Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാർ, നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നു വ്യാപാരിയാക്കിയില്ലെ? ഞാൻ അതിന് പണം മുടക്കുന്നുവെന്ന് പറഞ്ഞു. എനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ അസംബന്ധമല്ലേ? ഇത്രയും ആഴ്ച ജയിലിൽ കിടക്കാൻ ഞാൻ എന്താണ് ചെയ്തത്; ഞാനിത് അർഹിച്ചിരുന്നോ; ആര്യൻ ഖാന്റെ ചോദ്യത്തിൽ ഉത്തരം മൂട്ടി എൻസിബി ഉദ്യോഗസ്ഥൻ

സാർ, നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നു വ്യാപാരിയാക്കിയില്ലെ? ഞാൻ അതിന് പണം മുടക്കുന്നുവെന്ന് പറഞ്ഞു. എനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ അസംബന്ധമല്ലേ? ഇത്രയും ആഴ്ച ജയിലിൽ കിടക്കാൻ ഞാൻ എന്താണ് ചെയ്തത്; ഞാനിത് അർഹിച്ചിരുന്നോ; ആര്യൻ ഖാന്റെ ചോദ്യത്തിൽ ഉത്തരം മൂട്ടി എൻസിബി ഉദ്യോഗസ്ഥൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത മയക്കുമരുന്നു കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷൻ) സഞ്ജയ് സിങ് രംഗത്ത്. ഇന്ത്യ ടുഡേ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് സിങ് കേസിനെക്കുറിച്ച് വിശദമാക്കിയത്. ആര്യൻ ഖാന്റെ ചോദ്യത്തിൽ തനിക്ക് ഉത്തരം മുട്ടിയെന്ന വിധത്തിലാമ് സിങ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.

കേസിന്റെ അന്വേഷണം പുരോഗമിക്കവേ ആര്യൻ ഖാൻ തന്നോട് അതിവൈകാരികമായ ചോദ്യങ്ങൾ ചോദിച്ചുവെന്നും മനസ്സുതുറന്ന് സംസാരിച്ചുവെന്നും സഞ്ജയ് സിങ് പറയുന്നു. താൻ ഇത്രയും ശിക്ഷ അനുഭവിക്കാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ആര്യൻ ഖാൻ ചോദിച്ചുവെന്ന് സഞ്ജയ് സിങ് വ്യക്തമാക്കുന്നു.

'സർ, നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നുവ്യാപാരിയായി ചിത്രീകരിച്ചു. ഞാൻ അതിന് പണം മുടക്കുന്നുവെന്ന് പറഞ്ഞു. എനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ അസംബന്ധമല്ലേ? എന്റെ പക്കൽ മയക്കുമരുന്നു കണ്ടെത്തിയിട്ടില്ല, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു. എന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി. ഇത്രയും ആഴ്ച ജയിലിൽ കിടക്കാൻ ഞാൻ എന്താണ് ചെയ്തത്. ഞാനിത് അർഹിച്ചിരുന്നോ'- ആര്യൻ പറഞ്ഞതായി സഞ്ജയ് സിങ് വെളിപ്പെടുത്തുന്നു.

നടൻ ഷാരൂഖ് ഖാനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സഞ്ജയ് സിങ് തുറന്ന് പറയുന്നു. ആര്യൻ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷവും ഷാരൂഖ് വളരെ ആശങ്കയിലായിരുന്നു. മകന്റെ മാനസികാരോഗ്യത്തെക്കുറിച്ചായിരുന്നു ഷാരൂഖിന്റെ ആകുലതകൾ. ആര്യന് രാത്രികാലങ്ങളിൽ ഉറക്കമില്ലെന്നും അതുകൊണ്ട് പലപ്പോഴും താൻ ഈ സമയങ്ങളിലെല്ലാം മകന്റെ മുറിയിൽ സമയം ചെലവഴിക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു. തങ്ങളെ കൊടുംകുറ്റവാളികളായും സമൂഹത്തെ നശിപ്പിക്കുന്ന ഭീകരന്മാരായും ചിത്രീകരിച്ചുവെന്ന് ഷാരൂഖ് പറഞ്ഞതായും സഞ്ജയ് സിങ് പറയുന്നു.

തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും തന്നെ അധിക്ഷേപിക്കാനാണ് മകനെ കുടുക്കിയതെന്ന് ഷാരുഖ് പറഞ്ഞു. 'ഞങ്ങളെ വലിയ കുറ്റവാളികളായും രാക്ഷസന്മാരായും ചിത്രീകരിച്ചിരിക്കുന്നു. അവർ സമൂഹത്തെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. മാത്രമല്ല എല്ലാ ദിവസവും ജോലി ചെയ്യുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. കണ്ണീരോടെയാണ് ഷാരൂഖ് ഖാൻ എന്നോട് സംസാരിച്ചത്', സഞ്ജയ് പറഞ്ഞു.

2021 ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻ.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ എൻ.സി.ബി. സോണൽ ഡയറക്ടറായിരുന്ന സമീർ വാംഖഡെയ്ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയർന്നു. ആര്യൻ ഖാനെ കേസിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായി ജയിലിൽ പോകേണ്ടിവന്ന ആര്യൻ ഖാന്, ആഴ്ചകൾക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം കേസിൽ ആര്യൻ ഖാനെ കുറ്റവിമുക്തനാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP