Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും'; തിക്കോടിയിൽ സിപിഎമ്മുകാരുടെ കൊലവിളി പ്രകടനം; 'തന്തക്ക് പിറന്ന യൂത്ത് കോൺഗ്രസുകാരനുണ്ടെങ്കിൽ വാ, അടിച്ചുനോക്കാം'മെന്ന് ഇടുക്കിയിലെ ഡിവൈഎഫ്‌ഐ നേതാവും; കോഴിക്കോട് കോൺഗ്രസ് ഓഫീസിന് ബോംബേറ്; എങ്ങും സിപിഎം സ്‌പോൺസേഡ് കൊലവിളി

'വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും'; തിക്കോടിയിൽ സിപിഎമ്മുകാരുടെ കൊലവിളി പ്രകടനം; 'തന്തക്ക് പിറന്ന യൂത്ത് കോൺഗ്രസുകാരനുണ്ടെങ്കിൽ വാ, അടിച്ചുനോക്കാം'മെന്ന് ഇടുക്കിയിലെ ഡിവൈഎഫ്‌ഐ നേതാവും; കോഴിക്കോട് കോൺഗ്രസ് ഓഫീസിന് ബോംബേറ്; എങ്ങും സിപിഎം സ്‌പോൺസേഡ് കൊലവിളി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധം അരങ്ങേറിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി കൊലവിളി മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവർത്തകർ. കാസർകോട് മുതൽ തിരുവനന്തപുരം വരെ അക്രമസംഭവങ്ങൾ പതിവായി നടക്കുന്നുണ്ട്. കോഴിക്കോട് തിക്കോടി ടൗണിൽ സിപിഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം നടന്നു.

ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. അതേസമയം ഇടുക്കിയിൽ ഡിവൈഎഫഐ നേതാക്കൾ വെല്ലുവിളിയുമായും രംഗത്തെത്തി. യൂത്ത് കോൺഗ്രസുകാരെ മുഴുവൻ വീട്ടിൽ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവ്. ഇടുക്കി ജില്ലാ ട്രഷറർ ബി അനൂബാണ് യൂത്ത് കോൺഗ്രസുകാർക്കെതിരെ ഭീഷണി മുഴക്കിയത്. ഏലപ്പാറയിലെ സിപിഐഎം-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് പിന്നാലെയാണ് മുദ്രാവാക്യം. അനൂബിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ബിജോ മാണി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

'അവിടെ നിന്നും തിരുവനന്തപുരത്ത് ചെന്ന് സഖാവ് പിണറായി വിജയനെ ആക്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ കൈകാര്യം ചെയ്യാൻ നമുക്ക് സമയമില്ലഅവിടെ നിന്നും തിരുവനന്തപുരത്ത് ചെന്ന് സഖാവ് പിണറായി വിജയനെ ആക്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ കൈകാര്യം ചെയ്യാൻ നമുക്ക് സമയമില്ല. അതുകൊണ്ട്, മുക്കിന് മുക്കിന് ഏലപ്പാറയിലെ മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരേയും വീട്ടിൽ കയറി തല്ലുമെന്നതിൽ യാതൊരു തർക്കവുമില്ല. ഇവിടെ മാത്രമല്ല, കേരളത്തിന്റെ അകത്ത് എല്ലാ യൂത്ത് കോൺഗ്രസുകാരന്റേയും വീട്ടിൽ കയറി കൈകാര്യം ചെയ്യുമെന്നതിൽ തർക്കമില്ല. സഖാവ് പിണറായി വിജയനെതിരെ ഇനി യാതൊരു വിധത്തിലുമുള്ള ഇടപാടുമായിട്ട്

യൂത്ത് കോൺഗ്രസോ, കോൺഗ്രസോ മാത്രമല്ല, കേരളത്തിലെ ഏലപ്പാറയിലെ നല്ല തന്തയ്ക്ക് പിറന്ന സിപിഐഎമ്മുകാർ ഉണ്ടെന്ന് യൂത്ത് കോൺഗ്രസുകാർ ഓർക്കുന്നത് നന്നാവും. വെല്ലുവിളിക്കുന്നു തന്തയ്ക്ക് പിറന്ന ഏതെങ്കിലും യൂത്ത് കോൺഗ്രസുകാരനുണ്ടെങ്കിൽ ഇപ്പോൾ വാ...നമുക്ക് അടിച്ചുനോക്കാം. വിരട്ടലും വിലപേശലുമൊന്നും സിപിഐഎമ്മുകാരോട് വേണ്ട.' ബി അനൂബ് വെല്ലുവിളിച്ചു.

കോഴിക്കോട് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. കുറ്റ്യാടി അമ്പലത്തു കുളങ്ങര ഓഫീസിനു നേരെയാണ് ബോംബേറുണ്ടായത്. രാവിലെ അഞ്ചരക്കായിരുന്നു സംഭവം. പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്നലെ പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിനു നേരെയും ബോംബാക്രമണമുണ്ടായിരുന്നു. ഓഫീസിലെ ജനലുകളും വാതിലുകളും പൂർണ്ണമായും തകർന്നു.

കൂടാതെ കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ചു. മണ്ണൂരിലും കൊയിലാണ്ടിയിലും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർക്ക് നേരെ ആക്രമണമുണ്ടായി. പൊലീസ് നോക്കി നിൽക്കെയാണ് സിപിഎം ആക്രമണം നടന്നതെന്ന് കോഴിക്കോട് ഡി.സി.സി സെക്രട്ടറി അഡ്വ കെ.പ്രവീൺകുമാർ ആരോപിച്ചു.

കോഴിക്കോടിന് പുറമെ മറ്റു ജില്ലകളിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അതിക്രമമുണ്ടായി. കണ്ണൂർ ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. ചക്കരക്കല്ലിലെ എൻ.രാമകൃഷ്ണൻ സ്മാരക മന്ദിരമാണ് തകർത്തത്. ഓഫിസ് ജനൽ ചില്ലുകളും, ഫർണ്ണിച്ചറുകളും തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.

അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന്റെ ജനൽചില്ലുകളും ഇന്നലെ രാത്രി തകർത്തു.ഓഫീസിനു മുമ്പിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകർത്തു. അക്രമം നടത്തിയത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. തുടർന്ന് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.

കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരത്ത് കെ.എസ്.യു നേതാവിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടാണ് ആക്രമിച്ചത്. അക്രമികൾ നടത്തിയ കുപ്പിയേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ കൊലവിളി നടത്തിയെന്നും അനന്തകൃഷ്ണൻ പറഞ്ഞു. തിങ്കളാഴ്ചത്തെ പ്രതിഷേധത്തിൽ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണൻ ആയിരുന്നു.

മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ ചൊല്ലി സംസ്ഥാന വ്യാപകമായി ഇന്നും സിപിഐഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പലയിടത്തും നിരവധി പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു.

അതേസമയം തൊടുപുഴയിലെ പൊലീസ് ലാത്തി ചാർജിൽ കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരം. കാഴ്ച തിരിച്ചുകിട്ടുമോ എന്നതിൽ ആശങ്ക. ബിലാൽ സമദിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഒരാഴ്‌ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാൻ പറ്റു എന്ന് ഡോക്ടർമാർ അറിയിച്ചു ബിലാൽ സമദിന്റെ ചികിത്സാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് അറിയിച്ചു. തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഇന്നലെയാണ് പരുക്കേറ്റത്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. കണ്ണിനാണ് പരുക്ക്, കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP