Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരാറ്റുപേട്ടയിലെ വീട്ടിൽ അടക്കം ഗൂഢാലോചന; ലക്ഷ്യമിട്ടത് തൃക്കാക്കരയിൽ ചർച്ചയാക്കാൻ; സാങ്കേതിക കാര്യങ്ങൾ കാരണം അതു നടന്നില്ല; സ്വപ്‌നയ്ക്ക് നിയമ സഹായം നൽകുന്നത് പിസി ജോർജ് തന്നെ; ഗൂഢാലോചനാക്കേസിൽ മൊഴി നൽകി സരിതാ നായർ; ഗൂഢാലോചന കേസിൽ പൊലീസ് മുമ്പോട്ട് തന്നെ

ഇരാറ്റുപേട്ടയിലെ വീട്ടിൽ അടക്കം ഗൂഢാലോചന; ലക്ഷ്യമിട്ടത് തൃക്കാക്കരയിൽ ചർച്ചയാക്കാൻ; സാങ്കേതിക കാര്യങ്ങൾ കാരണം അതു നടന്നില്ല; സ്വപ്‌നയ്ക്ക് നിയമ സഹായം നൽകുന്നത് പിസി ജോർജ് തന്നെ; ഗൂഢാലോചനാക്കേസിൽ മൊഴി നൽകി സരിതാ നായർ; ഗൂഢാലോചന കേസിൽ പൊലീസ് മുമ്പോട്ട് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സരിത.എസ് നായരെ സാക്ഷിയാക്കി അന്വേഷണസംഘം. കേസിൽ സരിത എസ് നായരുടെ സാക്ഷിമൊഴിയെടുത്തു. സ്വപ്ന പി.സി.ജോർജുമായി ഗൂഢാലോചന നടത്തിയെന്ന് സരിത മൊഴി നൽകി. ഫെബ്രുവരി മുതൽ ഗൂഢാലോചന നടന്നതായി അറിയാം. സ്വപ്നക്ക് നിയമ സഹായം നൽകുന്നത് ജോർജാണെന്നും സരിത മൊഴി നൽകി. സ്വപ്‌നയോട് താൻ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും സരിത വിശദീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും കേസിൽ കുടുക്കാൻ പി.സി ജോർജും സ്വപ്നസുരേഷും തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് മൊഴി. ഫെബ്രുവരി മുതൽ സ്വപ്നയും പി.സി ജോർജും തമ്മിൽ ഗൂഢാലോചന നടത്തിയിരുന്നതായി അറിയാമായിരുന്നു. സ്വപ്നക്ക് നിയമസഹായം നൽകുന്നത് പി.സി ജോർജാണ്. സ്വപ്നയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ഷാജ് കിരണിനേയും കേസിൽ പ്രതിയാക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഷാജിനൊപ്പം സുഹൃത്ത് ഇബ്രാഹിമിനേയും പ്രതിയാക്കിയേക്കും.

ഈരാറ്റുപേട്ടയിലെ ഒരു വീട്ടിൽ ഗൂഢാലോചന നടന്നുവെന്നും സരിത പറയുന്നു. ഈ യോഗത്തിൽ സരിതയെ കൊണ്ട് വിവാദം അവതരിപ്പിക്കാൻ ശ്രമിച്ചു. തെളിവില്ലാത്തതു കൊണ്ടു പിന്മാറിയെന്നാണ് സരിത പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് തെളിവൊന്നുമില്ലെന്നും പറഞ്ഞു വയ്ക്കുന്നു. സ്വപ്‌നയുടെ വാക്കുകൾ കേട്ടാണ് പിസി ഇറങ്ങി പുറപ്പെട്ടത്. സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ളവരും ഗൂഢാലോചനയിൽ പങ്കാളിയായി എന്നും സരിത മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്‌നയ്ക്ക് ജോലി നൽകിയ സ്ഥാപനത്തിലെ പ്രധാനികളും പ്രതികളായേക്കും.

മുഖ്യമന്ത്രിക്കെതിരെ, സ്വപ്നയ്ക്ക് വേണ്ടി മൊഴി നൽകാൻ പി സി ജോർജ് സമ്മർദം ചെലുത്തിയെന്ന് സരിത പറഞ്ഞു. ഈരാറ്റുപേട്ടയിലെ വീട്ടിൽ വിളിച്ചാണ് പി സി ജോർജ് സംസാരിച്ചതെന്ന് സരിത പറഞ്ഞു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലിൽവച്ച് അറിയാം. അതിനാൽ പിന്മാറുകയായിരുന്നുവെന്നും അവർ മൊഴി നൽകി.സ്വപ്നയും ജോർജും എറണാകുളത്ത് കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി മുതൽ ഗൂഢാലോചന നടന്നതായി അറിയാം. സ്വപ്നയ്ക്ക് നിയമ സഹായം നൽകുന്നത് പി സി ജോർജാണെന്ന് സരിത എസ് നായർ പൊലീസിനോട് പറഞ്ഞു. സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും പി.സി. ജോർജിനുമെതിരെ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തിരുന്നു. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിെന്റ എഫ്.ഐ.ആർ ഉൾപ്പെടെ ഫയലുകൾ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. കേസി!!െന്റ മേൽനോട്ട ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിെന്റ നേതൃത്വത്തിൽ പ്രത്യേകസംഘം അടുത്തയാഴ്ച യോഗം ചേരും.

എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡി.വൈ.എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൂടുതലായി ഉൾപ്പെടുത്തിയാണ് സംഘത്തിന് രൂപം നൽകിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കെ.ടി. ജലീൽ എംഎ‍ൽഎ നൽകിയ പരാതിയനുസരിച്ചാണ് ബുധനാഴ്ച രാത്രി കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്ന, പി.സി. ജോർജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്

സരിതയുടെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. പി.സി ജോർജും സരിതയുമായി സംസാരിക്കുന്ന ഓഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. ഗൂഢാലോചന കേസിൽ സരിതയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അമ്മയെ ശല്യം ചെയ്തു എന്നതടക്കം തനിക്കെതിരെ സ്വപ്ന ഉന്നയിച്ച മുഴുവൻ ആരോപണങ്ങളെയും സരിത തള്ളിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP