Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടി.ബിക്ക് ചികിത്സിച്ചത് ക്യാൻസറിന്റെ മരുന്നുകൊണ്ട്; ഡോക്ടറുടെ ചികിത്സാ പിഴവും മരുന്ന് പരീക്ഷണവും കാരണം ജീവിതം നശിച്ച് യുവാവ്; ഡോ പത്മനാഭ ഷേണായിയ്‌ക്കെതിരെ പരാതിയുമായി കരുനാഗപ്പള്ളിയിലെ പിതാവ്; പൊലീസാകാൻ ആഗ്രഹിച്ച അഖിൽ ഇപ്പോൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ

ടി.ബിക്ക് ചികിത്സിച്ചത് ക്യാൻസറിന്റെ മരുന്നുകൊണ്ട്; ഡോക്ടറുടെ ചികിത്സാ പിഴവും മരുന്ന് പരീക്ഷണവും കാരണം ജീവിതം നശിച്ച് യുവാവ്; ഡോ പത്മനാഭ ഷേണായിയ്‌ക്കെതിരെ പരാതിയുമായി കരുനാഗപ്പള്ളിയിലെ പിതാവ്; പൊലീസാകാൻ ആഗ്രഹിച്ച അഖിൽ ഇപ്പോൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ

എം എസ് സനിൽ കുമാർ

കരുനാഗപ്പള്ളി: തെറ്റായ ചികിത്സയും ഡോക്ടറുടെ മരുന്ന് പരീക്ഷണവും കാരണം മകന്റെ ജീവിതം ദുരിതത്തിലായെന്ന പരാതിയുമായി പിതാവ്. സന്ധിരോഗവിദഗ്ധനായ ഡോക്ടർ പത്മനാഭ ഷേണായിക്കെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി കരുനാഗപ്പള്ളി സ്വദേശി മോഹനനാണ് മനുഷ്യാവകാശ കമ്മീഷനെയും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെയും സമീപിച്ചിരിക്കുന്നത്.

മോഹനന്റെ മൂത്ത മകൻ അഖിലിനാണ് ഈ ദുർഗതി. 11 വർഷങ്ങൾക്ക് മുമ്പ് അഖിലിന് 17 വയസ്സുള്ളപ്പോഴാണ് കാൽപാദങ്ങളിൽ നീര് കാണപ്പെട്ടത്. പൂർണ്ണാരോഗ്യവാനായിരുന്ന അഖിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അപ്പോൾ. പഠനത്തിലും എൻ.സി.സി പ്രവർത്തനങ്ങളിലും സജീവമായിരുന്ന അഖിലിന്റെ സ്വപ്നം പൊലീസിൽ ചേർന്ന് നാടിനെ സേവിക്കുകയെന്നതായിരുന്നു.

കാലിൽ നീര് കാണപ്പെട്ടപ്പോൾ എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടർ പത്നമാഭ ഷേണായിയെയാണ് ചികിത്സക്കായി സമീപിച്ചത്. 2014 വരെ വിവിധ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിച്ചിരുന്നു. പ്രത്യേകിച്ച് പാർശ്വഫലങ്ങളൊന്നും ഈ മരുന്നുകൾക്കില്ലായിരുന്നുവെന്ന് പിതാവ് മോഹനൻ സാക്ഷ്യപ്പെടുത്തുന്നു.

പിനീടുള്ള കാര്യങ്ങൾ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ.

2014 മുതൽ അതുവരെ കഴിച്ചിരുന്ന SAA2 - DS എന്ന മരുന്നിനോടൊപ്പം Thalidomide എന്ന മരുന്നും മൂന്ന് മാസത്തേക്ക് നൽകി. ഈ മരുന്ന് കഴിച്ചശേഷം ശരീരം ശോഷിക്കുകയും തളർച്ചയും ക്ഷീണവും ഉറക്കവും അനുഭവപ്പെട്ട് തുടങ്ങി. ഇക്കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ പകൽ മരുന്ന് കഴിക്കുന്നത് ഒഴിവാക്കുകയും രാത്രിയിലേക്ക് ആക്കുകയും ചെയ്തു. മൂന്നുവർത്തോളം Thalidomide എന്ന മരുന്ന് തുടർച്ചയായി അഖിൽ കഴിച്ചിരുന്നു. എങ്കിലും രോഗം ഭേദമായില്ല. മൂന്നു വർഷങ്ങൾക്ക് ശേഷം പത്മനാഭ ഷേണായിയുടെ നിർദ്ദേശപ്രകാരം അമൃത ആശുപത്രിയിൽ നിന്ന് മാറ്റി ഡോക്ടറുടെ സ്വന്തം സ്ഥാപനമായ 'ഷേണായി കെയർ' ലേക്ക് ചികിത്സ മാറ്റി. 2017 വരെ ഇവിടെയാണ് ചികിത്സ നടത്തിയത്.

ഇതോടെ മകന്റെ കഴുത്തിൽ അസ്ഥി കട്ടിയാകുകയും തല ചലിപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഇതോടെ പത്മനാഭ ഷേണായി അഖിലിന്റെ ചികിത്സ നിർത്തി മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. തുടർന്ന് റിട്ടേർഡ് സർജൻ ഡോ. രാമചന്ദ്രനെ സമീപിച്ചപ്പോഴാണ് മുൻപ് ഡോക്ടർ നൽകിയിരുന്ന മരുന്ന് ക്യാൻസർ രോഗികൾക്ക് നൽകുന്നതാണെന്ന് കണ്ടെത്തിയത്‌. പിന്നീട് തൃശൂർ മെഡിക്കൽ 
കോളേജിൽ നടത്തിയ പരിശോധനയിൽ രോഗം ടിബിയാണെന്ന് സ്ഥിരീകരിച്ചു.
പുതിയകാവ് ടി.ബി ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ
ചികിത്സിച്ചുവെങ്കിലും വൈകിയതിനാൽ ഫലംകണ്ടില്ല.

17ാം വയസ്സിൽ ടി.ബിയുടെ ലക്ഷണങ്ങളുമായി ചികിത്സക്കായി സമീപിച്ചപ്പോൾ ശരിയായ വിധത്തിൽ ഡോക്ടർ അസുഖം കണ്ടുപിടിക്കാതിരുന്നതാണ് അഖിലിന്റെ ആരോഗ്യം നശിപ്പിച്ചതെന്നാണ് മോഹനന്റെ ആരോപണം.കൂടാതെ ക്യാൻസർ രോഗികൾക്ക് നൽകേണ്ടുന്ന മരുന്ന് മകന് നൽകിയതോടെ അതിന്റെ പാർശ്വഫലങ്ങൾ കാരണം കുട്ടിയുടെ ജീവിതം ഇപ്പോൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും തന്റെ മകന് നീതി ലഭിക്കണമെന്നുമാണ് പിതാവ് മോഹനൻ മനുഷ്യവകാശ കമ്മീഷനിലും വിവിധയിടങ്ങളിൽ നൽകിയ പരാതിയിലും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP