Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യസഭ തെരഞ്ഞെടുപ്പ്: ഹരിയാനയിൽ ബിജെപിക്ക് വോട്ട് ചെയ്ത കുൽദീപ് ബിഷ്‌ണോയിയെ പുറത്താക്കി കോൺഗ്രസ്

രാജ്യസഭ തെരഞ്ഞെടുപ്പ്: ഹരിയാനയിൽ ബിജെപിക്ക് വോട്ട് ചെയ്ത കുൽദീപ് ബിഷ്‌ണോയിയെ പുറത്താക്കി കോൺഗ്രസ്

ന്യൂസ് ഡെസ്‌ക്‌


ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയിയെ പുറത്താക്കി പാർട്ടി നേതൃത്വം. കുൽദീപ് ബിഷ്‌ണോയിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാനും കോൺഗ്രസ് നടപടി തുടങ്ങി.

അതേ സമയം മഹാരാഷ്ട്രയിലെ തിരിച്ചടിക്ക് പിന്നാലെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ശിവസേന നിയമനടപടി സ്വീകരിക്കും.

ഹരിയാനയിലെ നിർണ്ണായകമായ ഒരു സീറ്റിൽ കോൺഗ്രസ് നേരിട്ട കനത്ത തോൽവിക്കിടയാക്കിയത് കുൽദീപ് ബിഷ്‌ണോയിയുടെ ഞെട്ടിപ്പിക്കുന്ന നീക്കമാണ്. അജയ് മാക്കന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ തുടക്കം മുതൽ പ്രതിഷേധിച്ച ബിഷ്‌ണോയിയെ ഒപ്പം നിർത്താൻ രാഹുൽ ഗാന്ധി ശ്രമിച്ചെങ്കിലും വോട്ട് കിട്ടിയത് ബിജെപിക്കാണ്.

ദശാംശം ആറ് ആറ് വോട്ടിന്റെ അധിക മൂല്യത്തിൽ ബിജെപി സ്വതന്ത്രൻ ജയിച്ചത് കോൺഗ്രസിന് വലിയ ആഘാതമായി. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്ത കുൽദീപ് ബിഷ്‌ണോയിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാൻ ഉടൻ സ്പീക്കർക്ക് കത്ത് നൽകും.

അതേ സമയം, മത്സരം കടുത്ത മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റ് ശിവസേന പ്രതീക്ഷിച്ചെങ്കിലും 41 വോട്ടുകൾ നേടി ബിജെപി വിജയിച്ചു. 13 സ്വതന്ത്രരുടെ പിന്തുണ പ്രതീക്ഷിച്ച മഹാവികാസ് അഘാഡിയെ 5 പേർ മാത്രം തുണച്ചപ്പോൾ ആകെ കിട്ടിയത് 36 വോട്ട്. ബാലറ്റ് പേപ്പർ പരസ്യപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയിൽ ശിവസേന അംഗത്തിന്റെ വോട്ട് അസാധുവാക്കിയതും ക്ഷീണമായി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ശിവസേന കോടതിയിൽ ചോദ്യം ചെയ്യും. ഹരിയാനക്കും മഹാരാഷ്ട്രക്കും പുറമെ കർണ്ണാകടത്തിലെ നിർണ്ണായകമായ സീറ്റിൽ ചിതറി നിന്നതും പ്രതിപക്ഷ മുന്നേറ്റത്തിന് തടസമായി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപ് നടന്ന രാജ്യസഭ തെരഞ്ഞടുപ്പിലെ തിരിച്ചടി പ്രതിപക്ഷത്തിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP