനിക്ക് കാണാൻ കിട്ടുന്നില്ലെന്ന് മാത്രം. അത് ഞാൻ പറഞ്ഞിട്ടുണ്ട് അവനോട്.അപ്പോ അവൻ പറയും അമ്മതന്നെ രണ്ടും പറയണമെന്നു.ജോലി ഉഴപ്പരുതെന്ന് പറഞ്ഞാൽ പിന്നെ ഞാൻ എന്ത് ചെയ്യുമെന്ന്.കോവിഡ് കാലത്ത് മാത്രമാണ് കുറച്ച് നാൾ സ്വസ്ഥമായി കിട്ടിയത്.

അഭിമുഖത്തിന്റെ ഒന്നാംഭാഗം

 

 

അഭിമുഖത്തിന്റെ രണ്ടാംഭാഗം

തുടരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP