Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭച്ഛിദ്രം ജീവനെടുക്കുന്നത് വെടിവയ്‌പ്പിൽ മരിക്കുന്ന കുട്ടികളേക്കാൾ 204.5 ഇരട്ടിയെന്ന് സിഡിസി

ഗർഭച്ഛിദ്രം ജീവനെടുക്കുന്നത് വെടിവയ്‌പ്പിൽ മരിക്കുന്ന കുട്ടികളേക്കാൾ 204.5 ഇരട്ടിയെന്ന് സിഡിസി

പി.പി ചെറിയാൻ

വാഷിങ്ടൻ ഡി.സി: അമേരിക്കയിലെ വെടിവയ്പ് സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന 19 വയസിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാൾ 204.5 ഇരട്ടിയാണ് ഗർഭച്ഛിദ്രം മൂലം ജീവൻ നഷ്ടപ്പെടുന്നതെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

2019 ലെ ലഭ്യമായ കണക്കുകളനുസരിച്ച് 47 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയായിലുമായി ഗർഭച്ഛിദ്രം മൂലം ഭൂമിയിൽ പിറക്കാൻ അവസരം ലഭിക്കാതെ പോയത് 629898 കുട്ടികൾക്കാണെന്ന് സിഡിസി പറയുന്നു. ഇതേ വർഷം വിവിധ ഇടങ്ങളിൽ നടന്ന വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത് ഒന്നിനും 19 നും ഇടയിൽ പ്രായമുള്ള 3080 പേരാണ്. കലിഫോർണിയ, മേരിലാൻഡ്, ന്യുഹാംഷെയർ എന്നീ സംസ്ഥാനങ്ങൾ 2019 ലെ ഗർഭച്ഛദ്രത്തിന്റെ കണക്കുകൾ നൽകിയിരുന്നില്ല.

2020 ൽ 42 സംസ്ഥാനങ്ങൾ മാത്രമാണ് കണക്കുകൾ നൽകിയത്. ഇതനുസരിച്ച് ഗർഭച്ഛിദ്രം മൂലം പിറക്കാതെ പോയത് 513716 കുരുന്നുകളാണ്. ഒന്നിനും 19 നും ഇടയിൽ പ്രായമുള്ള 11162 പേർ വെടിവയ്‌പ്പു സംഭവങ്ങളിൽ മരിച്ചു.

അടുത്തിടെ നടന്ന വെടിവയ്‌പ്പിൽ നിരവധി പേർ മരിച്ച കണക്കുകൾ ഗവൺമെന്റ് പരസ്യമാക്കുമ്പോൾ, എന്തുകൊണ്ടാണ് ഗർഭച്ഛിദ്രം മൂലം പിറക്കാതെ പോകുന്ന കുട്ടികളുടെ കണക്കുകൾ അധികൃതർ പുറത്തുവിടുന്നില്ലെന്ന് ഗർഭച്ഛിദ്രത്തെ എതിർക്കുന്നവർ ചോദിക്കുന്നു. മാസ്സ് ഷൂട്ടിങ് തടയുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതോടൊപ്പം ഗർഭച്ഛിദ്രം നിരോധിക്കുന്നതിനാവശ്യമായ നിയമനിർമ്മാണവും നടത്തേണ്ടതാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP