Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചുറ്റും പൊലീസുകാരെ നിർത്തിയിട്ട് 'പിപ്പിടിവിദ്യ വേണ്ട' എന്നുപറയുന്ന മുഖ്യമന്ത്രിയുടെ തള്ള് നിർത്തണം; തള്ളുകളല്ലാതെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടോ: ഷാഫി പറമ്പിൽ

ചുറ്റും പൊലീസുകാരെ നിർത്തിയിട്ട് 'പിപ്പിടിവിദ്യ വേണ്ട' എന്നുപറയുന്ന മുഖ്യമന്ത്രിയുടെ തള്ള് നിർത്തണം; തള്ളുകളല്ലാതെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടോ: ഷാഫി പറമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ


മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എംഎ‍ൽഎ. ആറുകിലോമീറ്റർ അകലെ ബാരിക്കേഡ് വെച്ച് ആളെ തടഞ്ഞും ചുറ്റും പൊലീസുകാരെ നിർത്തിയും ആരും അടുത്തേക്ക് വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം 'പിപ്പിടിവിദ്യ വേണ്ട' എന്നുപറയുന്ന മുഖ്യമന്ത്രിയുടെ തള്ള് ഇനിയെങ്കിലും ഒഴിവാക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

വിരട്ടൽ വേണ്ട എന്ന മുഖ്യമന്ത്രിയുടെ ഡയലോഗിന് ബി.ജി.എം ഇടാൻ സൈബർ ഗുണ്ടകൾ കാണും, കേരളം അതിന് ബി.ജി.എം ഇടാൻ ആഗ്രഹിക്കുന്നില്ല. തള്ളുകളല്ലാതെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിൽ ഉള്ളതെന്നും ഇതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുമ്പോൾ അതിൽ അസ്വസ്ഥനായിട്ട് കാര്യമില്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. പൊതുജനങ്ങൾക്ക് മുഖ്യമന്ത്രി ഒരു ബാധ്യതയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്താൽ സമരം കരിഞ്ഞ് പോകുമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. തെരുവിൽ ചോദ്യം ചെയ്യാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. രാജ ഭരണ കാലത്തെ രാജാവിനെ പോലെ സ്വതന്ത്ര സഞ്ചാരമാണ് പിണറായി വിജയൻ ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP