Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിപിയെ കൊന്ന കുഞ്ഞന്തന് അന്തിമോപചാരം അർപ്പിക്കാൻ കോവിഡ് പ്രോട്ടോകോൾ ഉന്നയിച്ചത് ആയിരങ്ങൾ; ഫോട്ടോഗ്രാഫർ ശിവന്റെ മൃതദേഹം പൊതു ദർശനത്തിന് വച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിനെതിരെ ഒരു വർഷത്തിന് ശേഷം കേസും; കറുത്ത മാസ്‌കിൽ പ്രതികരിച്ചാൽ പ്രതികാരം ഉറപ്പ്

ടിപിയെ കൊന്ന കുഞ്ഞന്തന് അന്തിമോപചാരം അർപ്പിക്കാൻ കോവിഡ് പ്രോട്ടോകോൾ ഉന്നയിച്ചത് ആയിരങ്ങൾ; ഫോട്ടോഗ്രാഫർ ശിവന്റെ മൃതദേഹം പൊതു ദർശനത്തിന് വച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിനെതിരെ ഒരു വർഷത്തിന് ശേഷം കേസും; കറുത്ത മാസ്‌കിൽ പ്രതികരിച്ചാൽ പ്രതികാരം ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ചതിന് പ്രസ് ക്‌ളബ്ബിനെതിരെ കേസ്. സംസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ മാസ്‌ക് നീക്കം ചെയ്യാൻ നിർബന്ധിക്കുന്ന പൊലീസ് ഭീകരതയിൽ തിരുവനന്തപുരം പ്രസ് ക്‌ളബ് പ്രതിഷേധിച്ചിരുന്നു. കേരളത്തിൽ ഇതിനെതിരെ സംസാരിച്ച ഏക മാധ്യമ കൂട്ടായ്മയാണ് തിരുവനന്തപുരം പ്രസ് ക്ലബ്. ഇതിന് പിന്നാലെയാണ് പഴയ പരാതിയിൽ കേസ്.

തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറായിരുന്നു ശിവൻ . നെഹ്റു മുതൽ ഒട്ടനവധി നേതാക്കളുടെ രാഷ്ട്രീയജീവിതം പകർത്തി. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നു.മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.. കഴിഞ്ഞ വർഷം ജൂൺ 24 ന് അദ്ദേഹം മരിച്ചു. പ്രസ് ക്ലബ്ബിൽ അസോസ്ിയേറ്റ് അംഗവുമായിരുന്നതിനാൽ ക്ലബിൽ പൊതു ദർശനത്തിനു വെച്ചു. ഇതിന്റെ പേരിലാണ് കേസ്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് പൊതുദർശനം എന്നു പറഞ്ഞാണ് ഒരു വർഷത്തിനു ശേഷം ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അന്നത്തെ സെക്രട്ടറി രാധാകൃഷ്ണനെതിരെയാണ് കേസ്. ഇപ്പോൾ പ്രസ് ക്ലബ് പ്രസിഡന്റാണ് രാധാകൃഷ്ണൻ. കേസിനു പിന്നിൽ മറ്റു ചില താൽപര്യങ്ങളാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പ്രസ് ക്ലബ്ബിൽ രണ്ടു ചേരികളുണ്ട്. ഇതിൽ ഒരു കൂട്ടരാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

കോവിഡുകാലത്തായിരുന്നു ടിപി വധക്കേസ് പ്രതി കുഞ്ഞനന്തൻ മരിച്ചത്. കുഞ്ഞനന്തന്റെ മരണത്തിന് ശേഷം ആയിരങ്ങൾ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ആയിരങ്ങൾ എത്തിയിരുന്നു. അതിന്റെ പേരിലൊന്നും ആരും കേസെടുത്തിരുന്നില്ല. സംസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ മാസ്‌ക് നീക്കം ചെയ്യാൻ നിർബന്ധിക്കുന്ന പൊലീസ് ഭീകരതയിൽ തിരുവനന്തപുരം പ്രസ് ക്‌ളബ് പ്രതിഷേധിച്ചിരുന്നു. കണ്ണൂരിൽ പ്രതിഷേധ പ്രകടനം റിപ്പോർട്ട് ചെയ്തതിന് മാധ്യമപ്രവർത്തകനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ അഭിഭാഷകനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയോടെ നേതൃത്വം നൽകുമെന്ന് പ്രസ് ക്‌ളബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അറിയിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ കേസ് എടുത്തതി്ൽ ദുരൂഹതയുണ്ട് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP