Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശങ്കയേറുന്നു; സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം; ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടമായത് രണ്ട് പേർക്ക്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്; എന്താണ് ചെള്ളുപനി; അറിയേണ്ടതെല്ലാം

ആശങ്കയേറുന്നു; സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം; ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടമായത് രണ്ട് പേർക്ക്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്; എന്താണ് ചെള്ളുപനി; അറിയേണ്ടതെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി വീണ്ടും ചെള്ളുപനി മരണം. പാറശ്ശാല സ്വദേശി സുബിതയാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഒരാഴ്്ച്ചക്കിടെ സംസ്ഥാനത്ത് രണ്ടാമത്തെ ചെള്ളുപനി മരണമാണിത്.രണ്ടു മരണവും തലസ്ഥാനത്ത് തന്നെയായിരുന്നു.

തിരുവനന്തപുരത്ത് കഴിഞ്ഞ വ്യാഴാഴ്ച പത്താം ക്ലാസ് വിദ്യാർത്ഥിനി ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു. വർക്കല അയന്തി പറങ്കിമാംവിള വീട്ടിൽ ഷാജി ദാസിന്റേയും അനിതയുടെയും മകൾ അശ്വതിയാണ് മരിച്ചത്. വർക്കലയിൽ മരണം സംഭവിച്ചപ്പോൾ തന്നെ വിഷയത്തിൽ കർശന പരിശോധന നടത്താൻ ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു. പ്രതിരോധം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാലിതാ ദിവസങ്ങളുടെ വ്യത്യാസത്തിൽ തിരുവനന്തപുരത്ത് തന്നെ അടുത്ത ചെള്ള് പനി മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ഇതിന് മുമ്പ് 2019ലാണ് ചെള്ള് പനി ബാധിച്ച് കേരളത്തിൽ ഒരു മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നാണ് വാർത്തകളിൽ നിന്ന് ലഭിക്കുന്ന സൂചന. കോവിഡ് 19 പ്രതിസന്ധികൾ സൃഷ്ടിച്ച് ഇക്കഴിഞ്ഞ വർഷങ്ങളിൽ ചെള്ള് പനി അത്രതന്നെ ചർച്ചകളിൽ വന്നിരുന്നില്ല. 2018ലും ചെള്ള് പനി കേസുകൾ വന്നിരുന്നു. എന്നാൽ മരണങ്ങൾ സംഭവിച്ചോയെന്നതിൽ വ്യക്തതയില്ല. 2015ലാണെങ്കിൽ ആയിരത്തിലധികം ചെള്ള് പനി കേസുകളാണ് കേരളത്തിൽ വന്നത്. ആ വർഷം 15 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നാണ് ലഭ്യമായ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോൾ സംസ്ഥാനത്ത് വീണ്ടും ചെള്ള് പനി ചെറിയ രീതിയിൽ പടരുന്നതായാണ് സൂചന. വർക്കലയിൽ മരിച്ച പതിനഞ്ചുകാരിയുടെ വീട്ടിലെ നായയ്ക്കും ചെള്ള് പനി സ്ഥിരീകരിച്ചിരുന്നു. എന്നാൽ മനുഷ്യരിൽ എത്ര കേസുകൾ വന്നു എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഈ സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. എന്താണ് ചെള്ളുപനിയെന്നും രോഗലക്ഷണവും ഉൾപ്പെടുന്നു ബോധവൽക്കരണ നിർദ്ദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

എന്താണ് ചെള്ള് പനി?

ബാക്ടീരിയ പടർത്തുന്നൊരു രോഗമാണിത്. 'ഒറിയെൻഷ്യ സുസുഗാമുഷി' എന്ന് പേരുള്ള ബാക്ടീരിയയാണ് രോഗകാരി. സാധാരണഗതിയിൽ എലി, അണ്ണാൻ, മുയൽ പോലുള്ള ജീവികളിലാണ് ഈ ബാക്ടീരിയ അടങ്ങിയ ചെള്ളുകൾ കാണപ്പെടുന്നത്. ഈ മൃഗങ്ങളുമായി അടുത്തിടപഴകുന്നത് വഴി ചെള്ളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്.

ചെള്ള് മനുഷ്യരെ കടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് രോഗകാരിയായ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. രധാനമായും പനിയാണ് രോഗത്തിന്റെ ലക്ഷണം. അതുകൊണ്ടാണിതിനെ ചെള്ള് പനിയെന്ന് വിളിക്കുന്നതും.

ചെള്ള് പനിയുടെ ലക്ഷണങ്ങൾ

ചെള്ള് കടിയേറ്റ്, രോഗകാരി ശരീരത്തിലെത്തി രണ്ടാഴ്ചയ്ക്കകം തന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഒന്നാമതായി കടിയേറ്റ ഭാഗത്തെ ഇരുണ്ട നിറമാണ് ലക്ഷണം. സാധാരണഗതിയിൽ ഇത്തരത്തിൽ ചെള്ള് കടിയേൽക്കുക കാൽവണ്ണ, കക്ഷം, സ്വകാര്യഭാഗങ്ങൾ, കഴുത്ത് എന്നിവിടങ്ങളിൽ എല്ലാമാണ്.

കടുത്ത പനി, വിറയൽ, തലവേദന, ശരീരവേദന, കണ്ണ് കലങ്ങി ചുവന്ന നിറം പടരുക, നീർ വന്നതുപോലെ കഴല- വേദന, ചുമ, ദഹനപ്രശ്‌നങ്ങൾ എന്നിവയാണ് ചെള്ള് പനിയുടെ ലക്ഷണങ്ങളായി വരിക. അസുഖം കൂടുതൽ ഗുരുതരമാണെങ്കിൽ രക്തസ്രാവത്തിനും കാരണാമാകും. അതുപോലെ ഹൃദയം, തലച്ചോർ, ശ്വാസകോശം എന്നീ സുപ്രധാന അവയവങ്ങളെയെല്ലാം രോഗം ഗൗരവമായി ബാധിക്കാം. ഇതുമൂലം മരണവും സംഭവിക്കാം.

രോഗം തിരിച്ചറിഞ്ഞ് ആദ്യം മുതൽ തന്നെ ചികിത്സ എടുത്തില്ലെങ്കിലാണ് ഗുരുതരമാകാനുള്ള സാധ്യതകളേറുന്നത്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങൾ മനസിലാക്കി രോഗം എളുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക നിർബന്ധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP