Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആരാന്നുവച്ചാൽ പിണറായി വിജയനാണ്; ഏറ്റവും അധികം ഫണ്ട് യുഎസിലേക്ക് കടത്തിയത് ബിലീവേഴ്സ് ചർച്ച് വഴിയാ': ശബ്ദരേഖയിലേത് ഷാജ് കിരണിന്റെ വെറും തള്ളല്ലെന്ന് അവകാശപ്പെട്ട് സ്വപ്‌ന

'ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആരാന്നുവച്ചാൽ പിണറായി വിജയനാണ്; ഏറ്റവും അധികം ഫണ്ട് യുഎസിലേക്ക് കടത്തിയത് ബിലീവേഴ്സ് ചർച്ച് വഴിയാ': ശബ്ദരേഖയിലേത് ഷാജ് കിരണിന്റെ വെറും തള്ളല്ലെന്ന് അവകാശപ്പെട്ട് സ്വപ്‌ന

മറുനാടൻ മലയാളി ബ്യൂറോ

 പാലക്കാട്: 'ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആരാന്നുവച്ചാൽ പിണറായി വിജയനാണ്'- സ്്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിലെ ഷാജ് കിരണിന്റെ ഒരുപരാമർശമാണിത്. ഈ ഭാഗത്താണ് പിണറായി വിജയന്റെയും കോടിയേരിയുടെയും ഫണ്ട് കൂടുതൽ അമേരിക്കയിലേക്കാണ് കടത്തിയിരിക്കുന്നതെന്നും, ബീലീവേഴ്‌സ് ചർച്ച് വഴിയാണ് കടത്തിയതെന്നും ഷാജ് കിരൺ തട്ടി വിടുന്നത്. ശിവശങ്കറിനെ കുറിച്ചും പരാമർശമുണ്ട്.

ഷാജ് കിരൺ: 'നിങ്ങൾ ആഗ്രഹിച്ചാൽ ഒരു കാര്യം നടക്കും. ലൈഫ് മിഷനിലും മറ്റേതിലും എല്ലാം ശിവശങ്കറിനെ അവരങ്ങ് പൂട്ടും. ശിവശങ്കറിൽ എത്തി സ്റ്റോപ്പായാൽ പിന്നെ കുഴപ്പമില്ലല്ലോ ആലോചിച്ച് നോക്ക്. ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആരാന്നുവച്ചാൽ പിണറായി വിജയനാണ്. സെൻട്രൽ ഐ.ബിയുടെ ഒരു നോട്ടീസ് വന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ഏറ്റവും കൂടുതൽ യു.എസിലേക്ക് കടത്തിയിരിക്കുന്നത് ബിലിവേഴ്സ് ചർച്ച് വഴിയാണ്. അങ്ങനെയാണ് എഫ്.സി.ആർ.എ. വയലേഷൻ ഉണ്ടായിരിക്കുന്നത്, എന്നു പറയുന്നതും ശബ്ദരേഖയിലുണ്ട്.

നൗ അവരുടെ ഏറ്റവും വലിയ ശത്രു ഷാജിയാണെന്ന് സ്വപ്ന പറയുമ്പോൾ, അത് കുഴപ്പമൊന്നുമില്ല. എന്റെ പ്രശ്‌നമൊക്കെ ഞാൻ സോൾവ് ചെയ്‌തോളാമെന്നാണ് ഷാജിന്റെ മറുപടി.

ബിലീവേഴ്സ് ചർച്ചിന്റെ ഡയറക്ടർമാരിൽ ഒരാളാണ് ഷാജ് കിരൺ എന്ന് സ്വപ്‌ന പാലക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ള ആളുകളുടെ ബിനാമിയാണ് ഷാജ് കിരൺ. മൂന്നും അഞ്ചും ശതമാനം കമ്മീഷൻ വാങ്ങുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർ മാത്രമായ ഷാജിന് എങ്ങനെയാണ് ഇത്രയും കമ്പനികളുടെ ഡയറക്ടറാവാൻ കഴിയുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു.

സ്വപ്ന സുരേഷിന്റെ വാക്കുകൾ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ടുകളെല്ലാം പോകുന്നത് യുഎസിലോട്ടാണ്, ബിലീവേഴ്സ് ചർച്ച് വഴിയാണ് എന്ന് ഈ ഓഡിയോയിൽ പറയുന്നുണ്ട്. അതിൽ ഡയറക്ടർമാരിൽ ഒരാളാണ് ഷാജ് കിരൺ. എത്രയോ കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരൺ. അഞ്ച് ശതമാനം, മൂന്ന് ശതമാനം കമ്മീഷൻ വാങ്ങി നടക്കുന്ന ലാൻഡ് ബ്രോക്കർ ഇത്രേയും കമ്പനിയുടെ ഡയറക്ടർ ആവുമോ. പുള്ളിയുടെ ബാക്ക് അപ്പ് ഒന്ന് മനസ്സിലാക്കി നോക്കിയേ. ഞാൻ വിളിക്കുമ്പോ എന്റെ ഓഫീസിൽ വന്ന് ഇങ്ങനെയൊരു നെഗോസിയേഷൻ നടത്തണമെങ്കിൽ അയാളൊരു സ്റ്റുപ്പിഡ് ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ.

ഇബ്രാഹിമിന്റേയും ഷാജ് കിരണിന്റേയും അഭിമുഖങ്ങൾ നിങ്ങൾ കണ്ടു നോക്കിയേ. ഒരു ഇന്റർവ്യൂവിൽ പറയും മുഖ്യമന്ത്രിയെ ടിവിയിൽ കൂടി കണ്ടിട്ടുണ്ട്. മറ്റൊരു ഇന്റർവ്യൂവിൽ പറയും മാധ്യമ പ്രവർത്തകൻ ആയിരുന്നപ്പോ കണ്ടിരുന്നുവെന്ന്. പിന്നെപ്പറയും നികേഷ് കുമാറിനെ അറിയില്ല. ഇന്ത്യാവിഷനിൽ ജോലി ചെയ്യുമ്പോഴാണെന്ന്. പിന്നെപ്പറയുന്നു, ഇന്റർവ്യൂ സെറ്റ് ചെയ്യാൻ ആണെന്ന്.

പിന്നെ പറയുന്നത് എന്താണ്, ബാത്ത് റൂമിൽ നിന്നും സ്വപ്ന പേടിച്ച് വിറച്ച് വിളിച്ചപ്പോൾ സത്യം വെളിയിൽ കൊണ്ടുവരാൻ നികേഷ് കുമാറിനോടൊരു സ്പെഷ്യൽ ഇൻർവ്യൂ ചോദിച്ചതാണെന്ന്. ഓഡിയോയിൽ എന്താണ് സത്യമെന്നുണ്ട്. ഇതിൽ നികേഷ് കുമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞാൻ പറയുന്നില്ല. മുഖ്യമന്ത്രി ഉൾപ്പെട്ടിട്ടുണ്ട് എന്നും ഞാൻ പറയുന്നില്ല.

ഇത്രേം ഫണ്ട്സ് കൈകാര്യം ചെയ്യുന്ന, ബിലീവേഴ്സ് ചർച്ചിന്റെ ആളായ ഷാജ് കിരൺ നെഗോഷ്യേറ്റ് ചെയ്യാൻ വരുമ്പോ മാനസികാവസ്ഥയെന്താണെന്ന് നിങ്ങൾ ആലോചിച്ച് നോക്കിയേ. ഈ ഓഡിയോ കേട്ട് നോക്കൂ. രാത്രിക്ക് രാത്രി കേസ് എടുക്കും. നിങ്ങളുടെ അഭിഭാഷകനോട് പറ. മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ. പിറ്റേ ദിവസം പന്ത്രണ്ട് മണിവരെ അറസ്റ്റ് ചെയ്യില്ല. പത്ത് മണിവരെയാണ് തന്നിരിക്കുന്ന ഡെഡ്ലൈൻ. സരിത്തിനെ ഒഴിവാക്കാൻ പറയുക. ഈ ഓഡിയോ ക്ലിപ്പ് പ്രകാരം, ഓഡിയോ ക്ലിപ്പിലില്ലാത്ത മറ്റ് ഒത്തിരി ഡീറ്റയിൽസ് പ്രകാരം ഇപ്പറഞ്ഞ എല്ലാവരുടേയും ബിനാമികളിൽ ഒരാളാണ് ഷാജ് കിരൺ. പ്രത്യേകിച്ചും, ബഹുമാനപ്പെട്ട് മുഖ്യമന്ത്രി.

ശബ്ദരേഖയിൽ നിന്നുള്ള മറ്റ് ചില ഭാഗങ്ങൾ:

സ്വപ്ന: ഞാൻ മീഡിയയെ അഡ്രസ് ചെയ്തിട്ടല്ലേ 'യു'വിനെ കാണാൻ തൃശ്ശൂർക്ക് കെട്ടിയെടുത്തത്. അന്നേരം യു കയ്യടിച്ച് സൂപ്പർ എന്ന് പറഞ്ഞു. യുവിന്റെ അച്ഛനും സപ്പോർട്ട് ചെയ്തത് എന്തിന്. കാക്കു എന്നെ സപ്പോർട്ട് ചെയ്തത് എന്തിന്. ഞാൻ വല്ല ചീത്തയും വിളിച്ചുപറയും കേട്ടല്ലോ.

ഷാജ് കിരൺ: സപ്പോർട്ട് ചെയ്തത് എന്തിനെന്ന് മനസ്സിലായോ. ചെയ്തത് ചെയ്തുപോയി. ഇനി അതിനെ സപ്പോർട്ട് ചെയ്യുക അല്ലെങ്കിൽ...

സ്വപ്ന: അങ്ങനെയൊന്നുമല്ല ഭയങ്കര പ്രചോദനം തന്നെ ആയിരുന്നു. യു മേഡ് മി വെരി ഹാപ്പി. യു സെഡ് വെരി ഗുഡ്.

ഷാജ് കിരൺ: ഇപ്പോഴും യുവിനെ ഹാപ്പിയാക്കി തന്നെയാ ഞാൻ നിർത്തുന്നേ. ആന്നോ..

സ്വപ്ന: അല്ല, പക്ഷെ ഇന്നലെ മുതലല്ലേ കുറ്റം പറയുന്നേ. മിനിയാന്ന് സംസാരിച്ചിട്ട് കെട്ടിയെടുത്തപ്പോ വന്നതും നിങ്ങളുടെ അടുത്തല്ലേ

ഷാജ് കിരൺ: എന്റെ പ്രശ്‌നം അതൊന്നുമല്ല. ഒരു അറസ്റ്റുണ്ടായി. യുവിനെ പിടിച്ച് കുറച്ചുദിവസം അകത്തിട്ടു. ഞാൻ അകത്തുപോയാലും കുഴപ്പമൊന്നുമില്ല. യുവിനെ പിടിച്ച് അകത്തിട്ടാൽ പിന്നെ ഞാനെങ്ങനെ യുവിനെ കാണും.

സ്വപ്ന: എന്നെപ്പിടിച്ച് അകത്തിട്ടാൽ നിങ്ങൾ എനിക്കു ബിസ്‌കറ്റും വെള്ളവും കൊണ്ടു വരണം. എന്റെ കാക്കുവിനെയും വിടണം.

ഷാജ് കിരൺ: എടി മണ്ടൂ, എടി മണ്ടീ, മണ്ടൻ കൊണാപ്പീ... ഒരു മണ്ടിയെ ആണല്ലോ ദൈവമേ നീ കൊണ്ടുതന്നത്...

സ്വപ്ന: എന്തെന്ന് പറ.. എന്നെ അപ്പോ വെളിയിൽ കാണിക്കില്ലേ.. അതോ കൊന്നുകളയുമോ. ഐ ഡോൺട് അണ്ടർസ്റ്റാൻഡ്. എനിക്ക് ഇവിടത്തെ കാര്യങ്ങളൊന്നും അറിയില്ല

സ്വപ്നയും ഷാജും തമ്മിലുള്ള ടെലഫോൺ സംഭാഷണം:

സ്വപ്ന- എന്തു ചെയ്യണമെന്ന് പറഞ്ഞുതരൂ

ഷാജ്- 15 മിനിറ്റ് സമയം എനിക്ക് താ. ഞാൻ തിരിച്ചുവിളിക്കാം

സ്വപ്ന- പ്ലീസ്, പ്ലീസ് ഞാൻ സരിത്തിന്റെ അടുത്ത് ഒന്നും പറയാൻ പോണില്ല. പറയുന്നതിന്റെ കാര്യമല്ല. ഞാൻ പറഞ്ഞല്ലോ ഞാൻ അതിനെക്കാൾ ധർമ്മസങ്കടത്തിലാ.

ഷാജ്-ഒരു അഞ്ച് മിനിറ്റ് സമയം താ, സിനിമയിലൊക്കെ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാൻ ഇത് ഹീറോയിസമല്ല. റിയാലിറ്റിയിലേക്ക് ഇതുവരെ വന്നിട്ടില്ല. ഈ പീഡനം കൊണ്ട് നിങ്ങൾക്ക് എന്തേലും കാര്യമുണ്ടോ. എല്ലാവർക്കും പ്രശ്നങ്ങളില്ലേ. എന്താണ് ഇതിൽ നിങ്ങൾ നേട്ടം കാണുന്നത്. നിങ്ങൾ സ്ട്രഗിൾ ചെയ്യുന്നു, അല്ലെങ്കിൽ കീഴടങ്ങണം. വെറുതെ കീഴടങ്ങാതെ നല്ലൊരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം.

സ്വപ്ന- ആരിൽ നിന്ന് വാങ്ങിക്കാൻ. ആരെ അറിയാം നമുക്ക്. സത്യം പറ. എമൗണ്ട് വാങ്ങിക്കാൻ ആരെ അറിയാം.

ഷാജ്- ഇതിപ്പോ, നിങ്ങൾ പറഞ്ഞിട്ട് ആർക്കാ ഡാമേജ് ഉണ്ടായത്. ചെയ്യാത്ത തെറ്റിന് നിങ്ങൾ എന്തിന് ജയിലിൽ പോയി. നിങ്ങൾ അതിനൊരു കോംപൻസേഷൻ വാങ്ങിക്കണം. ഞാൻ ഒന്ന് ചോദിക്കട്ടെ നിങ്ങളെ വെച്ച് വേറെ ഒരാൾ പൈസ മേടിച്ചുകൊണ്ടുപോകും. നിങ്ങളെ വെറുതെ ബലിയാടാക്കികൊണ്ടു നടക്കുന്നുവെന്നെ ഉള്ളൂ

സ്വപ്ന- രാവിലെ മുതൽ പറയുന്നത് ഇതാണ്. നമ്മളെ വച്ച് ആരോ പൈസ വാങ്ങുന്നുവെന്ന്.

ഷാജ്- ഇന്നലെ രാത്രിവരെ നിങ്ങളാണ് ഇത് ചെയ്യുന്നതെന്നാണ് ഞാൻ കരുതിയെ ഇന്ന് രാവിലെയാണ് അതല്ല എന്ന് മനസ്സിലായെ. ഇപ്പോ എഡിജിപി വിളിച്ചില്ലെ. വാ, പോയി അദ്ദേഹത്തെ മീറ്റ് ചെയ്യൂ.

സ്വപ്ന- ഷാജ് പറയുന്നു നമ്മുടെ ട്രാവൽ ബാൻ മാറ്റാൻ വേണ്ടി ഷാജി ഓൾറെഡി വർക്ക് ചെയ്യുന്നു. അതിന് വലിയ പ്രൈസ് ടാഗ് ഒന്നുംപറഞ്ഞില്ല. എല്ലാവർക്കും കിട്ടി. എല്ലാവരും പോയി.

ഷാജ്- പോരാടിയിട്ട് എന്ത് നേടുന്നു. നാളെ രാവിലെ 10 മണിക്ക് അവിടെ എത്തിയാ പോരേ?

ഇബ്രാഹിമും സ്വപ്നയും തമ്മിലുള്ള ടെലഫോൺ സംഭാഷണം:

ഇബ്രാഹിം-എല്ലാവരും പേടിച്ചോടുകാ. കുറച്ചുപണിയുണ്ട്. അത് കഴിഞ്ഞാൽ നിന്റെ കൂടെ ഞാൻ വരാം

ഇബ്രാഹിം- ആര്?

സ്വപ്ന- നികേഷ്. നികേഷ് ടെക്നിക്കിലി റിസ്‌ക്. ഇയാളെന്ന് പറഞ്ഞാൽ അറിയാല്ലോ

സ്വപ്ന- ആ ആ അറിയാം. അല്ല പക്ഷേ, നികേഷ് വരാന്ന് അല്ലേ പറഞ്ഞത്

(ഇബ്രാഹിം മറ്റൊരു കോളിൽ എന്തോ സംസാരിക്കുന്നു)

സ്വപ്ന- ആരാ എന്തുവാ?

ഇബ്രാഹിം- അതൊന്നുമില്ല, പറഞ്ഞോ.

സ്വപ്ന- അല്ല, ഇവൻ ആരാ ഈ പീഡിപ്പിക്കുന്നെ. എന്നെകൊണ്ട് ടെൻഷൻ അടിപ്പിക്കാതെ കേട്ടുകൊണ്ടിരിക്കുവല്ലേ കോൺവർസേഷൻ.

ഇബ്രാഹിം- രാവിലെ മുതൽ കോൾ വന്നുകൊണ്ടിരിക്കുവാ. എന്തുവാ അവർക്ക് വേണ്ടേ. നിങ്ങളുടെ ആ വക്കീലില്ലേ. അവനും ഈ കേസിലെ പ്രതിയാകും.

സ്വപ്ന- ആയോ?

ഇബ്രാഹിം- ആവും

സ്വപ്ന- എന്തിന് അപ്പോ എനിക്ക് വക്കീൽ ഇനി ഇല്ലേ?

ഇബ്രാഹിം- നികേഷ് നമ്മുടെ ഓഫീസിലേക്ക് ആയിരിക്കും വരിക. ഇന്ന് വരും. പേഴ്സണലായിട്ടായിരിക്കും മീറ്റ് ചെയ്യുക. ഞാനും നീയും ഷാജും മാത്രമേ ഉണ്ടാകൂ. ഇന്ന് വൈകുന്നേരത്തിനുള്ളിൽ നികേഷ് അവിടെ വരും. ഫോൺ എടുത്തുകൊണ്ടുപോയാലും വിളിക്കണം. ഞാനാരാണ് എന്ന ചോദ്യമൊക്കെ വരും. അതിന് നീയാണ് മറുപടി പറയേണ്ടത്.

സ്വപ്ന- ഞാൻ പറഞ്ഞോളാം, ഐപിസി പ്രകാരം എന്റെ സുഹൃത്തായി ഇരിക്കാനുള്ള അവകാശം ആർക്കും നിഷേധിക്കാനാകത്തില്ലല്ലോ.

ഷാജും സ്വപ്നയും തമ്മിലുള്ള ടെലിഫോൺ സംഭാഷണം

സ്വപ്ന- ഷാജിയെ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. എന്തു ചെയ്യണമെന്ന് പ്ലീസ് അഡൈ്വസ് മി. എന്നോട് അവർ പറഞ്ഞതല്ലേ കേസെടുക്കില്ലെന്ന്.

ഷാജ്- നാളെ ഉച്ചയ്ക്ക് 12.30 വരെ അറസ്റ്റ് ചെയ്യില്ല.

സ്വപ്ന- ഇന്നു രാത്രി കേസെടുത്തു എന്ന് പറയുന്നു. ഇന്നു രാത്രി അവരെന്നെ അറസ്റ്റ് ചെയ്താൽ...

ഷാജ്- ഇന്ന് രാത്രി അറസ്റ്റ് ചെയ്യില്ല. നാളെ ഉച്ചവരെ കാത്തിരിക്ക്.

സ്വപ്ന- നിങ്ങൾ നാളെ രാവിലെ പത്ത് മണിക്ക് ഇവിടെ എത്തില്ലേ?

ഷാജ്- ഞാൻ രാവിലെ പത്തുമണിക്ക് എത്തുന്നതിനു മുൻപായി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ, എനിക്ക് ഉറപ്പില്ല. ഞാൻ പറയുന്നത് കേൾക്ക്. വക്കീലിനോട് മുൻകൂർ ജാമ്യത്തിന്റെ കാര്യം ചോദിച്ചോ?

സ്വപ്ന- ഞാൻ ചോദിച്ചു, അപ്പോൾ പുള്ളിക്കാരൻ പറഞ്ഞു, അറസ്റ്റ് ചെയ്യട്ടെ അറസ്റ്റ് ചെയ്തിതിന് ശേഷം മതിയല്ലോ എന്ന്. എന്താ അതിന്റെ അർഥം?

ഷാജ്- അറസ്റ്റ് ചെയ്തതിന് ശേഷം മതിയല്ലോന്ന് അല്ലേ? മനസ്സിലായല്ലോ, മനസ്സിലായല്ലോ മുത്തിന്.

സ്വപ്ന- അതുകൊണ്ടല്ലേ ഞാനിപ്പോ ഷാജിയെ വിളിച്ചത്.

ഷാജ്- ധീരപരിവേഷത്തിൽ ജയിലിൽ പോണോ? സരിത്തുപോലും എന്നോട് തർക്കിച്ചിരുന്നല്ലോ. ശരത്തിനെ കൂടെ പിടിച്ചുനിർത്തുക. നിങ്ങൾ സ്പ്ലിറ്റ് ആയാൽ അത് ഇപ്പോ തന്നെ ബാധിക്കും. ഈ നിമിഷംവരെ കാക്കു വണ്ടി എന്നൊരക്ഷരം മിണ്ടിയിട്ടില്ല. മനസ്സിലായോ?

സ്വപ്ന- മനസ്സിലായി.

ഷാജ്- അതെ, അങ്ങനെ ചങ്ക് പോലങ്ങ് ഇരിക്കുക.

സ്വപ്ന- നാളെ രാവിലെ അഥവാ സരിത്ത് എന്റെ കൂടെ നിന്നില്ലെങ്കിലും ഇവര് പറയുന്നതെല്ലാം ഞാൻ പറയാൻ തയ്യാറായാൽ പോരേ?

ഷാജ്- തയ്യാറാവണമെന്ന് മാത്രമല്ല, അവൻ തൊടാൻ പോകുന്നത് എന്നേംകൂടാ. അത് മനസ്സിലാക്കിക്കോ. അതിപ്പോ ഒരുമിച്ച് ഫേയ്‌സ് ചെയ്യുക എന്നതു മാത്രമേ മാർഗമുള്ളൂ. കാക്കു വെളിയിൽ നിക്കണം. എല്ലാംകൂടി അകത്തേക്ക് പോയാൽ ശരിയാകില്ല. ഗൂഢാലോചന ഉണ്ടോ എന്നറിയാനാണ് സരിത്തിന്റെ ഫോൺ എടുത്തുകൊണ്ടുപോയത്.

സ്വപ്ന- ഷാജിക്കുകൂടി പ്രശ്‌നമായാൽ പിന്നെ ആരുണ്ട്?

ഷാജ്- എനിക്കൊരു കാര്യം ഉറപ്പുതന്നാൽ മതി. സ്വപ്ന ഗൂഢാലോചന ഒന്നും നടത്തിയിട്ടില്ലല്ലോ?

സ്വപ്ന- ഞാൻ നടത്തിയിട്ടില്ല. ഞാനങ്ങനെയൊരു ഗൂഢാലോചന നടത്തിയിട്ടേയില്ല.

ഷാജ്- ഞാനും നടത്തിയിട്ടില്ല. അങ്ങനെ ചെയ്തവർ അതിന്റെ ബാക്കി അനുഭവിച്ചാൽ മതി.

സ്വപ്ന- അവരെന്നെ അറസ്റ്റ് ചെയ്യുമോ? ഷാജി പറയുന്നതേ എനിക്ക് വിശ്വാസമുള്ളൂ. ഒരു മണിക്കൂറുകൊണ്ട് സരിത്തിനെ ഇറക്കുമെന്ന് പറഞ്ഞു, ഇറക്കി.

ഷാജ്- സ്വപ്നയെ തൊടരുത്. അവനെ അറസ്റ്റ് ചെയ്താലും കുഴപ്പമില്ല എന്നു പറഞ്ഞിട്ടാ ഞാൻ ഇപ്പോഴും നിൽക്കുന്നത്. ഗയിം മാറി. ചെറിയ ഗയിമല്ല ഇപ്പോൾ. ഇത്രയും നാൾ ഡിയറിന്റെ കൂടെ ആളില്ലായിരുന്നു. ഇപ്പോൾ ഞാൻ കണക്ടഡ് ആണ്. സൂയിസൈഡ് ചെയ്യാൻ പോയാൽ ഞാൻ അവിടെവന്ന് നിന്നെ കൊല്ലും എന്നിട്ട് ഞാനും ചാവും.

സ്വപ്ന- ഞാനെന്ത് ചെയ്യണം. ഞാൻ മാനസികമായി തകർന്ന് ഇരിക്കുകയാണ്.

ഷാജ്- ഒന്നും ചെയ്യണ്ട. ഒരുമിച്ച് ഫേയ്‌സ് ചെയ്യണം. ചിലപ്പോൾ അറസ്റ്റുണ്ടാകും. കുറച്ചു കാലം എന്തായും ബുദ്ധിമുട്ടേണ്ടിവരും. ആ പാവം ചെറുക്കൻ ബലിയാടാകും, അനീഷ്. അവനുമായി ഇതിന് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞിട്ടുണ്ട് ഞൻ. കാക്കു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് മാത്രമാണ് നമുക്കിടയിൽ വന്നതെന്ന് ഞാൻ പറയും. അപ്പോൾ എന്നോട് ചോദിക്കും എന്താണ് നമ്മൾ തമ്മിലുള്ള ബന്ധമെന്ന്. ഇത്രയും നേരം എന്താണ് സംസാരിച്ചത് എന്നൊക്കെ. ഞാൻ പറയും, ഞാനും അവരും തമ്മിൽ ഭയങ്കരമായ ഫ്രണ്ട്ഷിപ്പ് ആണ്, അവരെ ഞാൻ ഭയങ്കമായി ഇഷ്ടപ്പെടുന്നുണ്ട്, അങ്ങനെയാണ് ഞങ്ങൾ തമ്മിൽ അടുത്തത് എന്നു പറയും. ഞാൻ അവരോട് പറഞ്ഞു, പുള്ളിക്കാരിയുടെ കൈയിൽ ഒരു എവിഡെൻസും ഇല്ലെന്ന്. അവര് പേടിച്ചിരിക്കുന്നത്, എവിഡെൻസ് ഉണ്ടെന്നാണ്.

സ്വപ്ന- ഒരു സമാധാനത്തിനാണ് ഷാജിയെ വിളിച്ചത്. ഒരു സമാധാനവാക്ക് പറയൂ. പത്തുമണിക്ക് അവർ അറസ്റ്റ് ചെയ്യില്ലേ. എഡിജിപിയോട് കാര്യം പറഞ്ഞാൽ ആ മനുഷ്യനോട് പറയില്ലേ.

ഷാജ്- ഞാൻ പറയുകയും എല്ലാം ചെയ്തു. പക്ഷേ, എന്തു നടക്കും എന്ന കാര്യം എനിക്കറിയില്ല. എന്നെ വിശ്വസിക്കാൻ പറ്റുമോ? ആന്റിസിപ്പേറ്ററി ബെയിൽ മൂവ് ചെയ്തിരുന്നെങ്കിൽ മതിയായിരുന്നു.

സ്വപ്ന- രാവിലെയല്ലേ അറസ്റ്റ് ചെയ്യൂ എന്നാണ് വക്കീൽ പറയുന്നത്. അയാൾ കൈയൊഴിഞ്ഞ മട്ടാ.

ഷാജ്- അയാൾ കൈയൊഴിഞ്ഞു എന്നതുതന്നെയാണ് സംഭവിച്ചത് മനസ്സിലായോ? എനിക്ക് 15 മിനിറ്റ് സമയം താ.

സ്വപ്ന- ഞാൻ സരിത്തിനോട് ഒന്നും പറയാൻ പോകുന്നില്ല. അവൻ അവിടെ ക്യാമറയ്ക്ക് മുന്നിൽ പബ്ലിസിറ്റി സ്റ്റണ്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവൻ ആദ്യമായി ടിവിയിൽ വന്നതിന്റെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP