Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണം; ഇഡിയെ ഉപയോഗിച്ച് പകപോക്കരുത്: സ്റ്റാലിൻ

രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണം; ഇഡിയെ ഉപയോഗിച്ച് പകപോക്കരുത്: സ്റ്റാലിൻ

സ്വന്തം ലേഖകൻ

ചെന്നൈ: രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണമെന്നും ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പക പോക്കാൻ പാടില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ അപലപിച്ചാണ് സ്റ്റാലിൻ രംഗത്തെത്തിയത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കോൺഗ്രസ് പാർട്ടിക്കെതിരായും അതിന്റെ നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായും രാഷ്ട്രീയ പകപോക്കൽ നടത്തുന്ന അതിക്രൂരമായ നടപടിയെ അപലപിക്കുന്നു എന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ സ്റ്റാലിൻ പറഞ്ഞു. ദേശീയ പാർട്ടിയായ കോൺഗ്രസിനെതിരെ രാഷ്ട്രീയമായി പകവീട്ടാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.

ജനരോഷത്തിൽനിന്നു രക്ഷപ്പെടാൻ ബിജെപി ഇത്തരം വഴിതിരിച്ചുവിടൽ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണം അല്ലാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് അല്ല ചെയ്യേണ്ടതെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം നാഷനൽ ഹെറൾഡ് കേസിൽ തുടർച്ചയായ മൂന്നാംദിവസവും രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP