Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രതിപക്ഷ നേതാവ് എവിടെ.... അവനെ കൊല്ലും.....'; കന്റോൺമെന്റ് ഹൗസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയത് ആയുധങ്ങളുമായി; വൻ സുരക്ഷാ വീഴ്ച; ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കും; സുരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് മ്യൂസിയം പൊലിസ്

'പ്രതിപക്ഷ നേതാവ് എവിടെ.... അവനെ കൊല്ലും.....'; കന്റോൺമെന്റ് ഹൗസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയത് ആയുധങ്ങളുമായി; വൻ സുരക്ഷാ വീഴ്ച; ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കും; സുരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് മ്യൂസിയം പൊലിസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിന് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. സുരക്ഷിത മേഖലയായി ഇവിടം വിജ്ഞാപനം ചെയ്തിട്ടില്ലെന്നാണ് മ്യൂസിയം പൊലീസ് പറയുന്നത്.

ഉച്ചക്ക് 12 മണിയോടെ സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മാർച്ച് മസ്‌കറ്റ് ഹോട്ടലിന് മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ബാരിക്കേഡ് മറികടന്ന് നാല് ഡിവൈഎഫ്‌ഐ പ്രവർത്തകർ കന്റോൺമെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.

ഇവരിൽ ഒരാളെ തടഞ്ഞുവെച്ച വിഡി സതീശന്റെ സ്റ്റാഫ് അംഗങ്ങൾ ഒരാളെ പൊലീസ് പറഞ്ഞുവിട്ടെന്നും ആരോപിച്ചു. അകത്ത് പിടിയിലായ പ്രവർത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഗേറ്റിന് വെളിയിൽ പൊലീസുമായി തർക്കത്തിലേർപ്പെട്ടു. ഒടുവിൽ നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഡിവൈഎഫ്ഐ മാർച്ചിനിടെയാണ് വൻ സുരക്ഷാ വീഴ്ചയുണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർ ആയുധങ്ങളുമായി കൊല്ലുമെന്ന് പറഞ്ഞാണ് അതിക്രമിച്ചു കയറിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയത്. സംഘർഷ സാധ്യത മുന്നിൽ കണ്ട് പൊലീസ് ബാരിക്കേഡ് കെട്ടി സുരക്ഷയൊരുക്കിയിരുന്നു. മാർച്ചിനിടെ കോൺഗ്രസിന്റേയും യുഡിഎഫിന്റേയും കൊടികളും ബാനറുകളും തകർക്കുകയുണ്ടായി. ഇതിനിടെയാണ് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കടന്നു കയറിയത്.

പ്രതിപക്ഷ നേതാവിന്റെ ഓഫീസ്, സിറ്റി പൊലീസ് കമ്മിഷണറെയും മ്യൂസിയം പൊലീസിനെയും വിവരമറിച്ചു. തുടർന്ന് പുറത്ത് നിന്ന് കൂടുതൽ പൊലീസ് എത്തിയ ശേഷം കന്റോൺമെന്റ് ഹൗസ് വളപ്പിൽ നിന്നും ഡിവൈഎഫ്‌ഐ പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടുപോയി.

ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ അഭിജിത്ത്, മറ്റു രണ്ടു പ്രവർത്തകരായ ശ്രീജിത്ത്, ചന്തു എന്നിവരാണ് അകത്തേക്ക് അതിക്രമിച്ചു കയറിയത്. രണ്ട് പേരെ ഗെയ്റ്റിൽ സുരക്ഷയുണ്ടായിരുന്ന ഉദ്യോഗസ്ഥർ തടഞ്ഞു. ഒരാളെ വസതിയിക്ക് സമീപത്ത് വെച്ച് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗങ്ങളാണ് തടഞ്ഞത്. കന്റോൺമെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയത് ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

'ഉച്ചയ്ക്ക് 12.20 ന് ആയുധങ്ങളുമായി മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ കന്റോൺമെന്റ് ഹൗസ് വളപ്പിൽ അതിക്രമിച്ച് കയറി. 'പ്രതിപക്ഷ നേതാവ് എവിടെ.... അവനെ കൊല്ലും.....' എന്ന് ആക്രോശിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് കയറിയ അക്രമികൾ കല്ലെറിഞ്ഞു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടു പേർ പൊലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പൊലീസുകാർ തടഞ്ഞുവച്ചു.

പ്രതിപക്ഷ നേതാവിന്റെ ഓഫീസ്, സിറ്റി പൊലീസ് കമ്മിഷണറെയും മ്യൂസിയം പൊലീസിനെയും വിവരമറിച്ചു. തുടർന്ന് പുറത്ത് നിന്ന് കൂടുതൽ പൊലീസ് എത്തിയ ശേഷം കന്റോൺമെന്റ് ഹൗസ് വളപ്പിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടു പോയി.

പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമികൾ പരിക്കേൽപ്പിക്കുകയും കന്റോൺമെന്റ് വളപ്പിലെ ചെടിച്ചട്ടികൾ തകർക്കുകയും ചെയ്തു.

മാരാകായുധങ്ങളുമായി കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പത്രകുറിപ്പിൽ അറിയിച്ചു.

ആയുധങ്ങളുമായി കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐയുടെ കന്റോൺമെന്റ് മാർച്ച്. ഫ്‌ളക്‌സുകൾ വലിച്ചു കീറിയും കൊടിമരം പിഴുതെറിഞ്ഞും റോഡിൽ കുത്തിയിരുന്നും പ്രതിഷേധം മുന്നേറുന്നതിനിടെയാണ് മൂന്ന് പേർ എല്ലാ സുരക്ഷയും മറികടന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് കടന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP