Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞങ്ങളുടെ കുട്ടികളെ ജയരാജൻ ആക്രമിച്ചെങ്കിൽ പ്രതികാരം ചോദിക്കും; ഓഫീസ് ആക്രമിച്ചാൽ തിരിച്ചും ആക്രമിക്കാനറിയാം'; നാളെ കരിദിനം ആചരിക്കുമെന്ന് സുധാകരൻ

'ഞങ്ങളുടെ കുട്ടികളെ ജയരാജൻ ആക്രമിച്ചെങ്കിൽ പ്രതികാരം ചോദിക്കും; ഓഫീസ് ആക്രമിച്ചാൽ തിരിച്ചും ആക്രമിക്കാനറിയാം'; നാളെ കരിദിനം ആചരിക്കുമെന്ന് സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്തിൽ ആദ്യം അക്രമം നടത്തിയത് ഇ പി ജയരാജനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇ പി ജയരാജൻ നേരിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നെന്ന് സുധാകരൻ പറഞ്ഞു.

ഞങ്ങളുടെ കുട്ടികളെ ജയരാജൻ ആക്രമിച്ചെങ്കിൽ പ്രതികാരം ചെയ്യേണ്ടി വരും. പ്രവർത്തകർ പ്രതികരിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടാവില്ല. ഓഫീസ് ആക്രമിച്ചാൽ തിരിച്ചും ആക്രമിക്കാനറിയാം. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും സുധാകരൻ പറഞ്ഞു.

വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘർഷാവസ്ഥയാണ്. കോൺഗ്രസ് - ഡിവൈഎഫ്‌ഐ പ്രവർത്തകർ പലയിടത്തും ഏറ്റുമുട്ടി. കൊല്ലം ചവറ പന്മനയിൽ കോൺഗ്രസ് - ഡിവൈഎഫ്‌ഐ സംഘർഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു.

കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘർഷമുണ്ടായത്.

യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളികളുമായി തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം കടുപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് പോസ്റ്ററുകൾ പ്രവർത്തകർ വലിച്ചുകീറി. കെപിസിസി ആസ്ഥാനത്തിന് നേരെയും കല്ലേറുണ്ടായി. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നു. സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP